ദമ്മാം: മുപ്പത് വര്ഷത്തിലേറെയായി സൗദിയിലെ ദമ്മാമില് പ്രവാസിയായ മലയാളി ഹൃദയാഘാതത്തെ തുടര്ന്ന് അന്തരിച്ചു. തിരുവനന്തപുരം വര്ക്കല സ്വദേശി വട്ടവിള വീട്ടില് അബ്ദുല് വഹീദ് ഷാജിര് കുട്ടി (60) ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഷിപ്പിംഗ് കമ്പനിയില് ക്യാപ്റ്റനായാണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്. മൃതദേഹം ദമ്മാം സെന്ട്രല് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കെ.എം.സി.സി വെല്ഫയര് വിഭാഗം ഭാരവാഹികളായ ഇഖ്ബാല് ആനമങ്ങാടിന്റെയും ഹുസൈന് നിലമ്പൂരിന്റെയും നേതൃത്വത്തില് നിയമ നടപടികള് പുരോഗമിക്കുകയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കള് അറിയിച്ചു. ഇതിനായുള്ള ക്രമീകരണങ്ങളും നടക്കുന്നുണ്ട്


