കാണാതായ ആളുടെ മൃതദേഹം ദേഹത്ത് കരിങ്കല്ല് കെട്ടിയ നിലയില്‍ പാറമടയില്‍ കണ്ടെത്തി


  

കോതമംഗലം: ഓടക്കാലി, അശമന്നൂർ തലപ്പുഞ്ചയില്‍ നിന്ന് അഞ്ചു ദിവസം മുൻപു കാണാതായ ആളെ വീടിനടുത്തുള്ള പാറമടയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അശമന്നൂർ തലപ്പുഞ്ച വെട്ടുവേലിക്കുടി വി.വി. പൗലോസിന്‍റെ (71) മൃതദേഹമാണ് കണ്ടെത്തിയത്.

സെപ്റ്റംബർ 30 മുതല്‍ ഇദ്ദേഹത്തെ കാണാതായെന്ന് മകൻ കുറുപ്പംപടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടർന്നു നടന്ന അന്വേഷണത്തിലാണ് വീട്ടില്‍ നിന്ന് 150 മീറ്റർ അകലെയുള്ള പാറമടയിലെ വെള്ളത്തില്‍ ശനിയാഴ്ച മകൻ എബി മൃതദേഹം കണ്ടത്. ദേഹത്ത് കരിങ്കല്ല് കെട്ടിയ നിലയിലായിരുന്നു.

ശാസ്ത്രീയ അന്വേഷണ വിഭാഗം പരിശോധന നടത്തിയ ശേഷം മൃതദേഹം സംസ്കരിച്ചു. ഭാര്യ: ലീല. മക്കള്‍: എബി, ബേസില്‍ (കാനഡ). മരുമകള്‍: ഷെറിൻ.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: