മുറ്റത്ത് കളിച്ച കുഞ്ഞിനെ കടിച്ചു കീറി തെരുവുനായ, രക്ഷിക്കാൻ ഓടിയ അമ്മൂമ്മയ്ക്കും ഗുരുതര പരിക്ക്

      

പത്തനാപുരം : പട്ടാഴി കന്നിമേല്‍ വാർഡില്‍ തെരുവുനായയുടെ ആക്രമണത്തില്‍ ചെറുമകനും അമ്മൂമ്മയ്ക്കും ഗുരുതരമായി പരിക്കേറ്റു.

ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ശനിയാഴ്ച രാവിലെ ഒമ്പതോടെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടു നിന്ന കന്നിമേല്‍ മാവിള ഉന്നതിയില്‍ മാവിള വീട്ടില്‍ പ്രശാന്ത് – അഞ്ജന ദമ്പതികളുടെ മകൻ ദർശിത് (മൂന്ന്), അമ്മൂമ്മ ശോഭന (52) എന്നിവരെയാണ് നായ ആക്രമിച്ചത്. ദർശിതിന്റെ മുഖത്ത് നായ കടിക്കുന്നത് കണ്ട് ഓടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അമ്മൂമ്മയ്ക്ക് കടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് ദിവസം മുമ്പ് പത്തനാപുരം മേഖലയില്‍ നിരവധി പേരെ തെരുവുനായ ആക്രമിച്ചിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: