തെരുവ് നായകളെ ദത്തെടുത്താല്‍ 1000 രൂപ; വളര്‍ത്തു നായകളെ ഉപേക്ഷിച്ചാല്‍ ആറുമാസം തടവ്, സര്‍ക്കാരിന് റിപോര്‍ട്ട് സമര്‍പ്പിച്ച് വിദഗ്ധ സമിതി
തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവ് നായ ആക്രമണങ്ങള്‍ തടയുന്നതിനും നായകളുടെ എണ്ണം നിയന്ത്രിക്കുന്നതിനും നിര്‍ണായക ശുപാര്‍ശകളുമായി സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപോര്‍ട്ട്. തെരുവില്‍ അലഞ്ഞുതിരിയുന്ന പ്രായം കൂടിയ നായകളെ ദത്തെടുത്ത് സംരക്ഷിക്കുന്ന കുടുംബങ്ങള്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ വഴിയോ ക്ഷേമനിധി വഴിയോ പ്രതിമാസം 500 രൂപ മുതല്‍ 1,000 രൂപ വരെ ധനസഹായം നല്‍കണം. വളര്‍ത്തുനായകളെ തെരുവില്‍ ഉപേക്ഷിക്കുന്നവര്‍ക്ക് ആറുമാസം തടവുശിക്ഷ നല്‍കണമെന്നും സമിതി ശുപാര്‍ശ ചെയ്തു. കേരള വെറ്ററിനറി സര്‍വകലാശാലയിലെ പ്രൊഫ. ഡോ ഷിബു സൈമണ്‍ അധ്യക്ഷനായ…

