പാലക്കാട് പ്ലസ് ടു വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു


       

പാലക്കാട്‌* : മണ്ണാർക്കാട് കുമരംപുത്തൂർ കല്ലടി ഹയർ സെക്കൻ്ററി വിദ്യാലയത്തിലെ +2 വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു. കുമരംപുത്തൂർ കല്ലടി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയും പാണ്ടിക്കാട് സ്വദേശി അനിൽകുമാറിന്റെ മകനുമായ ആദർശാണ് മരിച്ചത്.

എംഇഎസ് കല്ലടി കോളജിന് സമീപത്ത് വെച്ചാണ് ആദർശ് കുഴഞ്ഞുവീണത്. മണ്ണാർക്കാട് വട്ടമ്പലം മദർ കെയർ ആശുപത്രിയിലും തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പക്ഷെ വിദ്യാർത്ഥിയുടെ ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: