Headlines

ഒന്നര വയസ്സുകാരൻ  വീട്ടു പറമ്പിലെ കുളത്തിൽ വീണു മരിച്ചു

കൽപ്പറ്റ: വീട്ടുപറമ്പിലെ കുളത്തിൽ വീണ് ഒന്നരവയസ്സുകാരൻ മരിച്ചു. തെനേരി വാര്യാട്‌കുന്ന് കായൽകണ്ടി ഉന്നതിയിലെ മഹേഷ്–അഞ്ജലി ദമ്പതികളുടെ മകൻ മഹിഷ്ണവാണ് മരിച്ചത്.

വീട്ടുപറമ്പിലുള്ള കുളത്തിൽ കുട്ടിയെ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മരണപ്പെട്ട കുട്ടിയുടെ മൃതദേഹം നിലവിൽ കൈനാട്ടി ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.


സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടി കുളത്തിൽ വീണ സാഹചര്യം ഉൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: