Headlines

വെള്ളനാട് അമ്മയെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച സൈനികൻ അറസ്റ്റിൽ

:തിരുവനന്തപുരം: വെള്ളനാട് അമ്മയെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച സൈനികൻ അറസ്റ്റിൽ. വെള്ളനാട് നാലുമുക്കിൽ ശ്യാമാഭവനിൽ ശിവപ്രസാദാണ്‌ (37) പിടിയിലായത്. അമ്മ ഇന്ദിരകുമാരിയെ (60) ഇയാൾ തലയ്ക്കടിച്ചും വെട്ടിയും പരിക്കേൽപ്പിക്കുകയായിരുന്നു. ഇന്ദിരകുമാരിക്ക്‌ തലയിൽ ഗുരുതര പരിക്കുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.

കോടാലിക്കൈകൊണ്ട് തലയ്ക്ക് അടിക്കുകയും വാൾകൊണ്ട് വെട്ടുകയുമായിരുന്നു. തിങ്കൾ രാവിലെയാണ് സംഭവം. പഞ്ചാബിൽ ജോലി ചെയ്യുന്ന ശിവപ്രസാദ് അവധിക്ക് വന്നതായിരുന്നു. ഒരു കാരണവുമില്ലാതെ അമ്മയുമായി വഴക്കിടുകയും തുടർന്ന് ഉപദ്രവിക്കുകയുമായിരുന്നു.

ഞായർ രാത്രി ഒന്നോടെ അയൽവാസികളായ അനിതാകുമാരി–രാമചന്ദ്രൻ ദമ്പതികളുടെ വീട്ടിലെത്തിയ ശിവപ്രസാദ് വീടിന്റെ വാതിൽ തകർക്കാൻ ശ്രമിച്ചതായും വീട്ടിലെ നായ ബഹളം വച്ചതിനെ തുടർന്ന് നായയെ അടിച്ച്‌ കൊന്നതായും വീട്ടുകാർ പറയുന്നു. രാമചന്ദ്രന്റെ ഓട്ടോയുടെ സീറ്റ്, ഗ്ലാസ് എന്നിവയും നശിപ്പിച്ചു. ഈ സംഭവത്തിലും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.ആര്യനാട് എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്തു. ശിവപ്രസാദിന്റെ പേരിൽ എട്ടോളം ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2024ൽ സ്ത്രീയെ കടന്നുപിടിച്ച കേസിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: