വിപണിയില്‍ ചെറിയ ഉള്ളിയുടെ വരവ് കുറഞ്ഞതോടെ വില സര്‍വ്വകാല റെക്കോര്‍ഡിലേക്ക്. കോയമ്പത്തൂര്‍ വിപണിയില്‍ ചെറിയ ഉള്ളിയുടെ മൊത്തവില 180 രൂപയായും ചില്ലറ വിപണി വില 200 രൂപയായും ഉയര്‍ന്നു. കഴിഞ്ഞ ഒരു മാസമായി തുടരുന്ന വിലക്കയറ്റം വ്യാപാരികളെയും ഉപഭോക്താക്കളെയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്നുണ്ട്. സ്ഥിതി തുടര്‍ന്നാല്‍ മൊത്തവിലയും 200 രൂപ കവിയാന്‍ സാധ്യതയുണ്ടെന്ന് ടി.കെ മാര്‍ക്കറ്റ് പച്ചക്കറി വ്യാപാരി സംഘം വ്യക്തമാക്കി.
നിലവില്‍ പല്ലടം, ആലാന്തുറ തുടങ്ങിയ ഭാഗങ്ങളിലെ ചുരുക്കം ചില വന്‍കിട കര്‍ഷകരുടെ പക്കല്‍ മാത്രമാണ് ചെറിയ ഉള്ളി സ്റ്റോക്കുള്ളത്. തമിഴ്നാട്ടിലേക്കും കേരളത്തിലേക്കും ഉള്ളി എത്തുന്നത് ഇവിടെ നിന്നാണ്. ഡിസംബര്‍ പകുതിയോടെ അടുത്ത വിളവെടുപ്പ് ആരംഭിച്ചാല്‍ മാത്രമേ വിലയില്‍ കുറവുണ്ടാകാന്‍ സാധ്യതയുള്ളൂ.
സവാളയ്ക്കും വെളുത്തുള്ളിക്കും വിലക്കയറ്റം
ചെറിയ ഉള്ളിക്കൊപ്പം സവാളയുടെയും വെളുത്തുള്ളിയുടെയും വിലയും ഉയര്‍ന്നിട്ടുണ്ട്. സവാളയുടെ മൊത്തവില കിലോയ്ക്ക് 60 രൂപയായി. ദീപാവലിക്ക് ശേഷം മഹാരാഷ്ട്രയില്‍ വിളവെടുപ്പ് സജീവമായതിനാല്‍, അടുത്ത ആഴ്ചയോടെ സവാള വരവ് വര്‍ധിക്കുകയും വില 40 രൂപയായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ഒന്നാംതരം വെളുത്തുള്ളിക്ക് മൊത്തവില കിലോയ്ക്ക് 300 രൂപയായാണ് കുത്തനെ കൂടിയത്.


