Headlines

പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍

കോഴിഴിക്കോട്: പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. കിനാലൂർ സ്വദേശിയായ അർഷാദ്, തലക്കുളത്തൂർ സ്വജേശിയായ സജീർ എന്നിവരാണ് അറസ്റ്റിലായത്.

കസബ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. 17 വയസുകാരനാണ് ലൈംഗികാതിക്രമത്തിന് ഇരയായത്.

ഏപ്രില്‍ 30-നാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് പാളയം ജംഗ്ഷനില്‍ വച്ചാണ് അതിക്രമമുണ്ടായത്. 17 വയസുകാരനെ ബലമായി വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയാണ് പീഡിപ്പിച്ചത്. ആളൊഴിഞ്ഞ കടമുറിയില്‍ എത്തിച്ച്‌ പീഡിപ്പിക്കുകയായിരുന്നു.

കത്തികാട്ടി ഭീഷണിപ്പെടുത്തിയാണ് കുട്ടിയെ പീഡനത്തിനിരയാക്കിയതെന്നാണ് റിപ്പോർട്ട്. കുട്ടിയുടെ കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണ് പ്രതികള്‍ തട്ടിയെടുത്തതായും പരാതിയുണ്ട്.

വിദ്യാർത്ഥിയുടെ പരാതിയില്‍ പൊലീസ് കേസെടുക്കുകയായിരുന്നു. പ്രതികള്‍ക്കെതിരെ ആണ്‍കുട്ടി മൊഴിനല്‍കിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

പ്രതികള്‍ക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി ലഹരിക്കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതി സജീറിന് കോഴിക്കോട് സിറ്റിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി മയക്കുമരുന്ന് ഉപയോഗിച്ചതിനും, വില്‍പ്പനയ്ക്കായി കൈവശം വച്ചതിനും കേസുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: