നിയമനടപടികൾ ഒഴിവാക്കാനോ വിവരങ്ങൾ സ്ഥിരീകരിക്കാനോ എന്ന വ്യാജേന ഇത്തരം സന്ദേശങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ള ഷോർട്ട് ലിങ്കുകൾ (ln.run/… പോലുള്ളവ) യാതൊരു കാരണവശാലും തുറക്കുകയോ ക്ലിക്ക് ചെയ്യുകയോ ചെയ്യരുതെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം സന്ദേശങ്ങൾ പൊതുവിതരണ വകുപ്പ് അയക്കുന്നതല്ലെന്നും, ഇവ തട്ടിപ്പുകാർ അയക്കുന്ന പൂർണ്ണമായും വ്യാജമായ സന്ദേശങ്ങളാണെന്നും വകുപ്പ്.
*സംശയനിവാരണത്തിനും കൂടുതൽ വിവരങ്ങൾക്കുമായി 0471 2322155 എന്ന ഔദ്യോഗിക ഫോൺ നമ്പറിലോ, പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ വെബ്സൈറ്റായ [https://civilsupplieskerala.gov.in/](https://civilsupplieskerala.gov.in/) വഴിയോ പൊതുജനങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്.
റേഷൻ കാർഡുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങൾക്കെതിരെ പൊതുജനങ്ങൾക്ക് കർശന മുന്നറിയിപ്പുമായി പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് രംഗത്തെത്തി. റേഷൻ കാർഡിന്റെ ഇ-കെ.വൈ.സി റദ്ദാക്കിയെന്നും, കാർഡ് കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയെന്നും, അല്ലെങ്കിൽ റെക്കോർഡുകളിൽ പിശക് കണ്ടെത്തിയെന്നും കാണിച്ച് മൊബൈൽ ഫോണുകളിലേക്ക് വ്യാജ എസ്.എം.എസ് സന്ദേശങ്ങൾ വ്യാപകമായി എത്തുന്ന സാഹചര്യത്തിലാണ് വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം.