റേഷൻ അരി ശേഖരിച്ച് ബ്രാൻഡ് ആക്കി വിൽപന നടത്തിയ സംഘം പിടിയിൽ
തിരുവനന്തപുരം: റേഷൻ അരി ശേഖരിച്ച് ബ്രാൻഡ് ആക്കി വിൽപന നടത്തിയ സംഘം പിടിയിൽ. പാറശ്ശാലയിൽ വീട്ടിൽ സൂക്ഷിച്ച അരി പിടികൂടി. ഭക്ഷ്യവകുപ്പിന്റെ കണ്ണുവെട്ടിച്ചാണ് റേഷൻ അരി ശേഖരിച്ച് ബ്രാൻഡ് ആക്കി വിൽപന നടത്തിയത്. തമിഴ്നാട്ടിലെയും കേരളത്തിലെയും റേഷൻ അരിയാണ് മറിച്ച് വിൽപ്പന നടത്തിയത്. പാറശ്ശാല കാരാളിയിൽ നടത്തിയ റെയ്ഡിൽ 203 ചാക്കുകളിലായി വീട്ടിൽ അനധികൃതമായി സൂക്ഷിച്ച അരിയാണ് പിടികൂടിയത്. പാറശാല പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സിവിൽ സപ്ലൈസ് സംഘം പരിശോധനയ്‌ക്കെത്തിയത്. തമിഴ്നാട് കളിയിക്കാവിള സ്വദേശി…

