വെമ്പായം: എസ്ഡിപിഐ വെമ്പായം, മാണിക്കൽ പഞ്ചായത്ത് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ കന്യാകുളങ്ങര ജംഗ്ഷനിൽ സായാഹ്നധർണ സംഘടിപ്പിച്ചു.
നെടുവേലി ഹയർസെക്കൻഡറി സ്കൂളിൽ ആറുമാസമായി പ്രിൻസിപ്പാൾ ഇല്ലാത്തതിനാലും, തേക്കട വില്ലേജ് ഓഫീസിൽ നാലുമാസമായി വില്ലേജ് ഓഫീസർ ഇല്ലാത്തതിനാലും, കന്യാകുളങ്ങര സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടും, കന്യാകുളങ്ങര മാർക്കറ്റിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ചും, കന്യാകുളങ്ങര കെഎസ്ഇബി യുടെ പരിധിയിലെ വ്യാപകമായ വോൾട്ടേജ് ക്ഷാമത്തിൽ പ്രതിഷേധിച്ചും, എം സി റോഡിൽ മണ്ണന്തല മുതൽ തെക്കാട് വരെ നാലുവരിപ്പാത ആക്കണമെന്ന് ആവശ്യപ്പെട്ടും, മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചിട്ടും കൊച്ചാലമ്മൂട് ചിറമുക്ക് റോഡിന് ഫണ്ട് അനുവദിക്കാത്തതിൽ പ്രതിഷേധിച്ചുമാണ് ധർണ്ണ സംഘടിപ്പിച്ചത്.
എസ്.ഡി.പി.ഐ വെമ്പായം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വാഹിദ് ചിറമുക്ക് അധ്യക്ഷത വഹിച്ച ധർണ്ണ ജില്ലാ കമ്മിറ്റി അംഗം കന്യാകുളങ്ങര ഷമീർ ഉദ്ഘാടനം നിർവഹിച്ചു. വെമ്പായം ഗ്രാമപഞ്ചായത്ത് അംഗം ഇർഷാദ് കന്യാകുളങ്ങര വിഷയാവതരണം നടത്തി. വെമ്പായം വാർഡ് മെമ്പർ ഹസീന സിദ്ദീഖ്, യങ് ഡെമോക്രാറ്റ്സ് ജില്ലാ കൺവീനർ റിയാസ് കാണാവിള, എസ്.ഡി. പി. ഐ നെടുമങ്ങാട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അജിം ചിറമുക്ക്, വെമ്പായം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി സജീർ കൈതറക്കോണം എന്നിവർ സംസാരിച്ചു.


