എസ്ഡിപിഐ സായാഹ്ന ധർണ സംഘടിപ്പിച്ചു
വെമ്പായം: എസ്ഡിപിഐ വെമ്പായം, മാണിക്കൽ പഞ്ചായത്ത് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ കന്യാകുളങ്ങര ജംഗ്ഷനിൽ സായാഹ്നധർണ സംഘടിപ്പിച്ചു. നെടുവേലി ഹയർസെക്കൻഡറി സ്കൂളിൽ ആറുമാസമായി പ്രിൻസിപ്പാൾ ഇല്ലാത്തതിനാലും, തേക്കട വില്ലേജ് ഓഫീസിൽ നാലുമാസമായി വില്ലേജ് ഓഫീസർ ഇല്ലാത്തതിനാലും, കന്യാകുളങ്ങര സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടും, കന്യാകുളങ്ങര മാർക്കറ്റിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ചും, കന്യാകുളങ്ങര കെഎസ്ഇബി യുടെ പരിധിയിലെ വ്യാപകമായ വോൾട്ടേജ് ക്ഷാമത്തിൽ പ്രതിഷേധിച്ചും, എം സി റോഡിൽ മണ്ണന്തല മുതൽ തെക്കാട് വരെ നാലുവരിപ്പാത ആക്കണമെന്ന് ആവശ്യപ്പെട്ടും,…

