Headlines

പാലക്കാട് നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് രണ്ടുപേർ മരിച്ചു;രണ്ടുപേരുടെ നില അതീവ ഗുരുതരം

പാലക്കാട്: മനിശ്ശീരിയിൽ നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്. പനമണ്ണ സ്വദേശി വൈശാഖും മറ്റൊരാളുമാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ചൊവ്വാഴ്ച രാത്രി 12.30ഓടെയായിരുന്നു അപകടം.

ഷൊർണൂരിൽനിന്ന് ഒറ്റപ്പാലം ഭാഗത്തേക്ക് പോവുകയായിരുന്ന അഞ്ചുപേർ സഞ്ചരിച്ച കാർ മനിശ്ശീരിയിലെത്തിയപ്പോൾ നിയന്ത്രണംവിട്ട് റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഒരാൾ കാറിൽനിന്ന് പുറത്തേക്ക് തെറിച്ചുവീണു. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

അപകടം നടന്ന സമയത്ത് സമീപത്തുണ്ടായിരുന്ന ഒറ്റപ്പാലം പോലീസിന്റെ പട്രോളിങ് സംഘം ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. രണ്ടുപേരെ കാറിൽനിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുപേർ വാഹനത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.

തുടർന്ന് ഷൊർണൂർ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ സേനാംഗങ്ങൾ അരമണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് കാറിനുള്ളിൽ കുടുങ്ങിയ രണ്ടുപേരെയും പുറത്തെടുത്തത്. അപകടത്തിൽ പരിക്കേറ്റവരെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: