പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വാഹനാപകടം, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം

          പത്തനംതിട്ട : പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം. പത്തനാപുരം കുന്നിക്കോട് സ്വദേശി ആമിന ബീവി (31) ആണ് മരിച്ചത്. കോന്നി കൊല്ലൻപടിയിലായിരുന്നു അപകടം. പുനലൂർ ഭാഗത്തേക്ക് പോയ ആമിന ഓടിച്ച കാർ പത്തനംതിട്ട ഭാഗത്തേക്ക് വന്ന കെഎസ്ആർടിസി ബസിൽ ഇടിയ്ക്കുകയായിരുന്നു. ആമിനയെ ഉടൻ തന്നെ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോന്നി മെഡിക്കൽ കോളേജ് ആശുപത്രി…

Read More

കാറിടിച്ച് പത്താം ക്ലാസുകാരന് ദാരുണാന്ത്യം

കായംകുളം: സ്കൂളിലേക്ക് പോകുന്നതിനായി വീട്ടിൽനിന്നിറങ്ങിയ പതിനാറുകാരന് ദാരുണാന്ത്യം. കരിയിലക്കുളങ്ങരയിൽ ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ കാർ ഇടിച്ച് പത്തിയൂർ പടിഞ്ഞാറ് കോട്ടൂർ തെക്കതിൽ ആദിത്യൻ (16) ആണ് മരിച്ചത്. രാമപുരം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. വ്യാഴാഴ്ച രാവിലെ സ്കൂളിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ ഡിവൈഡർ ചാടിക്കടന്ന സമയത്ത് കാർ ഇടിച്ച് ആദിത്യനെ തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിയെ ഉടൻ കരിയിലക്കുളങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഉച്ചയോടെയാണ് ആദിത്യന്റെ മരണം സംഭവിച്ചത്. മൃതദേഹം…

Read More

കുളത്തൂപ്പുഴയിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ്  യുവാവിന് ദാരുണാന്ത്യം

കൊല്ലം: കുളത്തൂപ്പുഴയിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. വില്ലുവല സ്വദേശി സജി ആണ് മരിച്ചത്.സുഹൃത്തിനൊപ്പം നടുവണ്ണൂർ കടവിലെത്തിയതായിരുന്നു സജി. സുഹൃത്താണ് ജീപ്പ് ഓടിച്ചിരുന്നത് ജീപ്പ് വഴിയരികിൽ നിർത്തിയ ശേഷം സുഹൃത്ത് ജീപ്പിൽ നിന്ന് പുറത്തിറങ്ങുകയായിരുന്നു. ഇതേസമയം ഇടതുഭാഗത്ത് ഇരിക്കുകയായിരുന്ന സജി, അവിടെ നിന്ന് ഇറങ്ങി ഡ്രൈവിങ് ഭാഗത്തേക്ക് വന്ന് ജീപ്പിന്റെ താക്കോൽ എടുക്കാൻ ശ്രമിക്കുകയായിരുന്നു. ഈ സമയത്ത് ജീപ്പ് ഉരുണ്ട് താഴേക്ക് പോകുകയായിരുന്നു. ജീപ്പ് പിടിച്ചു നിർത്താൻ വേണ്ടി ശ്രമിച്ചെങ്കിലും സാധിച്ചില്ല. തൊട്ടടുത്ത് തന്നെ കുഴിയുണ്ടായിരുന്നു….

Read More

നിയന്ത്രണം വിട്ട മിൽമ ടാങ്കർ ലോറി പാഞ്ഞുകയറി അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

തൃശൂർ: ചേലക്കോട് നിയന്ത്രണം വിട്ട മിൽമ ടാങ്കർ ലോറി പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. പഴയന്നൂർ കല്ലേപ്പാടം സ്വദേശി ഷെമീറും മണ്ണാർക്കാട് സ്വദേശി ജോസഫുമാണ് മരിച്ചത്. ചേലക്കോട് ചായകുടിക്കാനായി എത്തിയപ്പോഴാണ് ഇരുവരും അപകടത്തിൽപ്പെട്ടത്. പെട്രോൾ ടാങ്കർ ലോറി ഡ്രൈവറായ ജോസഫ് വാഹനം നിർത്തി ചായകുടിക്കാനായി ഇറങ്ങിയതായിരുന്നു. അതേസമയം, പഴയന്നൂരിലേക്ക് പോകുന്ന വഴിയിലാണ് ഷെമീർ ചേലക്കോടെത്തിയത്. ഇരുവരും റോഡരികിൽ നിൽക്കുന്നതിനിടെയാണ് അതുവഴിയെത്തിയ മിൽമ ടാങ്കർ ലോറി നിയന്ത്രണം വിട്ട് ഇവർക്കിടയിലേക്ക് പാഞ്ഞുകയറിയത്. അപകടത്തിൽ ഇരുവരും ടാങ്കർ ലോറിയുടെ…

Read More

കണ്ണൂർ  പിലാത്തറ ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ടു മരണം

         കണ്ണൂർ പിലാത്തറയിൽ റോഡ് സൈഡിൽ നിർത്തിയിട്ട ലോറിയിലേക്ക് ടാങ്കർ ലോറി ഇടിച്ചു കയറി രണ്ടുപേർ മരണപ്പെട്ടു. മരണപ്പെട്ടത് വർക്ഷോപ്പ് തൊഴിലാളികൾ ആണെന്നാണ് അറിയുന്നത്. ഇന്ന് പുലർച്ചെ നാലുമണിയോടുകൂടിയാണ് അപകടം റോഡരികിൽ നിർത്തിയിട്ട് റിപ്പയർ ചെയ്യുകയായിരുന്ന ലോറിയിലേക്കാണ് ടാങ്കർ ലോറി ഇടിച്ചു കയറിയത് ലോറിയുടെ തകരാറ് പരിഹരിച്ചിരുന്ന രണ്ട് വർക്ഷോപ്പ് തൊഴിലാളികളാണ് മരിച്ചത് എന്നാണ് പ്രാഥമിക വിവരം.

Read More

റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു

തിരൂരങ്ങാടി: റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. ചെമ്മാട് എക്സ്ചേഞ്ച് റോഡ് സ്വദേശിയും ചെമ്മാട് ടൗണിലെ ആദ്യകാല ചുമട്ടുതൊഴിലാളിയുമായ കുന്നത്തേരി മുസ്തഫ (61) ആണ് മരിച്ചത്. കുടിവെള്ള പദ്ധതിക്കായി റോഡിലുണ്ടാക്കിയ കുഴിയിലാണ് ഇയാൾ വീണത്. അപകടത്തെ തുടർന്ന് മുസ്തഫയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടത്തിന് പിന്നാലെ നാട്ടുകാർ ചേർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയെങ്കിലും ആരോഗ്യനില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ഓഗസ്റ്റ് പത്താം തീയതി രാത്രിയായിരുന്നു അപകടം. തമിഴ്‌നാട്ടിൽ നിന്ന് ജോലി കഴിഞ്ഞ് നാട്ടിലേക്ക്…

Read More

കൊയിലാണ്ടി ബൈപ്പാസില്‍ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ചികിത്സയിലിരുന്ന യുവതി മരിച്ചു

     കൊയിലാണ്ടി: കോഴിക്കോട് നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തിക്കോടി ശ്രീനിലയം തെക്കെ കൊല്ലന്റെകണ്ടി ഹരീഷിന്റെ മകള്‍ തീര്‍ഥ (23)യാണ് മരിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് അപകടം ഉണ്ടായത്. മണമലില്‍ വെച്ച് കെഎല്‍ 56 എഎ 3856 നമ്പര്‍ ബൈക്കും കെഎല്‍ 56 എം 2391 നമ്പര്‍ സ്കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. ബൈക്കിന്റെ പിറകില്‍ യാത്രക്കാരിയായി ഇരിക്കുകയായിരുന്നു തീര്‍ഥ. അപകടത്തില്‍ തീര്‍ഥയ്ക്ക് സാരമായ പരിക്കുകള്‍ സംഭവിച്ചു. ഉടന്‍ തന്നെ നാട്ടുകാരും…

Read More

കണ്ണൂരിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് 4 പേർക്ക് ദാരുണാന്ത്യം

കണ്ണൂർ: ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് നാല് പേർ മരിച്ചു. കണ്ണൂർ ചാലോടിന് സമീപം വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു നാടിനെ നടുക്കിയ ദാരുണമായ അപകടം നടന്നത്. യു.പി സ്വദേശികളായ പരം ഛേത്രി, ഹർഷ് എന്നിവരും മലയാളികളായ റിസ്‌വാൻ, ഷാൻ എന്നിവരുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിവേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. വലിയ ശബ്ദം…

Read More

ഓവർട്ടേക്ക് ചെയ്യുന്നതിനിടെ സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ചു, അമ്മയ്ക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന 14കാരൻ റോഡിലേക്ക് തെറിച്ച് വീണ് ദാരുണാന്ത്യം

    കടയ്ക്കൽ : കടയ്ക്കൽ അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യവെ സ്വകാര്യ ബസ് ഇടിച്ച് മകന് ദാരുണാന്ത്യം. കടയ്ക്കൽ മുകുന്നേരി പാലയ്ക്കൽ പുതുവിള പുത്തൻവീട്ടിൽ പരേതനായ സി രാജു സിന്ധ്യ പി നായർ ദമ്പതികളുടെ മകൻ നവനീത് ആർ എസ് നായർ (14) ആണ് മരിച്ചത്. മടത്തറ കടയ്ക്കൽ റോഡിൽ പാങ്ങലുകാട് അമ്പാടി ജംഗ്ഷനിൽ ആയിരുന്നു അപകടം. സ്വകാര്യ ബസ് മറികടക്കുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ നിന്നും തെറിച്ചുവീണ നവനീതിന്റെ തലയ്ക്ക്…

Read More

പത്തനംതിട്ടയില്‍ നിയന്ത്രണം വിട്ട ലോറി കാറില്‍ ഇടിച്ചു; അച്ഛനും മകളും മരിച്ചു

      പത്തനംതിട്ട : പത്തനംതിട്ട കലഞ്ഞൂരില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. തമിഴ്‌നാട് ശിവകാശി സ്വദേശികളായ സുന്ദര്‍ രാജ,് മകള്‍ ജനനി എന്നിവരാണ് മരിച്ചത്. തെങ്കാശിയില്‍ നിന്ന് കച്ചി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ടു എതിര്‍ ദിശയില്‍ വന്ന കാറിലേക്ക് ഇടിച്ചു കയറിയായിരുന്നു അപകടം. പരിക്കേറ്റ നാല് പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ കലഞ്ഞൂര്‍ വലിയ പള്ളിക്ക് സമീപം പുലര്‍ച്ചെ 4.37- നായിരുന്നു അപകടം. ആലുവയില്‍ നിന്ന് കുടുംബത്തോടൊപ്പം ശിവകാശിയിലേക്ക് പോവുകയായിരുന്നു കാറില്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial