കൊല്ലം: കുളത്തൂപ്പുഴയിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. വില്ലുവല സ്വദേശി സജി ആണ് മരിച്ചത്.
സുഹൃത്തിനൊപ്പം നടുവണ്ണൂർ കടവിലെത്തിയതായിരുന്നു സജി. സുഹൃത്താണ്
ജീപ്പ് ഓടിച്ചിരുന്നത് ജീപ്പ് വഴിയരികിൽ നിർത്തിയ ശേഷം സുഹൃത്ത് ജീപ്പിൽ നിന്ന് പുറത്തിറങ്ങുകയായിരുന്നു. ഇതേസമയം ഇടതുഭാഗത്ത് ഇരിക്കുകയായിരുന്ന സജി, അവിടെ നിന്ന് ഇറങ്ങി ഡ്രൈവിങ് ഭാഗത്തേക്ക് വന്ന് ജീപ്പിന്റെ താക്കോൽ എടുക്കാൻ ശ്രമിക്കുകയായിരുന്നു. ഈ സമയത്ത് ജീപ്പ് ഉരുണ്ട് താഴേക്ക് പോകുകയായിരുന്നു.
ജീപ്പ് പിടിച്ചു നിർത്താൻ വേണ്ടി ശ്രമിച്ചെങ്കിലും സാധിച്ചില്ല. തൊട്ടടുത്ത് തന്നെ കുഴിയുണ്ടായിരുന്നു. ഇതിലേക്ക് ജീപ്പ് മറിയുകയായിരുന്നു. ജീപ്പിനടിയിൽ പെട്ട സജിക്ക് ഗുരുതരമായ പരിക്കേറ്റു. ഉടൻ തന്നെ കുളത്തൂപ്പുഴ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുളത്തൂപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. കുളത്തൂപ്പുഴ ആശുപത്രിയിൽ ആണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.


