കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

ആലപ്പുഴ: കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ചേർത്തല മുട്ടത്തിപ്പറമ്പിലാണ് അപകടമുണ്ടായത്. കാർ യാത്രക്കാരായ വയലാർ സ്വദേശി ആരവ് കൃഷ്‌ണ (24), തണ്ണീർമുക്കം സ്വദേശി നന്ദഗോപാൽ (22) എന്നിവരാണ് മരിച്ചത് 11-ാം മൈൽ- മുട്ടത്തിപ്പറമ്പ് റോഡിൽ പള്ളിക്കവലയിൽ രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. ലോറിയിൽ ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചപ്പോൾ ലോറിയിലും സമീപത്തെ മതിലിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. ചേർത്തലയിൽ നിന്ന് അഗ്നിശമന സേനയെത്തി കാർ വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. പൂക്കൾകൊണ്ട് ക്ഷേത്രം…

Read More

മലപ്പുറം പൊന്നാനിയിൽ കാടിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം പൊന്നാനിയിൽ കാടിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. തമിഴ്‌നാട് കുംഭകോണം സ്വദേശി ഇളയരാജ (42) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു അപകടം. നരിപ്പറമ്പിൽ അപകടത്തിന് പിന്നാലെ നിർത്താതെ പോയ കാർ മറ്റൊരു സ്ത്രീയെ ഇടിച്ചു പരിക്കേൽപ്പിച്ചു. ഇളയരാജയുടെ പരിക്ക് ഗുരുതരമായിരുന്നു. അപകടത്തെ തുടർന്ന് സ്ത്രീയെ പൊന്നാനി ബെൻസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം ഇളയരാജയെ പൊന്നാനി ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകർ പൊന്നാനി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇളയരാജയെ ഇടിച്ച ശേഷം അമിതവേഗതയിൽ പാഞ്ഞ കാർ…

Read More

കോഴിക്കോട് വലിയങ്ങാടിയിൽ ഒരു കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണ അപകടത്തിൽ 3 പേർ മരിച്ചു

കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയിൽ ഒരു കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണ അപകടത്തിൽ 3 പേർ മരിച്ചു. ജബ്ബാർ, അഷ്‌റഫ്‌, ബഷീർ എന്നിവരാണ് മരിച്ചത്. ബീച്ചിലെ പഴയ പാസ്പോർട്ട് ഓഫീസ് കെട്ടിടത്തിനാണ് തകർച്ച സംഭവിച്ചത്. തൊട്ടടുത്തുള്ള സ്ഥാപനത്തിന്‍റെ ഗോഡൌണായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ഈ കെട്ടിടം. അപകടത്തിൽ 5 പേർക്ക് ഗുരുതരമായി പരിക്കേറ്റു. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് സ്ലാബിനടിയിൽ കുടുങ്ങിക്കിടന്ന തൊഴിലാളികളെ രക്ഷിച്ചത്. ഇവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. ഇവരിൽ മൂന്ന് പേരുടെ മരണമാണ് ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ചികിത്സയിൽ കഴിയുന്ന…

Read More

വെമ്പായത്ത് കെ എസ് ആർ ടി സി ബസ് നിയന്ത്രണം വിട്ട് ബേക്കറിയിലേക്ക് ഇടിച്ചു കയറി; കൊഞ്ചിറ സ്വദേശി മരിച്ചു

വെമ്പായം: വെമ്പായത്ത് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് ബേക്കറിയിലേക്ക് ഇടിച്ചു കയറി വൻ അപകടം. അപകടത്തിൽ ഒരാൾ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കൊപ്പത്ത് അന്താരാഷ്ട്ര നീന്തൽ കുളത്തിന് സമീപമുള്ള ബേക്കറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബേക്കറിക്ക് മുന്നിൽ ഉണ്ടായിരുന്ന രണ്ട് ബൈക്ക് യാത്രികർ അതിനടിയിൽപ്പെടുകയും ചെയ്തു.അതിൽ ഒരാളാണ് മരണപ്പെട്ടത്.കൊഞ്ചിറ ശ്രീനികേതനിൽ ജയചന്ദ്രൻ ( 57 ) ആണ് മരിച്ചത്.നിരവധി പേർക്ക് പരിക്കേറ്റു. നാട്ടുകാരും വെഞ്ഞാറമൂട് പോലീസും ചേർന്ന് പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു

Read More

റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചു; എതിരെ വന്ന ലോറിയിച്ചു; പാലക്കാട് യുവാവിന് ദാരുണാന്ത്യം

    പാലക്കാട്: പാലക്കാട് റോഡിലെ കുഴയിൽ വീഴാതെയിരിക്കാൻ ബൈക്ക് വെട്ടിച്ചതിന് പിന്നാലെ എതിരെ വന്ന ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ബൈക്ക് യാത്രികനായ കൊടുമ്പ് സ്വദേശി ശങ്കർ ആണ് മരിച്ചത്.പാലക്കാട് പൊള്ളാച്ചി അന്തർ സംസ്ഥാന പാതയിലാണ് അപകടം നടന്നത്. ഈ പാതയിൽ നിരവധിയിടങ്ങളിൽ കുഴികളുണ്ട്. ഇതിൽ ഒരു കുഴിയിൽ വീഴാതെയിരിക്കാൻ ശങ്കർ ബൈക്ക് വെട്ടിച്ചതും എതിരെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ശങ്കറിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Read More

നിയന്ത്രണം വിട്ട ബൈക്ക് മെട്രോ തൂണിലിടിച്ചു കയറി അപകടം;ചികിത്സയിലായിരുന്ന യുവാവ് കാർത്തിക് അന്തരിച്ചു

കൊച്ചി: എറണാകുളം ചങ്ങമ്പുഴ പാർക്കിന് സമീപം മെട്രോ തൂണിൽ ബൈക്കിടിച്ച് ചികിത്സയില്‍ ആയിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി. കൊല്ലം അഞ്ചാലുംമൂട് പ്രാക്കുളം വെളിയിൽ വീട്ടിൽ ആർ. കാർത്തിക് ആണ് മരിച്ചത് 26 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർത്ഥിയായിരുന്നു കാർത്തിക്. വ്യാഴാഴ്ച പുലർച്ചെ 4.15-ഓടെയാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് മെട്രോ തൂണിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കാർത്തിക്കിനെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാവിലെ 8.45-ഓടെ മരണം സംഭവിക്കുകയായിരുന്നു. പരേതനായ…

Read More

പാറശാലയിൽ ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ ഡ്രൈവർക്ക് ദാരുണാന്ത്യം

    പാറശ്ശാല : പാറശാലയില്‍ ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കര്‍ണാടക സ്വദേശി രവി(50) ആണ് മരിച്ചത്. കര്‍ണാടകയില്‍ നിന്ന് എത്തിയ വിനോദസഞ്ചാരികളാണ് കാറില്‍ ഉണ്ടായിരുന്നത്. കന്യാകുമാരിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ഇവര്‍. എതിര്‍ ദിശയില്‍ വന്ന ടിപ്പര്‍ കാറിനെ ഇടിക്കുകയായിരുന്നു. ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. ടിപ്പറിന്റെ അമിതവേഗതയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

Read More

കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; ഇന്ന് വിവാഹം കഴിക്കാനിരിക്കെയാണ് യുവാവിൻ്റെ അപകട മരണം

തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഇന്ന് വിവാഹം കഴിക്കാനിരിക്കെയാണ് യുവാവിൻ്റെ അപകട മരണം. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ് (28) ആണ് മരിച്ചത്. വെളുപ്പിന് ഒരു മണിയോടെ പാങ്ങപ്പാറ മാങ്കുഴിയിലായിരുന്നു അപകടം. കണിയാപുരം ഡിപ്പോയിൽ ചാർജ് ചെയ്ത ശേഷം വികാസ് ഭവനിലേക്ക് പോയ കെഎസ്ആർടിസി സ്വിഫ്റ്റ് ഇലക്ട്രിക് ബസ്സും ബൈക്കുമാണ് കൂട്ടിയിടിച്ചത്. അമിത വേഗതയിൽ എത്തിയ ബൈക്ക് സ്വിഫ്റ്റ് ബസ്സിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇയാൾ ഹെൽമെറ്റ് ധരിച്ചിട്ടില്ലായിരുന്നു. കാട്ടായിക്കോണം സ്വദേശിനിയെ…

Read More

കോട്ടയത്ത് KSRTC ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം

         കോട്ടയത്ത് വാഹനാപകടത്തിൽ മൂന്ന് മരണം. എംസി റോഡിൽ മോനിപ്പള്ളിയിൽ ആണ് കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. ഇന്ന് രാവിലെ പത്തരയോടെ ആയിരുന്നു അപകടം. കാറിലുണ്ടായിരുന്ന നീണ്ടൂർ പ്രാവട്ടം സ്വദേശികളാണ് മരിച്ചത്. മരിച്ചവരിൽ 11 വയസ്സുള്ള ഒരു കുട്ടിയും ഉണ്ട്. അപകടത്തിന് തൊട്ടു പിന്നാലെ നാട്ടുകാർ എത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മൂന്നുപേരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഇവർക്കൊപ്പം കാറിൽ ഉണ്ടായിരുന്ന മൂന്നു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ബസ്സിൽ ഉണ്ടായിരുന്ന മൂന്നുപേർക്കും പരുക്കേറ്റിട്ടുണ്ട്. അപകടത്തിൽ…

Read More

ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം. ബാലരാമപുരം- കാട്ടാക്കട റോഡിൽ തേമ്പാമുട്ടം റെയിൽവേ ക്രോസിനു സമീപമാണ് അപകടം ഉണ്ടായത്. ടെലഫോൺ ടവർ ജോലിക്കാരനായ കോട്ടുകാൽ പുന്നവിള പുന്നയ്ക്കാട്ടുവിള വീട്ടിൽ ജയമോഹൻ–സുഗന്ധി ദമ്പതികളുടെ മകൻ 36 കാരനായ ജെ.എസ്.സുഭാഷാണ് മരിച്ചത്. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. കാട്ടാക്കടയിലെ ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് അപകടം. ഇടിയുടെ ശബ്ദംകേട്ട് അടുത്ത വീട്ടുകാർ ഇറങ്ങിനോക്കുമ്പോൾ സുഭാഷ് പരുക്കേറ്റ് റോഡിൽ കിടക്കുന്നതാണ് കണ്ടത്. ഉടനെ നെയ്യാറ്റിൻകര ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial