കോഴിക്കോട്: കോഴിക്കോട് റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് യുവാവ് മരിച്ചു. ബാലുശ്ശേരി കരുമലയിലാണ് സംഭവം. എകരൂൽ വാകേരി കല്ലാച്ചിക്കണ്ടി അഭിലാഷ്(38) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് അപകടം ഉണ്ടായത്. കരുമല ഉപ്പുംപെട്ടിയിലെ അമ്മയുടെ അമ്മ പോയിട്ട് അഭിലാഷ് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്.
റോഡ് മുറിച്ചുകടക്കുകയായിരുന്ന അഭിലാഷിൻ്റെ നിയന്ത്രണം വിട്ടു വന്ന കാർ ഇടിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. അച്ഛൻ: പരേതനായ ശേഖരൻ നായർ(വിമുക്തഭടൻ). അമ്മ: രമണി. സഹോദരൻ: സുരേഷ് (ഇന്ത്യൻ ആർമി


