Headlines

മദ്യപിച്ച് അപകടകരമായി വാഹനം ഓടിച്ചത് ചോദ്യം ചെയ്തു;  അച്ഛനും മകനും ക്രൂര മർദ്ദനം

കോട്ടയം: കോട്ടയത്ത് മദ്യപിച്ച് അപകടകരമായി വാഹനം ഓടിച്ചത് ചോദ്യം ചെയ്ത മകനും അച്ഛനും മർദ്ദനവും. കോട്ടയം പൂഞ്ഞാർ തെക്കേക്കര കല്ലേക്കുളത്താണ് സംഭവം. പൂഞ്ഞാർ സ്വദേശി സജി, ഇയാളുടെ അച്ഛൻ തങ്കൻ മർദനത്തിനിരയായത്. ഇരുവർക്കും മർദ്ദനത്തിൽ ഗുരുതര പരിക്ക് പറ്റിയിട്ടുണ്ട്. വിഷു ദിനത്തിലായിരുന്നു സംഭവം. തീക്കോയി സ്വദേശികളായ അഭിഷേക്, അബിൻ ഇരുവരെയും റോഡിലിട്ട് മർദിച്ചത്. വാക്ക് തർക്കത്തെ തുടർന്നായിരുന്നു കയ്യാങ്കളി. ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്കെതിരെയും ഈരാറ്റുപേട്ട പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിച്ചിരുന്നു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: