സംസ്ഥാനത്തെ പൊതുവിഭാഗം (വെള്ള, നീല) റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് (പിങ്ക്) തരംമാറ്റുന്നതിനായി അപേക്ഷിക്കാനുള്ള സമയപരിധി ജൂലൈ 20 വരെ നീട്ടി. ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത, അർഹതയുള്ള മുൻഗണനേതര റേഷൻ കാർഡുടമകൾക്കാണ് ഇതിനുള്ള അവസരമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
അർഹരായ കാർഡുടമകൾക്ക് ആവശ്യമായ രേഖകൾ സഹിതം അക്ഷയ കേന്ദ്രങ്ങൾ വഴിയോ, സിവിൽ സപ്ലൈസ് വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ ecitizen.civilsupplieskerala.gov.in എന്ന സിറ്റിസൺ ലോഗിൻ പോർട്ടൽ മുഖേനയോ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.


