ചോരയ്ക്ക് ചോര ; ആദ്യം കേസെടുക്കേണ്ടത് മുഖ്യമന്ത്രിക്കെതിരേ, കൊലപാതക രാഷ്ട്രീയം സിപിഎം അംഗീകരിക്കുന്നില്ല: എംവി ഗോവിന്ദന്‍



തിരുവനന്തപുരം: കൊലപാതക രാഷ്ട്രീയത്തെയോ അതിന്റെ ഭാഗമായുള്ള പ്രകോപനപരമായ പ്രസംഗങ്ങളെയോ സിപിഎം. അംഗീകരിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. നവംബര്‍ 20-ന് ‘ചോരയ്ക്ക് ചോര’ എന്ന് പരസ്യമായി പ്രസംഗിച്ച മുഖ്യമന്ത്രിക്കെതിരെയാണ് ആദ്യം കേസെടുക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ടിഐ മധുസൂദനനെതിരെ കേസെടുക്കുന്നതിനേക്കാള്‍ മുന്‍പ് മുഖ്യമന്ത്രിക്കെതിരെയാണ് നടപടിയെടുക്കേണ്ടതെന്നും എംവി ഗോവിന്ദന്‍. മുഖ്യമന്ത്രിയുടേത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി. ‘മുഖ്യമന്ത്രി കോണ്‍ഗ്രസല്ല, കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. ‘ചോരയ്ക്ക് ചോര’ എന്ന് പറയുമ്പോള്‍ ഒന്നിനെയും വിടാന്‍ പോകുന്നില്ല എന്നാണ് അര്‍ത്ഥമാക്കുന്നത്. പരസ്യമായി ഇത്തരമൊരു പ്രസ്താവന നടത്തിയ മുഖ്യമന്ത്രിക്കെതിരെ എന്തുകൊണ്ടാണ് കേസെടുക്കാത്തത്? മുഖ്യമന്ത്രിക്കെതിരെ മാധ്യമങ്ങള്‍ക്ക് പോലും വികാരമില്ല,’ എംവി ഗോവിന്ദന്‍ വിമര്‍ശിച്ചു.

കൊലപാതക രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം പാര്‍ട്ടിക്ക് കൃത്യമായ നിലപാടുണ്ടെന്ന് എംവി ഗോവിന്ദന്‍ ആവര്‍ത്തിച്ചു. കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാന്‍ മുന്‍കൈയെടുക്കുന്ന പാര്‍ട്ടി എന്ന നിലയില്‍ സിപിഎം തങ്ങളുടെ നിലപാട് നേരത്തെ തന്നെ പരസ്യമായി വ്യക്തമാക്കിയതാണ്. കൊലപാതകത്തിന് പകരം കൊലപാതകം എന്ന രീതി ഉപേക്ഷിക്കുമെന്ന് പ്രഖ്യാപിച്ച് മുന്നോട്ടുപോയ ആ നിലപാടിനൊപ്പമാണ് പാര്‍ട്ടി. ഏതെങ്കിലും തരത്തിലുള്ള കൊലപാതക രാഷ്ട്രീയത്തെയോ അതിന് അര്‍ത്ഥം വരുന്ന പദപ്രയോഗങ്ങളെയോ പാര്‍ട്ടി അനുകൂലിക്കുന്നില്ല. പാര്‍ട്ടിയുടെ പൊതുനിലപാടിന് വിരുദ്ധമായി വരുന്ന ഒന്നിനെയും അംഗീകരിക്കില്ലെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. ടിഐ മധുസൂദനന്റെ പാര്‍ട്ടി തള്ളിപ്പറയുന്നുണ്ടോ എന്ന ചോദ്യത്തിന് താന്‍ എല്ലാം കൃത്യമായി പറഞ്ഞു കഴിഞ്ഞെന്നും പാര്‍ട്ടിയുടെ പൊതുനിലപാടിന് വിരുദ്ധമായ ഒന്നിനെയും അംഗീകരിക്കുന്നില്ലെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മറുപടി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: