Headlines

ഒറ്റപാലത്ത്  കൂട്ട ആത്മഹത്യാ ശ്രമം;വീട്ടിനുള്ളിൽ ഗൃഹനാഥൻ മരിച്ച നിലയിൽ,  രണ്ടു പേരെ അവശനിലയിലും കണ്ടെത്തി


ഒറ്റപ്പാലം: മീറ്റ്നയിൽ കൂട്ട ആത്മഹത്യാ ശ്രമം. വീട്ടിനുള്ളിൽ ഗൃഹനാഥൻ മരിച്ച നിലയിൽ. കുടുംബാംഗങ്ങളായ രണ്ടു പേരെ അവശനിലയിലും കണ്ടെത്തി. മീറ്റ്നയിൽ താമസിക്കുന്ന തൃശൂർ കുറ്റൂർ വീട്ടിൽ 65 കാരനായ രാമകൃഷ്ണൻ ആണ് മരിച്ചത്. അവശനിലയിലായിരുന്ന ഭാര്യ 57 കാരിയായ വസന്ത, മകൻ 33 കാരനായ അഭിജിത്ത് എന്നിവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മൂവരും വിഷം ഉള്ളിൽച്ചെന്ന നിലയിലാണ്. രാമകൃഷ്ണന്റെ മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. മകനു മാനസിക വെല്ലുവിളികൾ ഉണ്ടായിരുന്നെന്നും ഇതിന്റെ മനോവിഷമമാകാം കൂട്ട ആത്മഹത്യാശ്രമത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു. രാത്രി ഏഴരയോടെയാണു സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: