കല്പറ്റ: ഹിന്ദുത്വ ആശയങ്ങൾ പുതിയ രൂപത്തിൽ രാജ്യത്ത് അടിച്ചേല്പിക്കാൻ ബോധപൂർവ ശ്രമങ്ങളാണ് സംഘപരിവാർ നടത്തുന്നതെന്ന് അഡ്വ. പി സന്തോഷ് കുമാർ എംപി പറഞ്ഞു. ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോ ഓപ്പറേഷൻ ആൻ്റ് ഫ്രണ്ട്ഷി പ്പ് (ഇസ്കഫ്) സംസ്ഥാന നേതൃത്വ ക്യാമ്പ് സുൽത്താൻ ബത്തേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംഗീതത്തെയും സംസ്കാരത്തെയും വരെ ഇതിനായി ഉപയോഗിക്കുകയാണ്. ഇന്ത്യ ഒരു ഹിന്ദുരാജ്യമാണെന്ന് ഉറപ്പിക്കാനുള്ള പ്രചാ രണമാണ് നടക്കുന്നത്. രാജ്യം സ്വാതന്ത്ര്യം നേടിയപ്പോൾ നാടു കടത്തിയത് വൈദേശികാധിപത്യത്തോടൊപ്പം ഹിന്ദുത്വ രാഷ്ട്രീയ വാദത്തെക്കൂടിയാണ്. നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്നതും അതുതന്നെ. എന്നാൽ ഭരണഘടനയും വൈദേശികമാണെന്നാണ് ഹിന്ദുത്വവാദികൾ പ്രചരിപ്പിക്കുന്നത്. ഇതോടെ ഭരണഘടനയും ചോദ്യം ചെയ്യപ്പെടുകയാണ്.
ഇടതുപക്ഷത്തെ ന്യൂനപക്ഷ വിരുദ്ധരായി ചിത്രീകരിക്കുന്നതിൽ കോൺഗ്രസിൻ്റെ മുതിർന്ന നേതാക്കൾ വരെ ശ്രമിച്ചു. അതിൻ്റെ സൃഷ്ടിയാണ് പുതിയ യുഡിഎഫ് ഗവൺമെന്റ്.
കഴിഞ്ഞ പത്ത് വർഷം ഒരു വർഗീയ ലഹളയ്ക്കും ഇടം കൊടുക്കാതിരുന്ന സംസ്ഥാനമായിരുന്നു കേരളം. എന്നിട്ടും ഇടതുപക്ഷത്തെ തകർക്കാൻ സമൂഹമാധ്യങ്ങളിലൂടെ വ്യാജനിർമ്മിതികൾ സൃഷ്ടിച്ചു കൊണ്ടേയിരുന്നു. ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ എൽഡിഎഫ് സർക്കാർ മുൻഗണന കൊടുത്തപ്പോൾ നുണപ്രചാരണങ്ങളായിരുന്നു യുഡിഎഫ് നട ത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഇസ്കഫ് സംസ്ഥാന ചെയർമാൻ മുല്ലക്കര രത്നാകരൻ അധ്യക്ഷത വഹിച്ചു. ഷാജി ബത്തേരി സ്വാഗതം പറഞ്ഞു.
ജനറൽ സെക്രട്ടറി അഡ്വ. പ്രശാന്ത് രാജൻ ക്യാമ്പ് പരിപാടികൾ വിശദീകരിച്ചു. ജി സുധാകരൻ നായർ, ഡോ. പി ജി രവീന്ദ്രനാഥ്, പ്രിൻസ് മാത്യു, എച്ച് ഹസൻ, എസ് വിക്രമൻ എന്നിവർ സംസാരിച്ചു. യുദ്ധം, ആഗോള താപനം, സമാധാനം, പരിസ്ഥിതി സംരക്ഷണം, രാഷ്ട്രീയ-സാംസ്കാ രിക മേഖലയിലെ മൂല്യച്യുതി തുടങ്ങിയ വിഷയങ്ങളിലെ സൗഹൃദ സാംസ്കാരിക ഇടപെടൽ ആണ് ക്യാമ്പിന്റെ ലക്ഷ്യം.


