നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷകരായി സാംസ്കാരിക പ്രവർത്തകർ മാറണം: പി പി സുനീർ എം പി
വയനാട്: നവോത്ഥാന പോരാട്ടങ്ങളിലൂടെ പുറംതള്ളപ്പെട്ട അന്ധവിശ്വാസങ്ങളും അനാചാ രങ്ങളും വീണ്ടും സമൂഹത്തിൽ ശക്തിപ്പെട്ടുവരുന്ന സാഹചര്യത്തിൽ സാംസ്കാരിക പ്രവർത്തകർ നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷകരായി മാറണമെന്ന് സിപിഐ സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറി പി പി സുനീർ എംപി പറഞ്ഞു ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോ-ഓപ്പറേഷൻ ആന്റ് ഫ്രണ്ട്ഷിപ്പ് (ഇസ്കഫ്) സംഘടിപ്പിച്ച ദ്വിദിന സംസ്ഥാന ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുരോഗമന ആശയങ്ങൾ പലപ്പോഴും സങ്കുചിതമായി പോവുകയാണ്. പൂർണ്ണ സാക്ഷരത നേടിയ സംസ്ഥാനത്ത് നടക്കുന്ന പല…

