സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ്–ന്യൂ ഇയർ ബംപർ 2027 ടിക്കറ്റ് പ്രകാശനം നവംബർ 26ന് നടക്കും. ഒന്നാം സമ്മാനമായി 25 കോടി രൂപയാണ് ലഭിക്കുക. 450 രൂപയാണ് ഒരു ടിക്കറ്റിന്റെ വില. നവംബർ 28 മുതൽ ടിക്കറ്റ് വിൽപ്പന ആരംഭിക്കും. രണ്ടാം സമ്മാനമായി 24 പേർക്ക് ഒരു കോടി രൂപ വീതം ലഭിക്കും. ആകെ 7,66,992 സമ്മാനങ്ങളാണ് ബംപറിലുള്ളത്. 2027 ഫെബ്രുവരി ഒന്നിനാണ് നറുക്കെടുപ്പ്.


