സർവേ കല്ലുകൾ പിഴുത് എറിഞ്ഞ് യുവതിയുടെ പരാക്രമം, തടയാനെത്തിയ വനിതാ പൊലീസുകാരിയെയും വിട്ടില്ല, ആക്രമിച്ചു; ഒടുവിൽ പിടിയിൽ

      പത്തനംതിട്ട : ഡ്യൂട്ടിക്കിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ആക്രമിക്കുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്ത കേസിൽ യുവതി അറസ്റ്റിൽ. പന്തളം ചേരിക്കൽ സ്വദേശിനി കളരിക്കൽ തുണ്ടിൽ വീട്ടിൽ ചിത്ര കെ പി (38)യെ ആണ് പന്തളം പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകിട്ട് 3 മണിയോടെ പന്തളം ചേരിക്കൽ ഭാഗത്ത് ചിത്രയുടെ കുടുംബവും അയൽവാസിയും തമ്മിലുള്ള വസ്തു സംബന്ധമായ തർക്കം പരിഹരിക്കുന്നതിനായി താലൂക്ക് സർവേയർ വസ്തു അളക്കുന്നതിനായി എത്തിയിരുന്നു. അയൽവാസിയുടെ വസ്തു അളന്ന് തിരിച്ച് സ്ഥാപിച്ച കല്ലുകൾ…

Read More

മരുമകളെ മുറിയില്‍ പൂട്ടിയിട്ട ശേഷം പീഡിപ്പിച്ചു; 58 കാരനായ റെയില്‍വേ എഞ്ചിനീയര്‍ അറസ്റ്റില്‍

ലഖ്നൗ : മരുമകളെ ബലാത്സംഗം ചെയ്ത കേസില്‍ മുതിര്‍ന്ന റെയില്‍വേ എഞ്ചിനീയര്‍ അറസ്റ്റില്‍. 58 കാരനായ മുകേഷ് കുമാര്‍ തിവാരിയാണ് അറസ്റ്റിലായത്. ഇയാള്‍ മാസങ്ങളായി ഒളിവിലായിരുന്നു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അലംബാഗിലെ കാര്യേജ് റിപ്പയര്‍ വര്‍ക്ക്ഷോപ്പിന് സമീപത്തു നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.റെയില്‍വേയില്‍ സീനിയര്‍ സെക്ഷന്‍ എഞ്ചിനീയറാണ് പ്രതി. 2023 നവംബറിലാണ് മുകേഷിന്റെ മകന്‍ അഭിഷേക് തിവാരിയെ യുവതി വിവാഹം കഴിച്ചത്. താമസിയാതെ, സ്ത്രീധനത്തിന്റെ പേരില്‍ പീഡനം തുടങ്ങി. ഭര്‍തൃവീട്ടില്‍ വെച്ച് ശാരീരികമായി…

Read More

തിരുവനന്തപുരത്ത് മാലിന്യം തള്ളുന്നത് തടഞ്ഞ കോർപ്പറേഷൻ ജീവനക്കാരനെ വാഹനം ഇടിച്ച് കൊല്ലാൻ ശ്രമിച്ച ഒരാൾ അറസ്റ്റിൽ

      തിരുവനന്തപുരം : ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം തള്ളുന്നത് തടയാൻ ശ്രമിച്ച നഗരസഭാ ജീവനക്കാരെ ഓട്ടോറിക്ഷയിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികളിൽ ഒരാൾ പിടിയിൽ. കരിമഠം കോളനി സ്വദേശി സുരേഷിനെ ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തു. രണ്ടാം പ്രതി കരിമഠം കോളനി സ്വദേശി ഷമീർ നിലവിൽ ഒളിവിലാണ്. തിങ്കളാഴ്ച പുലർച്ചെ നാല് മണിയോടെ എസ്പി ഫോർട്ട് ആശുപത്രിക്ക് സമീപമാണ് സംഭവം നടന്നത്. രാത്രികാലങ്ങളിൽ തോട്ടിൽ മാലിന്യം തള്ളുന്നത് നിരീക്ഷിക്കാൻ നഗരസഭ നിയോഗിച്ച ജീവനക്കാരായ കരമന മുണ്ടപ്ലാവില സ്വദേശി…

Read More

മുലയൂട്ടുന്നതിനിടെ അമ്മ ഉറങ്ങിപ്പോയി, കുഞ്ഞ് കട്ടിലിൽ നിന്നു വീണു പറഞ്ഞത് നുണ;11 മാസം പ്രായമുള്ള മകളെ ചവിട്ടി നിലത്തിട്ടത് പിതാവ്, അറസ്റ്റ്

ബെംഗളൂരു : കർണാടകയിലെ ബെംഗളൂരുവിൽ 11 മാസം പ്രായമുള്ള പെൺകുഞ്ഞിനെ മാതാപിതാക്കൾ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം കുഞ്ഞ് കട്ടിലിൽ നിന്ന് വീണ് അപകടം സംഭവിച്ചതാണെന്ന് വരുത്തിതീർക്കാനും ഇവർ ശ്രമിച്ചു. സംഭവത്തിൽ കുഞ്ഞിന്റെ പിതാവായ ശേഖപ്പയെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ മരണത്തിൽ അമ്മ വിജയലക്ഷ്മിയുടെ പങ്കിനെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്. ബെംഗളൂരുവിലെ വൈറ്റ്ഫീൽഡ് ഡിവിഷൻ പരിധിയിലാണ് കൊടും ക്രൂരത അരങ്ങേറിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിൽ ഇതൊരു കൊലപാതകമാണെന്ന് വ്യക്തമായിട്ടുണ്ടെന്നും വൈറ്റ്ഫീൽഡ് ഡിസിപി സൈദുലു…

Read More

ജയിലിലെ സൗഹൃദത്തിൽ ഒരുമിച്ച് മോഷണം; തിരുവനന്തപുരത്ത് ബൈക്കിലെത്തി വീട്ടമ്മയുടെ രണ്ടുലക്ഷം രൂപ വിലയുള്ള മാല പൊട്ടിച്ച് കടന്നു; പ്രതികൾ പിടിയിൽ

         തിരുവനന്തപുരം: നടന്നു പോവുകയായിരുന്ന വീട്ടമ്മയുടെ കഴുത്തില്‍നിന്നും ബൈക്കിലെത്തി രണ്ട് ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാല പൊട്ടിച്ച് കടന്നു കളഞ്ഞ പ്രതികളെ പൊലീസ് പിടികൂടി. വാമനപുരം ആനാകുടി പൊയ്കമുക്ക് സ്വദേശി പ്രശോഭനയുടെ മാലയാണ് കഴിഞ്ഞ ദിവസം അപഹരിച്ചത്. സംഭവത്തിൽ നെയ്യാറ്റിൻകര തൊഴുക്കൽ തൈത്തോട്ടം സ്വദേശി സാജൻ (29) കാരേറ്റ് മാടൻവിള വീട്ടിൽ സിനു (25) എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. ബുധനാഴ്ച വാമനപുരം ആനാകുടി ജംങ്ഷന് സമീപം വച്ചായിരുന്നു സംഭവം. പോസ്റ്റോഫീസിൽ പോയ ശേഷം വീട്ടിലേക്ക് നടന്നു പോവുകയായിരുന്നു…

Read More

അടൂരിൽ 16 വയസുകാരിയെ പീഡിപ്പിച്ച കേസ്; അച്ഛൻ അറസ്റ്റിൽ

     പത്തനംതിട്ട: പത്തനംതിട്ട അടൂരിൽ 16 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അച്ഛൻ അറസ്റ്റിൽ. വിദേശത്ത് വെച്ചായിരുന്നു ആദ്യ ഉപദ്രവം. 2020 ൽ പെൺകുട്ടിയുടെ അമ്മ വിദേശത്ത് അസുഖ ബാധിതയായി മരിച്ചു. അമ്മയുടെ മരണ ശേഷമായിരുന്നു ഉപദ്രവം. നാട്ടിലെത്തിയ ശേഷവും ഉപദ്രവം തുടർന്നു. സ്കൂളിലെ കൗൺസിലിങ്ങിലാണ് സംഭവം പുറത്തുവന്നത്. കൊട്ടാരക്കര പൊലീസ് രജിസ്‌റ്റർ ചെയ്ത കേസ് അടൂരിലേക്ക് കൈമാറുകയായിരുന്നു.

Read More

വയോധികന്റെ പെൻഷൻ തുകയും പേഴ്സും കവർന്ന സംഭവത്തിൽ പ്രതി പിടിയിൽ

കോഴിക്കോട്:  ബേപ്പൂരിൽ വയോധികന്റെ പെൻഷൻ തുകയും പേഴ്സും കവർന്ന സംഭവത്തിൽ പ്രതി പിടിയിൽ.ബേപ്പൂര്‍ ഗോതീശ്വരം കല്ലിങ്ങല്‍ സ്വദേശി കോട്ടപ്പുറം കുഞ്ഞികണ്ടി പറമ്പ് വീട്ടില്‍ രതീഷി(45)നെയാണ് ബേപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ഗുണ്ടാ നേതാവാണെന്ന് പൊലീസ് അറിയിച്ചു. ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് തളർന്ന് വീണ റോഡിൽ ചക്കുംകടവ് നദീനഗര്‍ സ്വദേശി അഭയകുമാറിന്റെ പണം കവരുകയായിരുന്നു. വാര്‍ധക്യ പെന്‍ഷന്‍ വാങ്ങി വരികയായിരുന്ന വയോധികനെ സഹായിക്കാനെന്ന പേരില്‍ ഒപ്പം കൂടി അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന പണവും രേഖകള്‍…

Read More

ആദ്യം തോക്ക് ചൂണ്ടി ആക്രമണം, ഒരാളുടെ കാഴ്ച ശക്തി കുറഞ്ഞു, പ്രതികാരം തീർത്തത് വളഞ്ഞിട്ട് വെട്ടി; തൃക്കുന്നപ്പുഴയിൽ ഗുണ്ടാപ്പക, 3 പേർ പിടിയിൽ

        ഹരിപ്പാട് : ആലപ്പുഴയിൽ ഗുണ്ടാ കുടിപ്പകയെ തുടർന്ന് യുവാവിനെ വെട്ടിപ്പരിക്കേല്പിച്ച സംഭവത്തിൽ മൂന്ന് പ്രതികൾ പിടിയിൽ. കുമാരപുരം എരിയ്ക്കാവ് സ്വദേശിയായ യുവാവിനെ കാറിലെത്തിയ സംഘം വഴിയിൽ തടഞ്ഞുനിർത്തി വെട്ടിപ്പരിക്കേല്പിച്ച സംഭവത്തിൽ മണ്ണാറശാല രാധം ഹൗസിൽ വിഷ്ണു സത്യൻ (33), ചെറുതന ശാസ്താംമുറി വഴുവേലിൽ തറയിൽ അരുൺകുമാർ (അപ്പൂസ്–28), ഹരിപ്പാട് വെട്ടുവെനി കിഴക്കേടാമ്പള്ളി തേക്കതിൽ അഖിൽ റോയ് (28) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കേസിൽ ഒരാളെക്കൂടി ഇനി പിടികൂടാനുണ്ട്….

Read More

കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഡ്രൈവറെയും കണ്ടക്ടറെയും കത്തി വീശി ഭീഷണിപ്പെടുത്തി, ബസിന്റെ ചില്ല് എറിഞ്ഞ് തകർത്തു; യുവാവ് പിടിയിൽ

മേപ്പാടി: വയനാട് മേപ്പാടിയിൽ കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞുനിർത്തി ഡ്രൈവറെയും കണ്ടക്ടറെയും ഭീഷണിപ്പെടുത്തുകയും ബസിന്റെ ചില്ല് തകർക്കുകയും ചെയ്ത കേസിൽ ഒരാൾ മേപ്പാടി പൊലീസിന്റെ പിടിയിലായി. പുത്തുമല മമ്മിക്കുന്ന് ഉന്നതിയിലെ രാമു (38)വിനെയാണ് തിങ്കളാഴ്ച കള്ളാടി ഭാഗത്ത് നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ജൂൺ 28ന് വൈകീട്ട് ചൂരൽമലയിൽ നിന്ന് കൽപറ്റയിലേക്ക് സർവീസ് നടത്തുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് കമ്പനിക്കട സ്റ്റോപ്പിൽ യാത്രക്കാരെ കയറ്റുന്നതിനിടെ പ്രതി ബസ് തടഞ്ഞുനിർത്തി ബഹളം വയ്ക്കുകയായിരുന്നു. തുടർന്ന് ഡ്രൈവറെയും കണ്ടക്ടറെയും അസഭ്യം പറയുകയും കത്തി…

Read More

പ്രിയദർശിനി ബസിൽ യാത്രക്കാരും ജീവനക്കാരും തമ്മിൽ തർക്കവും വാക്കേറ്റവും;മൂന്ന് സ്ത്രീകൾ കസ്റ്റഡിയിൽ

കോഴിക്കോട്:കോഴിക്കോട്–സുൽത്താൻബത്തേരി റൂട്ടിൽ സർവീസ് നടത്തുന്ന പ്രിയദർശിനി ബസിൽ യാത്രക്കാരും ജീവനക്കാരും തമ്മിൽ തർക്കവും വാക്കേറ്റവും. ബസ് മാറി കയറിയ മൂന്ന് സ്ത്രീകളാണ് ജീവനക്കാരുമായി പ്രശ്നമുണ്ടാക്കിയത്. തങ്ങൾ ഇറങ്ങേണ്ട സ്ഥലമല്ലെന്ന് മനസ്സിലായതോടെ ബസ് ഉടൻ നിർത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു തർക്കം ആരംഭിച്ചത്. ജീവനക്കാർ ബസ് നിശ്ചിത സ്റ്റോപ്പിൽ മാത്രമേ നിർത്താനാകൂവെന്ന് അറിയിച്ചതോടെയാണ് വാക്കേറ്റം രൂക്ഷമായത്. ഇതിനിടെ സ്ത്രീകൾ ബസിലെ ബെൽ വലിച്ച് പൊട്ടിച്ചതായാണ് ആരോപണം. സംഭവത്തെ തുടർന്ന് ബസിൽ യാത്ര ചെയ്തിരുന്ന മറ്റ് യാത്രക്കാരും പരിഭ്രാന്തരായി. വിവരം ലഭിച്ചതിനെ തുടർന്ന്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial