തിരൂരിൽ പെൺകുട്ടിയുടെ നഗ്ന ഫോട്ടോ കാണിച്ച് പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ

തിരൂർ: തിരൂരിൽ പെൺകുട്ടിയുടെ നഗ്ന ഫോട്ടോ കാണിച്ച് പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. ചമ്രവട്ടം സ്വദേശി അജ്മൽ(22) ആണ് പിടിയിലായത്. ഒരുമാസമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ രാമനാട്ടുകരയിൽ വെച്ചാണ് പൊലീസ് പിടികൂടിയത്. അജ്മൽ നാട്ടിലെത്തിയെന്ന രഹസ്യവിവരത്തെ തുടർന്ന് തിരൂരിൽ വെച്ചുതന്നെ പിടികൂടാൻ പൊലീസ് ശ്രമം നടത്തിയിരുന്നു. എന്നാൽ, കാറിൽ നിന്ന് ഇറങ്ങാൻ പറഞ്ഞതോടെ പൊലീസ് ഉദ്യോഗസ്ഥനെ പ്രതി പിടിച്ചുതള്ളി. പൊലീസ് ഉദ്യോഗസ്ഥന്‍റെ ബൈക്ക് ഇടിച്ചുതെറിപ്പിച്ച് കാറിൽ കടന്നുകളയുകയുമായിരുന്നു. പിന്നാലെ, പ്രതിയെ പിന്തുടർന്ന് രാമനാട്ടുകരയിൽ വെച്ച്…

Read More

ചെങ്ങന്നൂരിൽ നഗ്‌നനായി മോഷണ പരമ്പര നടത്തിയ കേസിലെ പ്രതി  തിരുവനന്തപുരം സ്വദേശി അറസ്‌റ്റിൽ

ആലപ്പുഴ: ചെങ്ങന്നൂരിൽ നഗ്‌നനായി മോഷണ പരമ്പര നടത്തിയ കേസിലെ പ്രതി ഒടുവിൽ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം പോത്തൻകോട് സ്വദേശിയായ ബിജു സെബാസ്റ്റ്യനെയാണ് വർ‍ക്കലയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി ദിവസങ്ങളായി പ്രദേശവാസികളിൽ ഭീതി സൃഷ്ടിച്ചിരുന്ന മോഷണ പരമ്പരയ്ക്ക് പിന്നിലെ പ്രതിയെ കണ്ടെത്താൻ പൊലീസ് വ്യാപക അന്വേഷണം നടത്തിവരികയായിരുന്നു. ശാസ്ത്രീയ തെളിവുകളും നിരീക്ഷണ ക്യാമറ ദൃശ്യങ്ങളും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം മുന്നോട്ട് കൊണ്ടുപോയത്. മോഷണം കഴിഞ്ഞ് മടങ്ങുന്നതിനിടെ വഴിയിലുള്ള തട്ടുകട കുത്തിത്തുറന്ന് ഓംലെറ്റ് ഉണ്ടാക്കി കഴിച്ച ശേഷമാണ് പ്രതി…

Read More

ജിമ്മിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ യുവാവിനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; ഭാര്യ അറസ്റ്റിൽ

തൃശ്ശൂർ: ജിമ്മിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ യുവാവിനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടാം പ്രതിയായ യുവതി അറസ്റ്റിൽ. മറ്റത്തൂർകുന്ന് നെടുമ്പാക്കാരൻ ജിസ്മി തെരേസ് ജോഷി (30)യാണ് പിടിയിലായത്. ആക്രമണത്തിൽ മരത്താക്കര പുഴമ്പള്ളം സ്വദേശി വെളിയംകുളങ്ങര വീട്ടിൽ ഡീനസ് ഡേവിസിന് ഗുരുതരമായി പരിക്കേറ്റിരുന്നു. പരിക്കേറ്റ ഡീനസിന്റെ ഭാര്യയാണ് അറസ്റ്റിലായ ജിസ്മി. കേസിലെ ഒന്നാം പ്രതിയായ പോട്ട പനമ്പിള്ളി നഗർ സ്വദേശി സിറിളിനെ നേരത്തേ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജിസ്മിയും സിറിളും ഒരുമിച്ച് ജീവിക്കാൻ ഡീനസിനെ…

Read More

മുളകുപൊടി വിതറി 28 ലക്ഷം കവർന്നു;വെറും10 മിനിറ്റിനുള്ളിൽ പ്രതികൾ 3 പേർ അറസ്‌റ്റിൽ

      ഹരിപ്പാട് : സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ വെച്ചിരിക്കുന്ന സ്വർണ്ണം എടുക്കാൻ എന്ന വ്യാജേന വിളിച്ചുവരുത്തി കണ്ണിൽ മുളകുപൊടി വിതറി ഇരുപത്തിയെട്ട് ലക്ഷം രൂപയും സ്വർണ്ണവും കവർന്ന കേസിൽ മൂന്നുപേരെ പൊലീസ് പത്തുമിനിറ്റിനുള്ളിൽ പിടികൂടി. മീനച്ചിൽ കിടങ്ങൂർ തട്ടേമാട്ടേൽ വീട്ടിൽ ശ്രീജിത്ത് ബെന്നി (27), കഞ്ഞിക്കുഴി എസ് എൽ പുരം തിരുവാതിര വീട്ടിൽ അരവിന്ദ് (27), കോട്ടയം കടപ്പൂർ വട്ടുകുളം എർത്തയിൽ വീട്ടിൽ അനീഷ് ജെയിംസ് (22) എന്നിവരെയാണ് തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽനിന്നും 28,23,800…

Read More

ഹൈബി ഈഡന്‍ എംപിയുടെ വീടിന് നേരെ ആക്രമണം; സാധനങ്ങള്‍ അടിച്ചുതകര്‍ത്തു; ഭീഷണിപ്പെടുത്തി; പ്രതി അറസ്റ്റില്‍

        ഹൈബി ഈഡന്‍ എംപിയുടെ എറണാകുളം കലൂരിലെ വീട്ടില്‍ വീട്ടില്‍ അതിക്രമിച്ചു കയറി അക്രമം. വിട്ടുമുറ്റത്ത് ഇരുന്ന സാധനങ്ങള്‍ അടിച്ചുതകര്‍ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവ് അറസ്റ്റില്‍. തൃപ്പൂണിത്തുറ സ്വദേശി അലക്‌സ് ചാക്കോയാണ് അറസ്റ്റിലായത്. കലൂരിലെ ജോര്‍ജ് ഈഡന്‍ റോഡിലെ ഹൈബി ഈഡന്‍ എംപിയുടെ വീട്ടില്‍ ഇന്നലെ പുലര്‍ച്ചയാണ് സംഭവം. അതിക്രമിച്ച് കയറിയ യുവാവ് വിട്ടുവളപ്പില്‍ ഉണ്ടായിരുന്ന ചെടിച്ചട്ടികള്‍ അടക്കമുള്ള സാധനസാമഗ്രികള്‍ അടിച്ചു തകര്‍ത്തു. പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് വിവരം അറിയിച്ചതിനു ശേഷമായിരുന്നു അക്രമം. അക്രമത്തിന് ശേഷം…

Read More

വീട്ടുമുറ്റത്ത് ഗർഭനിരോധന ഉറ കണ്ട വിവരം വിദേശത്തുള്ള മകളെ അറിയിച്ചു;ഭാര്യാമാതാവിനെ ക്രൂരമായി പീഡിപ്പിച്ച മരുമകൻ പിടിയിൽ

കൊല്ലം: വീട്ടുമുറ്റത്ത് ഗർഭനിരോധന ഉറ കണ്ട വിവരം വിദേശത്തുള്ള മകളെ അറിയിച്ചതിൻ്റെ വൈരാഗ്യത്തിൽ ഭാര്യാമാതാവിനെ ക്രൂരമായി പീഡിപ്പിച്ച മരുമകൻ പോലീസ് പിടിയിൽ. കൊല്ലം കുണ്ടറ സ്വദേശിയായ പ്രതിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടില്‍വെച്ചായിരുന്നു വയോധികയെ ഇയാള്‍ ക്രൂര പീഡനത്തിന് ഇരയാക്കിയത്. 2025 മുതല്‍ ഇയാള്‍ വയോധികയെ പീഡിപ്പിച്ചുവരികയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മരുമകനെതിരെ കേസുടുക്കയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Read More

കോളജ് ഹോസ്റ്റലിലെ ശുചിമുറിയിൽ പ്രസവിച്ചു; നവജാതശിശുവിനെ ജനലിലൂടെ എറിഞ്ഞുകൊന്നു; 19-കാരി അറസ്റ്റിൽ

ഹൈദരാബാദ്: കോളജ് ഹോസ്റ്റൽ ശുചിമുറിയിൽ പ്രസവിച്ച ശേഷം നവജാതശിശുവിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞുകൊന്ന പത്തൊൻപതുകാരിയെ ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തു. ഗോൽക്കൊണ്ടയിലെ തെലങ്കാന മൈനോറിറ്റി റസിഡൻഷ്യൽ ജൂനിയർ കോളജിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഈ കോളജിലെ രണ്ടാം വർഷ ഇന്റർമീഡിയറ്റ് (പ്ലസ് ടു) വിദ്യാർഥിനിയാണ് പിടിയിലായത്. ക്രൂരത പുറത്തറിഞ്ഞത് ഇങ്ങനെ:കഴിഞ്ഞ ജൂൺ 23-ന് രാവിലെ കോളജ് കെട്ടിടത്തിന് പിന്നിലെ സർക്കാർ ഡിസ്പെൻസറിയുടെ മേൽക്കൂരയിൽ ചലനമറ്റ നിലയിൽ നവജാതശിശുവിനെ കണ്ടെത്തുകയായിരുന്നു. തുടർന്ന് കോളേജ് പ്രിൻസിപ്പൽ മൈമൂന പർവീൺ…

Read More

മലപ്പുറത്ത് 14 ഓളം കുട്ടികളെ പീഡിപ്പിച്ച് ഒളിവിലായിരുന്ന മദ്രസാ അധ്യാപകൻ ബിഹാറിൽ പിടിയിൽ

         വളാഞ്ചേരി : പതിനാലോളം കുട്ടികളെ പീഡിപ്പിച്ച ശേഷം ഒളിവിലായിരുന്ന മദ്രസാ അധ്യാപകൻ പിടിയിൽ. വളാഞ്ചേരി ആതവനാട് മദ്രസയിലെ അധ്യാപകനായിരുന്ന എ കെ മുഹമ്മദാണ് അറസ്റ്റിലായത്. ബിഹാറിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇരുപതോളം കേസുകൾ ഇയാൾക്കെതിരെയുണ്ടെന്ന് പോലീസ് വ്യക്തമാക്കുന്നു. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ ബിഹാറിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ ശേഷം കേരളത്തിലേക്ക് കൊണ്ടുവരും. മദ്രസയിൽ പഠിച്ചിരുന്ന കുട്ടികളെ പ്രതി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. ഇതുവരെ 14…

Read More

വാട്ടർ ബോട്ടിലിൽ ചാരായം; കോഴിക്കോട് സ്കൂളിൽ വ്യാജമദ്യം കൊണ്ടുവന്ന പത്താം ക്ലാസുകാരൻ പിടിയിൽ

     കോഴിക്കോട് : കോഴിക്കോട് താമരശ്ശേരിയിൽ സ്കൂളിൽ വ്യാജമദ്യം കൊണ്ടുവന്ന പത്താം ക്ലാസുകാരൻ പിടിയിൽ. സ്കൂളിലെ ബാഗ് പരിശോധനയിൽ വാട്ടർ ബോട്ടിലിൽ നിന്നാണ് ചാരായം കണ്ടെത്തിയത്. സഹപാഠി നൽകിയതാണെന്നായിരുന്നു വിദ്യാർത്ഥി മൊഴി നൽകിയിരുന്നത്. വിശദമായ ചോദ്യം ചെയ്യലിലാണ് രണ്ടാനച്ചൻ വാറ്റിയ ചാരായമാണ് സ്കൂളിൽ എത്തിച്ചതെന്ന് വിദ്യാർഥി മൊഴി നൽകിയത്. വിദ്യാർത്ഥിയുടെ വീട്ടിൽ നിന്ന് 28 ലിറ്റർ ചാരായം പൊലീസ് പിടിച്ചെടുത്തു. രണ്ടാനച്ചൻ ഒളിവിലെന്ന് പൊലീസ് പറഞ്ഞു. സ്‌കൂളിൽ വിദ്യാർഥികൾ മദ്യം ഉപയോഗിക്കുന്നതായി അധ്യാപകർക്ക് വിവരം ലഭിച്ചതിനെ തുടർന്നാണ്…

Read More

ജനറൽ ആശുപത്രിയിൽ ഡോക്ടറെ കാണാൻ നിൽക്കവേ യുവതിയുടെ അപ്രതീക്ഷിത നീക്കം; മൂന്നര പവന്‍റെ മാല പൊട്ടിക്കാൻ ശ്രമം, പിടിയിൽ‌

   കൊച്ചി: വയോധികയുടെ സ്വർണമാല കവർന്നെടുക്കാൻ ശ്രമിച്ച തമിഴ്‌നാട് സ്വദേശിനി പിടിയിലായി. മധുര സ്വദേശിനി സെൽവി (46) ആണ് മൂവാറ്റുപുഴ പൊലീസിന്‍റെ പിടിയിലായത്. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ഡോക്ടറെ കാണാൻ നിന്ന മുളവൂർ സ്വദേശിയായ വയോധികയുടെ മൂന്നര പവൻ തൂക്കം വരുന്ന സ്വർണ മാല പൊട്ടിച്ചെടുക്കാനാണ് ശ്രമിച്ചത്. മാല പൊട്ടിക്കാൻ ശ്രമിച്ചതോടെ വയോധിക ബഹളം വെച്ചതിനെ തുടർന്ന് അവിടെ കൂടിയവർ ചേർന്ന് തടഞ്ഞ് നിർത്തി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംസ്ഥാനത്തിനകത്തും പുറത്തും സമാന രീതിയിൽ പ്രതിക്കെതിരെ നിരവധി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial