ഭാര്യയെയും മകളെയും വെട്ടിപരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ
കുറ്റിപ്പുറം: ഭാര്യയെയും മകളെയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. നടുവട്ടം സ്വദേശി ബഷീർ (55) ആണ് അറസ്റ്റിലായത്. ആഗസ്റ്റ് 13ന് രാത്രി 11 മണിയോടെയാണ് സംഭവം. ഭാര്യയുടെ വീട്ടിൽ പ്രവേശിക്കരുതെന്ന കോടതി ഉത്തരവ് നിലവിലിരിക്കെ, രാങ്ങാട്ടുരിൽ ഭാര്യയും മകളും താമസിക്കുന്ന വീട്ടിലെ അടുക്കള മുറ്റത്തേക്ക് പ്രതി അതിക്രമിച്ച് കയറിയെന്നാണ് പരാതി. കൊല്ലണമെന്ന ഉദ്ദേശത്തോടെ വീട്ടിലെ ഫ്യൂസ് ഊരിയ ശേഷം ഇരുട്ടിൽ മറഞ്ഞിരുന്ന പ്രതി, ഭാര്യയുടെ ദേഹത്ത് മുളകുപൊടി കലക്കിയ വെള്ളം ഒഴിക്കുകയും തുടർന്ന് കൈയിൽ കരുതിയിരുന്ന…

