കഞ്ചാവ് കടത്തിയ മൂന്ന് പേർ അറസ്‌റ്റിൽ

തൃശൂർ : കുട്ടികൾക്ക് ഉൾപ്പെടെ വിൽക്കാൻ കഞ്ചാവ് കടത്തിയ മൂന്ന് പേർ തൃശൂരിൽ പിടിയിൽ. വലപ്പാട് കോതകുളം സ്വദേശി ആദിത്യൻ (21), തവളക്കുളം സ്വദേശി സബാഹ് (19), കയ്പമംഗലം സ്വദേശി സിനാന്‍ (20) എന്നിവരെയാണ് വലപ്പാട് പോലീസും തൃശ്ശൂര്‍ റൂറല്‍ ഡാന്‍സാഫ് സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 28-ന് വൈകീട്ട് 6:30-ഓടെ വലപ്പാട് കഴിമ്പ്രം തവളക്കുളം എസ്.എന്‍. സെന്‍റെറിന് സമീപം നടത്തിയ പരിശോധനയിലാണ് പ്രതികളെ 36.15 ഗ്രാം കഞ്ചാവുമായി പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്‍റര്‍സെപ്റ്റര്‍ ബുള്ളറ്റ്, റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്, ഹോണ്ട ആക്ടീവ സ്‌കൂട്ടര്‍ എന്നിവയില്‍ ഒളിപ്പിച്ച നിലയില്‍ ഏഴ് പൊതികളായാണ് കഞ്ചാവ് കണ്ടെത്തിയത്.

തുടര്‍ന്ന് മൂന്ന് വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ പ്രതികളില്‍ ആദിത്യന്‍ വലപ്പാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മയക്കു മരുന്ന് ഉപയോഗിച്ച കേസിലും മനുഷ്യ ജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച കേസിലും പ്രതിയാണ്. വലപ്പാട് പോലീസ് സ്റ്റേഷന്‍ എസ്.ഐ. മൗഷമി സി.ആര്‍., എസ്.ഐ. അമല്‍ രാജ് ആര്‍., സി.പി.ഒ. അബീഷ് എന്നിവരും തൃശ്ശൂര്‍ റൂറല്‍ ഡാന്‍സാഫ് സംഘാംഗങ്ങളും ഉള്‍പ്പെട്ട അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: