ആറു വയസുകാരന് നേരെ ലൈംഗിക പീഡനം; യുവാവ് അറസ്റ്റിൽ

        കൊച്ചി: പെരുമ്പാവൂരിൽ ആറു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വാഴക്കുളം ചെമ്പറക്കി സ്വദേശി സുനീറിനെയാണ് തടിയിട്ടപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. 2025 ഡിസംബർ മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഇയാൾ തൊഴിലെടുത്ത് കൊണ്ട് നിൽക്കുന്നതിന് സമീപത്ത് കൂടെ മതപഠനം കഴിഞ്ഞ് മടങ്ങിയ കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. കുട്ടിയുടെ സ്വഭാവത്തിൽ വന്ന മാറ്റം ശ്രദ്ധയിൽപ്പെട്ട അധ്യാപകർ ചോദിച്ചതിനെ തുടർന്ന് ഈ അടുത്ത ദിവസമാണ് കുട്ടി വിവരം പുറത്ത് പറയുന്നത്. അധ്യാപകർ ഉടനെ തന്നെ ചൈൽഡ്…

Read More

മാട്രിമോണി സൈറ്റ് വഴി പരിചയപ്പെട്ട ശേഷം വിവാഹ-ബിസിനസ് വാഗ്ദാനം; ഒരു യുവാവിൽ നിന്ന് മാത്രം 50 ലക്ഷം തട്ടിയ യുവതി പെരുമ്പാവൂരിൽ പിടിയിൽ

   കോഴിക്കോട് : മാട്രിമോണിയൽ സൈറ്റുകളും സോഷ്യൽ മീഡിയയും കേന്ദ്രീകരിച്ച് യുവാക്കളെ പ്രണയക്കുരുക്കിൽ വീഴ്ത്തി കോടികൾ തട്ടിയെടുക്കുന്ന സംഘത്തിലെ പ്രധാനി പെരുമ്പാവൂർ പൊലീസിന്റെ പിടിയിലായി. ആലുവ എടത്തല സ്വദേശിനി ഷംല ഷമീർ (29) ആണ് അറസ്റ്റിലായത്. വാഴക്കുളം മഞ്ഞപ്പെട്ടി സ്വദേശിയായ യുവാവിൽ നിന്ന് മാത്രം 50 ലക്ഷം രൂപയാണ് ഇവർ തട്ടിയെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെരുമ്പാവൂർ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.മലപ്പുറം ന്യൂസ്‌.2024 സെപ്റ്റംബർ മൂന്നാം തീയതി മുതൽ 2024 നവംബർ 20…

Read More

ട്യൂഷന്‍ സെന്ററിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിയെ ബൈക്കില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ച വയോധികന്‍ അറസ്റ്റില്‍

തിരുവനന്തപുരം : ഏഴാംക്ലാസ് വിദ്യാര്‍ഥിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ വയോധികനെ പോലീസ് അറസ്റ്റ് ചെയ്തു. പാങ്ങോട് കാഞ്ചിനട സ്വദേശി അബ്ദുള്‍ റഷീദ് (69) നെയാണ് കിളിമാനൂര്‍ പോലീസ് പിടികൂടിയത്. ട്യൂഷന്‍ സെന്ററിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിയെ ബൈക്കില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. രണ്ടാഴ്ച മുമ്പ് വൈകുന്നേരം മൂന്ന് മണിയോടെ വിദ്യാര്‍ഥി വീട്ടില്‍ നിന്ന് ട്യൂഷന്‍ സെന്ററിലേക്ക് നടന്നു പോകുകയായിരുന്നു. വഴിമധ്യേ വെച്ച് ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് ഇയാള്‍ കുട്ടിയെ തന്റെ ബൈക്കില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് വിജനമായ സ്ഥലത്തെത്തിച്ച് കുട്ടിക്ക്…

Read More

കള്ളൻ കപ്പലിൽ തന്നെ! ക്ഷേത്രത്തിലെ സ്വർണമാല മോഷ്ടിച്ചത് പൂജാരി, കൂട്ടാളിയും അറസ്റ്റിൽ

      കൊല്ലം : ക്ഷേത്രത്തിൽ ഭക്തൻ വഴിപാടായി സമർപ്പിച്ച സ്വർണമാല മോഷ്ടിച്ച ക്ഷേത്ര പൂജാരിയും കൂട്ടാളിയും അറസ്റ്റിൽ. മാമ്പഴത്തറ ദേവീക്ഷേത്രത്തിലെ പൂജാരി മാന്നാർ പുറത്തിക്കോട് പാക്കോട് മഠത്തിൽ മധുസൂദന ശർമ്മ (40), കൂട്ടാളിയായ തട്ടാരമ്പലം സ്വദേശി ഗംഗ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ഫെബ്രുവരി അഞ്ച്, ആറ് തീയതികളിൽ ക്ഷേത്രത്തിൽ നടന്ന വിവാഹ ചടങ്ങുകൾക്കിടയിലായിരുന്നു സംഭവം. വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ തമിഴ്നാട് സ്വദേശിനി രേഷ്മ ബാബു വഴിപാടായി സമർപ്പിച്ച 16.239 ഗ്രാം തൂക്കമുള്ള സ്വർണമാലയാണ് പൂജാരി അപഹരിച്ചെടുത്തത്. വിപണി…

Read More

വടശ്ശേരിക്കരിയില്‍ വനത്തില്‍ അതിക്രമിച്ച് കയറി കേഴമാനെ വെടിവെച്ച് കൊന്നു; നായാട്ട് സംഘത്തെ പിടികൂടി വനം വകുപ്പ്

പത്തനംതിട്ട : പത്തനംതിട്ടയില്‍ നായാട്ട് സംഘത്തെ വനം വകുപ്പ് പിടികൂടി. വടശ്ശേരിക്കര റേഞ്ചിന് കീഴില്‍ വേട്ടക്കിറങ്ങിയവരാണ് പിടിയിലായത്. ഇവര്‍ കേഴമാനെ വെടിവെച്ചു കൊന്നു ഇറച്ചിയാക്കി. നാലംഗ സംഘത്തില്‍ നിന്ന് തോക്ക് ഉള്‍പ്പെടെ ആയുധങ്ങളും പിടികൂടി. ഗുരുനാഥന്‍മണ്ണ് സ്വദേശികളായ ജോര്‍ജുകുട്ടി, ബാബു, അലക്‌സ്, അഭിലാഷ് എന്നിവരാണ് പിടിയിലായത്. റാന്നി ഡിഎഫ്ഒയ്ക്ക് കിട്ടിയ രഹസ്യ വിവരം അനുസരിച്ച് നടത്തിയ ഓപ്പറേഷനിലാണ് സംഘത്തെ പിടികൂടിയത്. വടശേരിക്കര റെയിഞ്ച് ഓഫീസര്‍ ജി. എസ് രഞ്ജിത്ത്, ഗുരുനാഥന്‍മണ്ണ് ഡിവൈആര്‍ഒ ഇന്‍ ചാര്‍ജ് ഒ എ…

Read More

ഒൻപത് മാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം; 14കാരൻ അറസ്‌റ്റിൽ

ലക്നൗ: ഒൻപത് മാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തിൽ 14കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉത്തർപ്രദേശിലെ ഗോരഖ്പുർ ജില്ലയിലാണ് സംഭവം. പ്രതിയായ പതിനാലുകാരന്റെ ബന്ധുവാണ് പീഡനത്തിനിരയായ കുഞ്ഞ്. വെള്ളിയാഴ്ച രാത്രി അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്നിരുന്ന കുഞ്ഞിനെ വീട്ടിൽ നിന്ന് പ്രതി കൊണ്ടുപോയതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ കുഞ്ഞിനെ കാണാതായതോടെ കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് വ്യാപക തിരച്ചിൽ നടത്തി. ഒടുവിൽ വീട്ടിൽ നിന്ന് ഏകദേശം 500 മീറ്റർ അകലെയുള്ള പാടശേഖരത്തിൽ ഗുരുതര പരിക്കുകളോടെ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. ഉടൻ…

Read More

കാര്‍ ആക്‌സസറീസ് കടയുടെ മുകളില്‍ പ്രത്യേകം സജീകരണങ്ങൾ, രാസലഹരി വില്‍പന; രണ്ടുപേര്‍ മലപ്പുറത്ത് പിടിയില്‍

മലപ്പുറം : ചട്ടിപ്പറമ്പ് കോട്ടക്കല്‍ റോഡിലുള്ള കാര്‍ ആക്‌സസറിസ് ഷോപ്പിന്റെ മറവില്‍ യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വില്‍പനക്കായി സൂക്ഷിച്ച 2.530 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേര്‍ പിടിയില്‍. പാങ്ങ് ചെന്നനപറമ്പ് സ്വദേശി കൊട്ടാരപറമ്പില്‍ വീട്ടില്‍ മുഹമ്മദ് സാദിഖ് (28), കടുങ്ങപുരം പറവക്കല്‍ സ്വദേശി മുടക്കയില്‍ വീട്ടില്‍ മനേഷ് (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം ഡിവൈ.എസ്.പി സുഭാഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള മലപ്പുറം ഡാന്‍സാഫ് ടീമും മലപ്പുറം പൊലീസ് ഇന്‍സ്‌പെക്ടര്‍ എസ്.എസ്. വിഷ്ണുവിന്റെ നേതൃത്വത്തില്‍ മലപ്പുറം പൊലീസുമാണ് അറസ്റ്റ് ചെയ്തത്. ലഹരി…

Read More

വിഴിഞ്ഞം തുറമുഖം മറയാക്കി 300 കോടിയുടെ തട്ടിപ്പ്; മുഖ്യപ്രതി സൽമാൻ പിടിയിൽ, കൊച്ചി സ്വദേശിയായ യുവതിയെ ചോദ്യം ചെയ്യുന്നു

       വിഴിഞ്ഞം തുറമുഖം മറയാക്കി 300 കോടിയുടെ തട്ടിപ്പ്. മുഖ്യപ്രതി സൽമാൻ ഫാരിസ് പിടിയിൽ. എറണാകുളത്തെ വാടക വീട്ടിൽ നിന്നുമാണ് പിടിയിലായത്. കൊച്ചി സ്വദേശിനിയെയും പൊലീസ് ചോദ്യം ചെയ്യുന്നു. എറണാകുളം കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിക്കും. തമ്പാനൂർ പൊലീസാണ് യുവതിയെ ചോദ്യം ചെയ്യുന്നത്. പ്രതി സൽമാനുൽ ഫാരിസ് VISL ന്റെ പേരിൽ വ്യാജ രേഖയുണ്ടാക്കി യുവതിക്ക് അയച്ചിരുന്നു. സൽമാനുൽ ഫാരിസിനെ കുറിച്ചുള്ള വിവരങ്ങൾ പൊലീസ് ശേഖരിച്ചു. മലപ്പുറം ജില്ലയിലെ അരീക്കോട് സ്വദേശിയാണ് സല്‍മാനുല്‍ ഫാരിസ് പി ടി. വിഴിഞ്ഞം…

Read More

ലൈസൻസ് അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങിയ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ അറസ്‌റ്റിൽ

മലപ്പുറം: മലപ്പുറം തിരൂരിൽ ലൈസൻസ് അനുവദിക്കുന്നതിനായി കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ. തിരുവനന്തപുരം നെയ്യാറ്റിൻകര വഴുതൂർ സ്വദേശി വിനോദ് കുമാർ ജി.വി (47) യെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. തിരൂർ നഗരസഭയിലെ ഹെൽത്ത് ഇൻസ്പെക്ടറായിരുന്ന ഇയാൾ 4,300 രൂപ കൈക്കൂലി വാങ്ങിയതായി അന്വേഷണത്തിൽ കണ്ടെത്തി. തിരൂർ കന്മനം സ്വദേശിയായ പരാതിക്കാരൻ ആരംഭിച്ച ആയുർവേദിക് വെൽനസ് സെൻ്ററിന് ലൈസൻസ് അനുവദിക്കുന്നതിനും അനുബന്ധ സർട്ടിഫിക്കറ്റുകൾ ശരിയാക്കി നൽകുന്നതിനുമായി വിനോദ് കുമാർ കൈക്കൂലി ആവശ്യപ്പെട്ടതായാണ് വിജിലൻസിന്റെ കണ്ടെത്തൽ….

Read More

ഓപ്പറേഷൻ തൂഫാൻ; കോഴിക്കോട് നഗരത്തിൽ 2000 ഹാൻസ് പാക്കറ്റുകൾ പിടികൂടി, ഒരാൾ കസ്റ്റഡിയിൽ

കോഴിക്കോട്: നഗരത്തിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾക്കെതിരായ പരിശോധന ശക്തമാക്കി പോലീസ്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ നഗരമധ്യത്തിൽ നിന്ന് ഏകദേശം 2000 ഹാൻസ് പാക്കറ്റുകൾ പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെ ചെറൂട്ടി റോഡിൽവെച്ചാണ് സംഭവം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സിറ്റി ഡാൻസാഫും ടൗൺ പോലീസും ചേർന്ന് ടൊയോട്ട എറ്റിയോസ് കാർ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. പരിശോധനയിൽ രണ്ട് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന ഹാൻസ് പാക്കറ്റുകൾ കണ്ടെത്തുകയും പിടിച്ചെടുക്കുകയും ചെയ്തു. കാറോടിച്ചിരുന്ന കോഴിക്കോട് താമരശ്ശേരി കോരങ്ങാട് സ്വദേശിയായ മിഥിലാജിനെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial