മലപ്പുറം: എടക്കര പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി പിടിയിലായി.സംഭവത്തിൽ കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ പ്രതികൂടിയായിരുന്ന നിലമ്പൂർ സ്വദേശി ഷബി റുഷ്ത് ആണ് അറസ്റ്റിലായത്. ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ പോലീസ് പിടികൂടുകയായിരുന്നു. ഏതാനും മാസങ്ങൾക്ക് മുൻപാണ് ഇയാൾ മലപ്പുറം എടക്കര പോലീസ് സ്റ്റേഷനിലെ എസ്‌ഐയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്.
സ്വര്‍ണം പൊട്ടിക്കല്‍ കേസില്‍ പ്രതിയായ ഷബി കഴിഞ്ഞ മൂന്ന് മാസമായി ഒളിവിലായിരുന്നു. പ്രതി ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖയും എഫ്‌ഐആറിന്റെ പകര്‍പ്പും പുറത്തുവന്നിട്ടുണ്ട് സ്വര്‍ണം പൊട്ടിക്കല്‍ കേസില്‍ മുഖ്യപ്രതിയായ മറ്റൊരാൾക്കൊപ്പം സ്വര്‍ണം പങ്കിട്ടെടുത്തത് ഷബിയായിരുന്നു. നാലു കോടിയുടെ സ്വര്‍ണമാണ് ഇവര്‍ പങ്കിട്ടെടുത്തത്.
ഈയടുത്ത് ജോലിയിൽ നിന്നും വിരമിച്ച എസ്‌ഐയെ ആണ് പ്രതി വിളിച്ച് ഭീഷണിപ്പെടുത്തിയത്. മാനഹാനി വരുത്തുന്ന രീതിയില്‍ അടക്കമായിരുന്നു ഭീഷണി. ഇക്കാര്യം ചൂണ്ടിക്കാട്ടി എടക്കര പോലീസ് കേസെടുത്തിരുന്നു. ഇതിനിടയിലാണ് ഇയാള്‍ സ്വര്‍ണം പൊട്ടിക്കല്‍ കേസില്‍ പ്രതിയായത്. തനിക്കെതിരെ നടപടിയെടുത്തിട്ടുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ഇയാൾ മുനോയും ഭീഷണി മുഴക്കിയിട്ടുണ്ടെന്നാണ് വിവരം. വാട്‌സ്ആപ്പിലൂടെ ഉൾപ്പെടെ പ്രതി ഭീഹ്സനി സന്ദേശങ്ങള്‍ അയച്ചിട്ടുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി


