കോഴിക്കോട് കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ശുചിമുറിയിൽ യുവതിയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ച 22-കാരൻ പോലീസ് കസ്റ്റഡിയിൽ.
സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ 203-ാം നമ്പർ വാർഡിലാണ് സംഭവം. ഇവിടെ ചികിത്സയിലുള്ള രോഗിയുടെ കൂട്ടിരിപ്പുകാരിയായ യുവതി ശുചിമുറിയിൽ കയറിയപ്പോഴാണ് യുവാവ് മൊബൈൽ ഫോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചത്. യുവതി ബഹളം വെച്ചതോടെ ജീവനക്കാരും മറ്റു കൂട്ടിരിപ്പുകാരും ഓടിയെത്തി.
തന്റെ പിതാവിന്റെ കൂട്ടിരിപ്പിനായി ആശുപത്രിയിൽ എത്തിയതാണ് പിടിയിലായ യുവാവ് എന്ന് പോലീസ് പറഞ്ഞു.
യുവതിയുടെ പരാതിയിൽ മെഡിക്കൽ കോളേജ് പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ മൊബൈൽ ഫോൺ പിടിച്ചെടുത്ത് പരിശോധനയ്ക്ക് അയച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.


