തിരുവനന്തപുരം : തലസ്ഥാനത്ത് ബൈക്ക് മോഷണം നടത്തിയ യുവാക്കള്‍ പിടിയില്‍. തിരുവല്ലം ടോള്‍ പ്ലാസയ്ക്ക് സമീപം പാർക്ക് ചെയ്തിരുന്ന മുട്ടത്തറ സ്വദേശിയായ അബ്ദുല്‍ ഖാദറിന്‍റെ ഉടമസ്തതയില്‍ ഉള്ള പള്‍സർ ബൈക്ക് മോഷ്ടിച്ച സംഭവത്തില്‍ പൂന്തുറ സ്വദേശി സജാദ് ( 24), പനത്തുറ സ്വദേശി രാകേഷ് ( 24 ) എന്നിവരാണ് പിടിയിലായത്.
ഇവർ മോഷ്ടിച്ച പള്‍സർ ബൈക്ക് വലിയവിള ഭാഗത്ത് നിന്നും കണ്ടെടുത്തു. തിരുവല്ലം എസ്‌എച്ച് ഒ രജീഷും സംഘവും ചേർന്നാണ് പ്രതികളെ പിടി കൂടിയത്. ഇവർക്കെതിരെ തുടർ നടപടികള്‍ സ്വീകരിച്ചു. പെറ്റികേസുകള്‍ ഉണ്ടായിരുന്ന ഇവർ മുൻപും മോഷണം നടത്തിയിട്ടുണ്ടോയെന്ന് പരിശോധിച്ച് വരികയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.


