പ്രേംനസീർ മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ കൊടിക്കകം സൗഹ്യദവേദി സഹപാഠി സംഗമത്തിൽ ചരിത്ര രേഖാപുസ്തക പ്രദർശനം സംഘടിപ്പിച്ചു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു.പുരാവസ്തുവകുപ്പ്മുൻ ഡയറക്ടർ പി.ബിജു അധ്യക്ഷനായി.
സ്‌കൂൾഓഡിറ്റോറിയത്തിൽ നടന്ന പരിസ്ഥിതി പ്രവർത്തകൻ സുബിൻ മുടപുരം ആശംസ പ്രസംഗം നടത്തി.മണികണ്ഠൻ നായർ സ്വാഗതവും മഹിബാലൻ റിപ്പോർട്ടും സാദിക്ക് നന്ദിയും രേഖപ്പെടുത്തി. പുതിയതലമുറകൾക്ക് അച്ചടി മാധ്യമങ്ങളുടെ ഓണപ്പതിപ്പിനെ കുറിച്ച് അറിയാൻ ഓണപ്പതിപ്പുകളുടെ വിപുലമായ പ്രദർശനം നടത്തി. ഉന്നത വിജയികളെ ആദരിക്കൽ, ഓണാഘോഷ പരിപാടികൾ,പുരസ്ക്കാര സമർപ്പണം എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു.


