ത്രിപുരയിൽ സിപിഎം എംഎൽഎ അന്തരിച്ചു.

അഗര്‍ത്തല: ത്രിപുര സിപിഎം എഎല്‍എ ശംസുല്‍ ഹക്ക് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 67 വയസായിരുന്നു. ബോക്‌സാനഗര്‍ എംഎല്‍എയായ ശംസുല്‍ ഹക്കിന് ചൊവ്വാഴ്ച രാത്രി എംഎല്‍എ ഹോസ്റ്റലില്‍ വച്ച് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ജിബി പന്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ മരണത്തിന് കീഴടങ്ങി. സിപിഎം എല്‍എയുടെ മരണത്തില്‍ മുഖ്യമന്ത്രി മണിക് സാഹ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തോടുള്ള ആദരസൂചകമായി ഇന്നത്തെ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ പൊതുദര്‍ശനത്തിന് വച്ച് മൃതദേഹത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍, എംഎല്‍എമാര്‍…

Read More

‘ജീതേഗ ഭാരത്’: ഇന്ത്യൻ സഖ്യത്തിന് പുതിയ ടാഗ് ലൈൻ

എൻഡിഎ സർക്കാരിനെതിരെ 2024 ലെ പൊതുതിരഞ്ഞെടുപ്പിനായി പ്രതിപക്ഷം രൂപപ്പെടുത്തിയ വിശാല സഖ്യത്തിന്റെ പേര് ‘ഇന്ത്യ’ എന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ സഖ്യത്തിന്റെ ടാഗ്‌ലൈൻ പ്രഖ്യാപിച്ചു. ‘ജീതേഗ ഭാരത്’ (ഇന്ത്യ വിജയിക്കും) എന്നതാണ് പുതിയ ടാഗ്‌ലൈൻ. ഇന്നലെ രാത്രി വൈകി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ടാഗ്‌ലൈൻ സംബന്ധിച്ച അന്തിമ തീരുമാനം എടുത്തത്. ടാഗ്‌ലൈൻ നിരവധി പ്രാദേശിക ഭാഷകളിലും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച നടന്ന ദ്വിദിന ബെംഗളൂരു കോൺക്ലേവിൽ 26 പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ സഖ്യത്തിന് ഇന്ത്യ…

Read More

ഗുജറാത്തിൽ കേരള സ്റ്റോറി’യെ ചൊല്ലി ലഹള; എട്ടുപേർക്ക് പരിക്ക്, പത്ത് പേർ അറസ്റ്റിൽ

അഹമ്മദാബാദ്: ലൗ ജിഹാദ് പശ്ചാത്തലമാക്കി സുദീപ്തോ സെൻ സംവിധാനം ചെയ്ത ബോളിവുഡ് സിനിമ ‘കേരള സ്റ്റോറി’യുടെ പേരിൽ വീണ്ടും സംഘർഷം. സിനിമയുമായി ബന്ധപ്പെട്ട സാമൂഹികമാധ്യമത്തിലെ പോസ്റ്റ് ഗുജറാത്തിലെ പാഠൻ ജില്ലയിലുള്ള ഇരുവിഭാഗങ്ങൾ തമ്മിൽ ലഹളയ്ക്ക് കാരണമായി. സംഘർഷത്തിൽ എട്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തി. പത്ത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി ബലിസാന പട്ടണത്തിലാണ് സംഭവം. പട്ടണത്തിലെ മസ്ജിദ് ചൗക്കിൽ വടിവാളും കമ്പിവടിയുമൊക്കെയായി ഇരുകൂട്ടരും ഏറ്റുമുട്ടുകയായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട ഒരു പോസ്റ്റിനെച്ചൊല്ലിയാണ് തർക്കമുണ്ടായതെന്ന് പോലീസ് പറഞ്ഞു. ആരിഫ്…

Read More

പ്രതിപക്ഷ സഖ്യത്തിന് പുതിയ പേര്; ‘INDIA’യുടെ അടുത്ത യോഗം മുംബൈയില്‍

ബംഗളൂരു: 2024 ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള പ്രതിപക്ഷ സഖ്യത്തിന് പുതിയ പേര്. ഇന്ത്യൻ നാഷനല്‍ ഡെമോക്രാറ്റിക് ഇൻക്ലുസിവ് അലയൻസ് എന്നതിന്‍റെ ചുരുക്കരൂപമായാണ് I-N-D-I-A എന്ന് നാമകരണം ചെയ്യാൻ തീരുമാനമായത്. ഇന്നത്തെ യോഗത്തിൽ പങ്കെടുത്ത എല്ലാ പാർട്ടികളും ഈ പേരിനോട് യോജിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് സഖ്യത്തിന്റെ പേര് പ്രഖ്യാപിച്ചത്. പ്രതിപക്ഷ സഖ്യത്തിന്റെ അടുത്ത യോഗം മുംബൈയില്‍ ചേരാനും ധാരണയായിട്ടുണ്ട് ജൂൺ 23ന് ബീഹാറിലെ പാട്നയിലാണ് പ്രതിപക്ഷ പാർട്ടികൾ ആദ്യമായി യോഗം ചേർന്നത്. ഈ യോഗത്തിലാണ് ബംഗളുരുവിൽ…

Read More

ചാന്ദ്രയാൻ 3 കുതിച്ചുയർന്നു ; രാജ്യത്തിന്റെ അഭിമാന ദൗത്യം

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ മൂന്നാം ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ 3 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്ന്, രാജ്യത്തിന്റെ അഭിമാന ദൗത്യം 2.35 ന് കുതിച്ചുയർന്നു. ഐഎസ്ആര്‍ഒയുടെ ഏറ്റവും കരുത്തുറ്റ എല്‍വിഎം 3 റോക്കറ്റിലേറിയാണ് ചന്ദ്രയാന്‍ 3 കുതിച്ചുയർന്നത്. ഓഗസ്റ്റ് 23 നോ 24 നോ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇന്ത്യയുടെ ലാൻഡർ ഇറങ്ങും. ചന്ദ്രയാൻ രണ്ടിൽ നിന്ന് മൂന്നിലേക്ക് വരുമ്പോൾ എന്തൊക്കെയാണ് ചന്ദ്രയാനിലെ മാറ്റങ്ങൾ? ചന്ദ്രയാൻ മൂന്നിലെ മൂന്ന് വ്യത്യസ്തഘടകങ്ങളെ വിശദമായി…

Read More

ചന്ദ്രയാൻ മൂന്ന് വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗൺ പതിനാറ് മണിക്കൂർ പിന്നിട്ടു

ചന്ദ്രയാൻ മൂന്ന് വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗൺ പതിനാറ് മണിക്കൂർ പിന്നിട്ടു. ഇത് വരെ എല്ലാ സാഹചര്യങ്ങളും വിക്ഷേപണത്തിന് അനുകൂലമാണെന്നാണ് വിവരം. ഇന്ന് ഉച്ചയ്ക്ക് 2.35നാണ് വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്. വിക്ഷേപണ വാഹനമായ എൽവിഎം 3 റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പർ ലോഞ്ച് പാഡിൽ സജ്ജമായി നിൽക്കുകയാണ്. വിക്ഷേപണം ഒരു നീണ്ട യാത്രയുടെ തുടക്കം മാത്രമാണ്. വിക്ഷേപണം കഴിഞ്ഞ് പതിനാറാം മിനുട്ടിൽ പേടകം റോക്കറ്റിൽ നിന്ന് വേർപ്പെടും. ഭൂമിയിൽ നിന്ന് 170 കിലോമീറ്റർ എറ്റവും കുറഞ്ഞ ദൂരവും 36500 കിലോമീറ്റർ…

Read More

റെയില്‍ പാളം മുറിച്ചു കടന്നാൽ 1000 രൂപ പിഴ

ബന്ധുക്കളെയും മറ്റും യാത്ര അയയ്ക്കാണാനും യാത്ര ചെയ്യാനും റെയിൽവേ സ്‌റ്റേഷനുകളിൽ പോകുന്നവർ കരുതിയിരിക്കുക . ഓവർബ്രിഡ്ജ് കയറാൻ മടിച്ച് റെയില്‍വേ പാളം മുറിച്ചുകടക്കുന്നവരെ പിടികൂടാൻ ഇനിമുതല്‍ മഫ്തിയില്‍ ആര്‍.പി.എഫ് സംഘം ഉണ്ടാവും. പിടികൂടിയാല്‍ 1000 രൂപയായിരിക്കും പിഴ. ഇന്ന് മുതല്‍ ഇത്തരക്കാരെ പിടികൂടാന്‍ മഫ്തിയില്‍ ആര്‍പിഎഫ് സംഘവും പ്ലാറ്റ്‌ഫോമിലും പരിസര പ്രദേശങ്ങളിലും ഉണ്ടാകും. റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ പിടികൂടിയാല്‍ റെയില്‍വേ നിയമ പ്രകാരം അറസ്റ്റ് രേഖപ്പെടുത്തും. ആറ് മാസംവരെ തടവ് ലഭിക്കാവുന്ന ശിക്ഷയാണിത്. അല്ലെങ്കില്‍ 1000 രൂപവരെ…

Read More

സിപിഐ നേതാവ് ആനി രാജയ്ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി മണിപ്പൂർ പോലീസ്

ഇംഫാൽ: സിപിഐ ദേശീയ നേതാവ് ആനി രാജയ്ക്കെതിരെ രാജ്യദ്രോഹ കുറ്റത്തിനു കേസ്. മണിപ്പൂർ പോലീസാണ് ആനി രാജയ്ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്. മണിപ്പൂർ കലാപം സർക്കാർ സ്പോൺസേർഡ് എന്ന് വിശേഷിപ്പിച്ചതിനെതിരെയാണ് മണിപ്പൂർ പൊലീസ് കേസെടുത്തിരിക്കുന്നത്. ആനി രാജ ഉൾപ്പെടെ മൂന്നുപേർക്കെതിരെയാണ് രാജ്യദ്രോഹ കുറ്റം ചുമത്തിയിരിക്കുന്നത്. എൻഎഫ്ഐഡബ്ല്യു ജനറൽ സെക്രട്ടറി ആനിരാജ, ദേശീയ സെക്രട്ടറി നിഷ സിദ്ദു, ഡൽഹി ആസ്ഥാനമായുള്ള അഭിഭാഷക ദീക്ഷ ദ്വിവേദി എന്നിവർക്കെതിരെയാണ് കേസ്. സിപിഐയുടെ മഹിളാ സംഘടനയായ എൻഎഫ്ഐഡബ്ല്യുവിന്റെ നേതൃത്വത്തിൽ മണിപ്പൂരിലെ സംഘർഷബാധിത പ്രദേശങ്ങളും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial