റീൽസ് ചെയ്യാൻ ഐഫോണ്‍ വാങ്ങാൻ ദമ്പതികള്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു

പശ്ചിമ ബംഗാൾ: ഐഫോൺ വാങ്ങാനുള്ള പണം കണ്ടെത്താനായി ദമ്പതികൾ എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു. പശ്ചിമ ബംഗാളിലെ നോർത്ത് പർഗാന ജില്ലയിലാണ് സംഭവം. ഇൻസ്റ്റഗ്രാം റീൽസ് ചെയ്യാനാണ് ദമ്പതികൾ ഐഫോൺ സ്വന്തമാക്കിയത്. സതി-ജയദേവ് ദമ്പതികളാണ് സ്വന്തം കുഞ്ഞിനെ വിറ്റത്. ഇവർക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. കുഞ്ഞിന്റെ അമ്മയായ സതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അച്ഛൻ ജയദേവ് ഒളിവിലാണ്. ഇയാൾക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചു. ഇവരുടെ അയൽവാസികളാണ് സംഭവം പോലീസിനെ അറിയിച്ചത്. കുട്ടിയെ പെട്ടെന്ന് കാണാതായത് അയൽക്കാരിൽ സംശയമുളവാക്കിയിരുന്നു….

Read More

പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ യജ്ഞത്തിന് തുടക്കം

01.01.2024 യോ​ഗ്യതാ തീയ്യതിയായുള്ള പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിന്‍റെ പ്രാരംഭ നടപടികൾ ആരംഭിച്ചു. യജ്ഞത്തിന്‍റെ ഭാഗമായി വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കാനും ആധാറും വോട്ടർ ഐഡിയും തമ്മില്‍ ബന്ധിപ്പിക്കുന്നതിനും വോട്ടർ ഐഡിയിലെ തെറ്റുകള്‍ തിരുത്തുന്നതിനും ഭിന്നശേഷിക്കാരെ അടയാളപ്പെടുത്തുന്നതിനും ഉൾപ്പെടെ അവസരമുണ്ടാകും. വോട്ടർമാരെ സഹായിക്കാനായി ബൂത്ത് ലെവല്‍ ഓഫീസർമാർ വീടുകളിലെത്തും. സ്വന്തം നിലയിലും ഫോമുകൾ സമർപ്പിക്കാംബി എല്‍ ഒമാരുടെ സഹായം കൂടാതെ സ്വന്തമായും അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിന്, വോട്ടേഴ്സ് സർവീസ് പോർട്ടൽ, വോട്ടർ…

Read More

‘മൂന്നാം തവണയും പ്രധാനമന്ത്രിയാകുമ്പോള്‍ ഇന്ത്യ വന്‍ സാമ്പത്തിക ശക്തിയാകും’; പ്രഖ്യാപനവുമായി മോദി

ന്യൂഡല്‍ഹി: മൂന്നാം തവണയും പ്രധാനമന്ത്രിയാകുമെന്ന് പ്രഖ്യാപിച്ച് നരേന്ദ്ര മോദി. തന്റെ മൂന്നാം ടേമിൽഇന്ത്യ ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സാമ്പത്തിക ശക്തികളിലൊന്നായി മാറുമെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. ഇത് താന്‍ ഉറപ്പ് നല്‍കുന്നതായും അദ്ദേഹം അടിവരയിട്ടു. ഡല്‍ഹിയിലെ പ്രഗതി മൈതാനിയില്‍ രാജ്യാന്തര എക്സിബിഷന്‍ – കണ്‍വെന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യാന്തര എക്സിബിഷന്‍ – കണ്‍വെന്‍ഷന്‍ സെന്ററിനെ ‘ഭാരത് മണ്ഡപം’ എന്ന് പുനര്‍നാമകരണം ചെയ്യുകയുമുണ്ടായി. ‘എന്റെ മൂന്നാം ടേമില്‍ ഇന്ത്യ മികച്ച മൂന്ന് സമ്പദ്വ്യവസ്ഥകളുടെ കൂട്ടത്തില്‍…

Read More

മോദി സർക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് അനുമതി

ന്യൂഡൽഹി ∙ നരേന്ദ്ര മോദി സർക്കാരിനെതിരെ പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണി നൽകിയ അവിശ്വാസപ്രമേയ നോട്ടിസിനു ലോക്സഭയിൽ അവതരണാനുമതി നൽകി. അടുത്ത 10 ദിവസത്തിനകം പ്രമേയം ചർച്ച ചെയ്യാനുള്ള തീയതി കക്ഷിനേതാക്കളുമായി സംസാരിച്ചു തീരുമാനിക്കുമെന്നു സ്പീക്കർ ഓം ബിർല പറഞ്ഞു. കോൺഗ്രസ് സഭാകക്ഷി ഉപനേതാവും അസമിൽനിന്നുള്ള എംപിയുമായ ഗൗരവ് ഗൊഗോയ് ആണു നോട്ടിസ് നൽകിയത്. ഇന്ത്യ മുന്നണിക്കു പുറത്തുനിൽക്കുന്ന ഭാരത് രാഷ്ട്രസമിതി (ബിആർഎസ്) നേതാവ് നമ നാഗേശ്വരറാവുവും അവിശ്വാസ പ്രമേയത്തിന് അനുമതി തേടിയിരുന്നെങ്കിലും പരിഗണിച്ചില്ല. അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎമ്മും…

Read More

മണിപ്പുർ: കേന്ദ്രത്തിനെതിരെ അവിശ്വാസ പ്രമേയ നോട്ടിസ് അംഗീകരിച്ച് ലോക്‌സഭാ സ്പീക്കർ

ന്യൂഡൽഹി∙ മണിപ്പുർ കലാപവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് കോണ്‍ഗ്രസ് നല്‍കിയ നോട്ടിസ് അംഗീകരിച്ച് ലോക്‌സഭാ സ്പീക്കര്‍. . കോൺഗ്രസ് ലോക്സഭാഉപനേതാവും നോർത്ത് ഈസ്റ്റ് നേതാവുമായ ഗൗരവ് ഗൊഗോയിയും ബിആർഎസ് എംപി നമ നാഗേശ്വര റാവുവുമാണ് അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നൽകിയത്. ബഹളത്തെത്തുടർന്ന് 12 മണിവരെ സഭ പിരിഞ്ഞിരുന്നു. ബിജെപിയുടെ ബംഗാൾ, രാജസ്ഥാൻ അംഗങ്ങൾ അതത് സംസ്ഥാനങ്ങളിലെ അതിക്രമങ്ങൾ ഉന്നയിച്ചും മുദ്രാവാക്യം വിളിച്ചു. മണിപ്പുർ വിഷയത്തിൽ പ്രധാനമന്ത്രി പാർലമെന്റിൽ മറുപടി പറയണമെന്ന ആവശ്യം ചെവിക്കൊള്ളാത്തസാഹചര്യത്തിലാണ് പ്രതിപക്ഷം അവിശ്വാസപ്രമേയം…

Read More

ചന്ദ്രയാൻ-3 അഞ്ചാമത്തെ ഭ്രമണപഥം ഉയര്‍ത്തലും വിജയകരം; ഇനി ചന്ദ്രനിലേക്ക് കുതിക്കാന്‍ റെഡിയാകും

ദില്ലി: ഇന്ത്യയുടെ ചന്ദ്ര പരിവേഷണ ദൗത്യമായ ചന്ദ്രയാൻ-3 ബഹിരാകാശ പേടകം അതിന്റെ അഞ്ചാമത്തെയും അവസാനത്തെതുമായ ഭ്രമണപഥം ഉയർത്തല്‍ ചൊവ്വാഴ്ച വിജയകരമായി പൂർത്തിയാക്കി. ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങും മുമ്പുള്ള അവസാന ഭ്രമണപഥ മാറ്റമാണ് ചന്ദ്രയാൻ-3 പൂര്‍ത്തിയാക്കിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിനും മൂന്നിനും ഇടയ്ക്കാണ് അവസാന ഭ്രമണപഥം ഉയർത്തൽ നടന്നത്. ആഗസ്റ്റ് ഒന്നിന് പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങും. ആഗസ്റ്റ് അഞ്ചിനോ ആറിനോ ആയിരിക്കും പേടകം ചാന്ദ്ര ഭ്രമണപഥത്തിൽ പ്രവേശിക്കുക. ചാന്ദ്ര ഭ്രമണപഥത്തിൽ പ്രവേശിച്ച ശേഷം…

Read More

ഇന്ന് കാർഗിൽ വിജയദിനം; വീരസ്മരണകൾക്ക്‌ 24 വയസ്സ്

ന്യൂഡൽഹി ∙ കാർഗിലിലേക്കു നുഴഞ്ഞുകയറിയവരെ തുരത്തി ഇന്ത്യൻ സൈന്യം നേടിയ ഐതിഹാസിക വിജയത്തിന്റെ ഓർമയായ ‘കാർഗിൽ വിജയ് ദിവസ്’ രാജ്യം ഇന്ന് ആചരിക്കും. 24–ാം കാർഗിൽ വിജയദിനമാണിത്. ലഡാക്കിലെ യുദ്ധസ്മാരകത്തിലും ഡൽഹിയിലും വിവിധ പരിപാടികൾ നടക്കും. രാഷ്ട്രപതി ദ്രൗപദി മുർമു ഉൾപ്പെടെയുള്ളവർ ധീരസൈനികരുടെ ഓർമകൾക്കു പ്രണാമമർപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യ ഗേറ്റിലെ അമർ ജവാൻ ജ്യോതിയിലെത്തും. ലഡാക്കിലെ ച‌ടങ്ങിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പങ്കെടുക്കും. കാർഗിൽ സന്ദേശവുമായി ഡൽഹിയിൽനിന്നു കശ്മീരിലെത്തുന്ന വനിതകളുടെ ബൈക്ക് റാലി ഇക്കുറി…

Read More

കമല്‍ഹാസന്‍ ഡിഎംകെ സഖ്യത്തിലേക്ക്?; കോയമ്പത്തൂരില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചേക്കും

2024ലെ പൊതുതെരഞ്ഞെടുപ്പിൽ നടനും മക്കൾ നീതി മയ്യം പാർട്ടി നേതാവുമായ കമൽഹാസൻ ലോക്‌സഭയിലേക്ക് മത്സരിച്ചേക്കുമെന്നാണ് പുറത്തുവരുന്ന സൂചന. ഡിഎംകെ സഖ്യത്തിനൊപ്പം ചേർന്ന് കോയമ്പത്തൂർ മണ്ഡലത്തിൽ നിന്നാകും മക്കൾ നീതി മയ്യം തെരഞ്ഞെടുപ്പ് കളത്തിലേക്കിറങ്ങുകയെന്നാണ് റിപ്പോർട്ടുകൾ.2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വാനതി ശ്രീനിവാസനോട് 1,728 വോട്ടിന്റെ നേരിയ വ്യത്യാസത്തിൽ പരാജയപ്പെട്ട കമൽഹാസന് കോയമ്പത്തൂർ സീറ്റ് നൽകാൻ ഡിഎംകെക്ക് താൽപ്പര്യമുണ്ടെന്നാണ് എംഎൻഎമ്മിലെ ഉന്നത വൃത്തങ്ങൾ അറിയിക്കുന്നത്.കോയമ്പത്തൂർ സൗത്ത് അസംബ്ലി നിയോജക മണ്ഡലത്തിൽ മക്കൾ നീതി മയ്യത്തിന്റെ മക്കളോടു മയ്യം…

Read More

നഴ്സിങ് ലൈസൻസ് കിട്ടാൻ പരീക്ഷ; പരീക്ഷ ‘നെക്സ്റ്റ്’ മാതൃകയിൽ

ന്യൂഡൽഹി ∙ രാജ്യത്തു നഴ്സിങ്– മിഡ്‍വൈഫറി ലൈസൻസ് അനുവദിക്കാൻ അവസാനവർഷക്കാർക്കു പരീക്ഷ പരിഗണനയിൽ. എംബിബിഎസ് യോഗ്യത നേടുന്നവർ എഴുതേണ്ട ‘നെക്സ്റ്റി’ന്റെ (നാഷനൽ എക്സിറ്റ് ടെസ്റ്റ്) മാതൃകയിലുള്ള പരീക്ഷയ്ക്കാണു സാധ്യത. നഴ്സിങ് ബിരുദ, പിജി പ്രവേശനത്തിനു രാജ്യത്തു പൊതുരീതി വരും. ദേശീയ മെഡിക്കൽ കമ്മിഷന്റെ മാതൃകയിൽ രൂപീകരിക്കുന്ന നഴ്സിങ് ആൻഡ് മിഡ്‍വൈഫറി കമ്മിഷനാകും ഇക്കാര്യങ്ങളിൽ അന്തിമ തീരുമാനം കൈക്കൊള്ളുക. ഇതിനുള്ള ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. നിലവിലെ നഴ്സിങ് കൗൺസിലുകൾക്കു പകരം ദേശീയ, സംസ്ഥാന നഴ്സിങ് കമ്മിഷനുകൾ രൂപീകരിക്കും. ഇവർക്കു…

Read More

മണിപ്പൂരിൽ സ്ത്രീകളുടെ പ്രതിഷേധത്തിൽ സംഘർഷം

മണിപ്പൂർ തലസ്ഥാനമായ ഇംഫാലിൽ വീണ്ടും സംഘർഷം. തലസ്ഥാനത്ത് സ്ത്രീകളുടെ പ്രതിഷേധത്തിനിടെയാണ്സംഘർഷമുണ്ടായത്. ഖാരി മേഖലയിലെ സ്ത്രീ പ്രതിഷേധക്കാർ ഇരുഭാഗത്തും റോഡ് ഉപരോധിച്ചു. തുടർന്ന് ടയറുകൾക്ക് തീയിടുകയും ചെയ്തു.പിന്നീട് മണിപ്പൂർ സായുധ പൊലീസ്, ആർമി, റാപ്പിഡ് ആക്ഷൻ ബറ്റാലിയൻഎന്നിവരെത്തിയാണ് പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്. സൈന്യം പ്രദേശത്ത് ഫ്ലാഗ് മാർച്ചും നടത്തി. കൂടുതൽ പ്രതിഷേധങ്ങളുണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ട് പ്രദേശത്ത് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. അതേസമയം, മണിപ്പൂരിലെ കൂടുതൽ ഞെട്ടിക്കുന്ന സംഭവങ്ങൾ പുറത്ത് വന്നു. മെയ് നാലിന് രണ്ട് സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നുവെന്ന…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial