മോദി സർക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് അനുമതി

ന്യൂഡൽഹി ∙ നരേന്ദ്ര മോദി സർക്കാരിനെതിരെ പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണി നൽകിയ അവിശ്വാസപ്രമേയ നോട്ടിസിനു ലോക്സഭയിൽ അവതരണാനുമതി നൽകി. അടുത്ത 10 ദിവസത്തിനകം പ്രമേയം ചർച്ച ചെയ്യാനുള്ള തീയതി കക്ഷിനേതാക്കളുമായി സംസാരിച്ചു തീരുമാനിക്കുമെന്നു സ്പീക്കർ ഓം ബിർല പറഞ്ഞു. കോൺഗ്രസ് സഭാകക്ഷി ഉപനേതാവും അസമിൽനിന്നുള്ള എംപിയുമായ ഗൗരവ് ഗൊഗോയ് ആണു നോട്ടിസ് നൽകിയത്. ഇന്ത്യ മുന്നണിക്കു പുറത്തുനിൽക്കുന്ന ഭാരത് രാഷ്ട്രസമിതി (ബിആർഎസ്) നേതാവ് നമ നാഗേശ്വരറാവുവും അവിശ്വാസ പ്രമേയത്തിന് അനുമതി തേടിയിരുന്നെങ്കിലും പരിഗണിച്ചില്ല. അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎമ്മും…

Read More

മണിപ്പുർ: കേന്ദ്രത്തിനെതിരെ അവിശ്വാസ പ്രമേയ നോട്ടിസ് അംഗീകരിച്ച് ലോക്‌സഭാ സ്പീക്കർ

ന്യൂഡൽഹി∙ മണിപ്പുർ കലാപവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് കോണ്‍ഗ്രസ് നല്‍കിയ നോട്ടിസ് അംഗീകരിച്ച് ലോക്‌സഭാ സ്പീക്കര്‍. . കോൺഗ്രസ് ലോക്സഭാഉപനേതാവും നോർത്ത് ഈസ്റ്റ് നേതാവുമായ ഗൗരവ് ഗൊഗോയിയും ബിആർഎസ് എംപി നമ നാഗേശ്വര റാവുവുമാണ് അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നൽകിയത്. ബഹളത്തെത്തുടർന്ന് 12 മണിവരെ സഭ പിരിഞ്ഞിരുന്നു. ബിജെപിയുടെ ബംഗാൾ, രാജസ്ഥാൻ അംഗങ്ങൾ അതത് സംസ്ഥാനങ്ങളിലെ അതിക്രമങ്ങൾ ഉന്നയിച്ചും മുദ്രാവാക്യം വിളിച്ചു. മണിപ്പുർ വിഷയത്തിൽ പ്രധാനമന്ത്രി പാർലമെന്റിൽ മറുപടി പറയണമെന്ന ആവശ്യം ചെവിക്കൊള്ളാത്തസാഹചര്യത്തിലാണ് പ്രതിപക്ഷം അവിശ്വാസപ്രമേയം…

Read More

ചന്ദ്രയാൻ-3 അഞ്ചാമത്തെ ഭ്രമണപഥം ഉയര്‍ത്തലും വിജയകരം; ഇനി ചന്ദ്രനിലേക്ക് കുതിക്കാന്‍ റെഡിയാകും

ദില്ലി: ഇന്ത്യയുടെ ചന്ദ്ര പരിവേഷണ ദൗത്യമായ ചന്ദ്രയാൻ-3 ബഹിരാകാശ പേടകം അതിന്റെ അഞ്ചാമത്തെയും അവസാനത്തെതുമായ ഭ്രമണപഥം ഉയർത്തല്‍ ചൊവ്വാഴ്ച വിജയകരമായി പൂർത്തിയാക്കി. ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങും മുമ്പുള്ള അവസാന ഭ്രമണപഥ മാറ്റമാണ് ചന്ദ്രയാൻ-3 പൂര്‍ത്തിയാക്കിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിനും മൂന്നിനും ഇടയ്ക്കാണ് അവസാന ഭ്രമണപഥം ഉയർത്തൽ നടന്നത്. ആഗസ്റ്റ് ഒന്നിന് പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങും. ആഗസ്റ്റ് അഞ്ചിനോ ആറിനോ ആയിരിക്കും പേടകം ചാന്ദ്ര ഭ്രമണപഥത്തിൽ പ്രവേശിക്കുക. ചാന്ദ്ര ഭ്രമണപഥത്തിൽ പ്രവേശിച്ച ശേഷം…

Read More

ഇന്ന് കാർഗിൽ വിജയദിനം; വീരസ്മരണകൾക്ക്‌ 24 വയസ്സ്

ന്യൂഡൽഹി ∙ കാർഗിലിലേക്കു നുഴഞ്ഞുകയറിയവരെ തുരത്തി ഇന്ത്യൻ സൈന്യം നേടിയ ഐതിഹാസിക വിജയത്തിന്റെ ഓർമയായ ‘കാർഗിൽ വിജയ് ദിവസ്’ രാജ്യം ഇന്ന് ആചരിക്കും. 24–ാം കാർഗിൽ വിജയദിനമാണിത്. ലഡാക്കിലെ യുദ്ധസ്മാരകത്തിലും ഡൽഹിയിലും വിവിധ പരിപാടികൾ നടക്കും. രാഷ്ട്രപതി ദ്രൗപദി മുർമു ഉൾപ്പെടെയുള്ളവർ ധീരസൈനികരുടെ ഓർമകൾക്കു പ്രണാമമർപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യ ഗേറ്റിലെ അമർ ജവാൻ ജ്യോതിയിലെത്തും. ലഡാക്കിലെ ച‌ടങ്ങിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പങ്കെടുക്കും. കാർഗിൽ സന്ദേശവുമായി ഡൽഹിയിൽനിന്നു കശ്മീരിലെത്തുന്ന വനിതകളുടെ ബൈക്ക് റാലി ഇക്കുറി…

Read More

കമല്‍ഹാസന്‍ ഡിഎംകെ സഖ്യത്തിലേക്ക്?; കോയമ്പത്തൂരില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചേക്കും

2024ലെ പൊതുതെരഞ്ഞെടുപ്പിൽ നടനും മക്കൾ നീതി മയ്യം പാർട്ടി നേതാവുമായ കമൽഹാസൻ ലോക്‌സഭയിലേക്ക് മത്സരിച്ചേക്കുമെന്നാണ് പുറത്തുവരുന്ന സൂചന. ഡിഎംകെ സഖ്യത്തിനൊപ്പം ചേർന്ന് കോയമ്പത്തൂർ മണ്ഡലത്തിൽ നിന്നാകും മക്കൾ നീതി മയ്യം തെരഞ്ഞെടുപ്പ് കളത്തിലേക്കിറങ്ങുകയെന്നാണ് റിപ്പോർട്ടുകൾ.2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വാനതി ശ്രീനിവാസനോട് 1,728 വോട്ടിന്റെ നേരിയ വ്യത്യാസത്തിൽ പരാജയപ്പെട്ട കമൽഹാസന് കോയമ്പത്തൂർ സീറ്റ് നൽകാൻ ഡിഎംകെക്ക് താൽപ്പര്യമുണ്ടെന്നാണ് എംഎൻഎമ്മിലെ ഉന്നത വൃത്തങ്ങൾ അറിയിക്കുന്നത്.കോയമ്പത്തൂർ സൗത്ത് അസംബ്ലി നിയോജക മണ്ഡലത്തിൽ മക്കൾ നീതി മയ്യത്തിന്റെ മക്കളോടു മയ്യം…

Read More

നഴ്സിങ് ലൈസൻസ് കിട്ടാൻ പരീക്ഷ; പരീക്ഷ ‘നെക്സ്റ്റ്’ മാതൃകയിൽ

ന്യൂഡൽഹി ∙ രാജ്യത്തു നഴ്സിങ്– മിഡ്‍വൈഫറി ലൈസൻസ് അനുവദിക്കാൻ അവസാനവർഷക്കാർക്കു പരീക്ഷ പരിഗണനയിൽ. എംബിബിഎസ് യോഗ്യത നേടുന്നവർ എഴുതേണ്ട ‘നെക്സ്റ്റി’ന്റെ (നാഷനൽ എക്സിറ്റ് ടെസ്റ്റ്) മാതൃകയിലുള്ള പരീക്ഷയ്ക്കാണു സാധ്യത. നഴ്സിങ് ബിരുദ, പിജി പ്രവേശനത്തിനു രാജ്യത്തു പൊതുരീതി വരും. ദേശീയ മെഡിക്കൽ കമ്മിഷന്റെ മാതൃകയിൽ രൂപീകരിക്കുന്ന നഴ്സിങ് ആൻഡ് മിഡ്‍വൈഫറി കമ്മിഷനാകും ഇക്കാര്യങ്ങളിൽ അന്തിമ തീരുമാനം കൈക്കൊള്ളുക. ഇതിനുള്ള ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. നിലവിലെ നഴ്സിങ് കൗൺസിലുകൾക്കു പകരം ദേശീയ, സംസ്ഥാന നഴ്സിങ് കമ്മിഷനുകൾ രൂപീകരിക്കും. ഇവർക്കു…

Read More

മണിപ്പൂരിൽ സ്ത്രീകളുടെ പ്രതിഷേധത്തിൽ സംഘർഷം

മണിപ്പൂർ തലസ്ഥാനമായ ഇംഫാലിൽ വീണ്ടും സംഘർഷം. തലസ്ഥാനത്ത് സ്ത്രീകളുടെ പ്രതിഷേധത്തിനിടെയാണ്സംഘർഷമുണ്ടായത്. ഖാരി മേഖലയിലെ സ്ത്രീ പ്രതിഷേധക്കാർ ഇരുഭാഗത്തും റോഡ് ഉപരോധിച്ചു. തുടർന്ന് ടയറുകൾക്ക് തീയിടുകയും ചെയ്തു.പിന്നീട് മണിപ്പൂർ സായുധ പൊലീസ്, ആർമി, റാപ്പിഡ് ആക്ഷൻ ബറ്റാലിയൻഎന്നിവരെത്തിയാണ് പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്. സൈന്യം പ്രദേശത്ത് ഫ്ലാഗ് മാർച്ചും നടത്തി. കൂടുതൽ പ്രതിഷേധങ്ങളുണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ട് പ്രദേശത്ത് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. അതേസമയം, മണിപ്പൂരിലെ കൂടുതൽ ഞെട്ടിക്കുന്ന സംഭവങ്ങൾ പുറത്ത് വന്നു. മെയ് നാലിന് രണ്ട് സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നുവെന്ന…

Read More

ഛത്തീസ്ഗഡ്: ബിജെപി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ കോൺഗ്രസ് സർക്കാർ അതിജീവിച്ചു, പ്രതിപക്ഷത്തിന്റെ കുറ്റപത്രത്തിൽ വസ്തുതകളില്ലെന്ന് മുഖ്യമന്ത്രി ബാഗേൽ

നിയമസഭയുടെ മൺസൂൺ സമ്മേളനത്തിന്റെ അവസാന ദിവസമായ ശനിയാഴ്ച ഛത്തീസ്ഗഡിലെ ഭൂപേഷ് ബാഗേലിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ ഭാരതീയ ജനതാ പാർട്ടി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ അതിജീവിച്ചു. 13 മണിക്കൂർ നീണ്ട ചർച്ചയ്‌ക്കൊടുവിൽ പുലർച്ചെ ഒരു മണിക്ക് ശേഷം പ്രമേയം ശബ്ദവോട്ടോടെ പരാജയപ്പെട്ടു. 90 അംഗ നിയമസഭയിൽ കോൺഗ്രസിന് 71 അംഗങ്ങളും ബിജെപിക്ക് 13 എംഎൽഎമാരുമാണ് സഭയിലുള്ളത്. അഴിമതി ആരോപണങ്ങൾ, തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കാത്തത്, ക്രമസമാധാന നില വഷളാകുക തുടങ്ങിയ വിഷയങ്ങളിൽ പ്രതിപക്ഷ അംഗങ്ങൾ കോൺഗ്രസ് സർക്കാരിനെ ലക്ഷ്യം…

Read More

ബാലസോർ ട്രെയിൻ ദുരന്തത്തിൽ തിരിച്ചറിയാൻ ഇനിയും 41 മൃതദേഹങ്ങൾ.
ദുരന്തത്തിനു കാരണം സിഗ്നനലിങ് പിഴവ്;

ദില്ലി : ഒഡീഷയിലെ ബാലസോറിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 295 യാത്രക്കാർ മരിച്ച സംഭവത്തിൽ 41 പേരെ ഇനിയും തിരിച്ചറിയാനുണ്ടെന്ന് റെയിൽവേ. റെയിൽവേ സുരക്ഷ കമ്മീഷണർ അന്വേഷണം പൂ‌ർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചു. 295 പേരാണ് അപകടത്തിൽ മരിച്ചത്. 176 പേർക്ക് ​ഗുരുതരമായി പരിക്കേറ്റു. 451 പേർക്ക് നേരിയ പരിക്കും സംഭവിച്ചു. ദുരന്തത്തിന് കാരണം സി​ഗ്നലിം​ഗ് സംവിധാനത്തിന്റെ അറ്റകുറ്റപണികളിലെ പിഴവാണെന്നും റെയിൽവേ വിശദീകരിച്ചു. കോൺഗ്രസ് നേതാവ് മുകുൾ വാസ്നിക്, സിപിഎം എംപി ജോൺ ബ്രിട്ടാസ്, എഎപി നേതാവ് സഞ്ചയ് സിംഗ്…

Read More

ഗവർണർ പദവി നിർത്തലാക്കണം; ബിനോയ് വിശ്വം എംപി യുടെ സ്വകാര്യ ബില്ലിന് രാജ്യസഭയിൽ അവതരണാനുമതി

ദില്ലി : ഗവർണർ പദവി നിർത്തലാക്കണമെന്നാവശ്യപ്പെട്ടുള്ള ബിനോയ് വിശ്വം എംപിയുടെ സ്വകാര്യബില്ലിന് രാജ്യസഭയിൽ അവതരണാനുമതി ലഭിച്ചു. ഓഗസ്റ്റിൽ ബില്ല് രാജ്യസഭയിൽ അവതരിപ്പിക്കും. കൊളോണീയൽ സംസ്കാരത്തിന്റെ ബാക്കിപ്പത്രമാണ് ഗവർണർ പദവി. ജനാധിപത്യസംവിധാനത്തിൽ ഗവർണർ പദവി ആവശ്യമില്ല. പദവി വരുത്തിവെക്കുന്നത് ഭാരിച്ച ചെലവാണെന്നും ബില്ലിൽ പറയുന്നുണ്ട്. കൂടാതെ ഭർതൃബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെന്ന ബില്ലിനും നരബലി ഉൾപ്പെടെ അന്ധവിശ്വാസങ്ങൾ നിരോധിക്കണമെന്നുള്ള സ്വകാര്യബില്ലിനും അനുമതി ലഭിച്ചിട്ടുണ്ട്. കേരളം, തമിഴ്നാട്, ബംഗാൾ അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണറും തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയും തമ്മിൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial