കേരള ഫിലിം പോളിസി കോൺക്ലേവ് ആഗസ്റ്റിൽ

തിരുവനന്തപുരം: കേരള ഫിലിം പോളിസി കോൺക്ലേവ് ആഗസ്റ്റ് രണ്ട്, മൂന്ന് തീയതികളിൽ തിരുവനന്തപുരത്തുവെച്ച് നടക്കും. സംസ്ഥാന സർക്കാരിന്റെ സിനിമാനയ രൂപീകരണത്തിന്റെ ഭാഗമായാണ് കോൺക്ലേവ്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സിനിമ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചർച്ചകൾ നടത്തും. സിനിമാനയത്തിന്റെ കരടുരൂപം പ്രസിദ്ധീകരിക്കുകയെന്നതാണ് കോൺക്ലേവിന്റെ ലക്ഷ്യം.

Read More

ജോർജ് കുട്ടി വീണ്ടും വരുന്നു;ദൃശ്യം 3 ഒക്ടോബറിൽ ആരംഭിക്കും

സൂപ്പര്‍ ഹിറ്റായ ദൃശ്യം പരമ്പരയിലെ മൂന്നാം ഭാഗവുമായി മോഹന്‍ലാലും ജീത്തു ജോസഫും. ചിത്രത്തിന്റെ ചിത്രീകരണം ഒക്ടോബറില്‍ ആരംഭിക്കുമെന്നാണ് ആശിര്‍വാദ് സിനിമാസ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. ‘ക്യാമറ ജോര്‍ജ്കുട്ടിയിലേക്ക് തിരിയുന്നു. ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ ദൃശ്യം ആദ്യ ഭാഗത്തു നിന്നുള്ള മോഹന്‍ലാലിനെയാണ് കാണാന്‍ സാധിക്കുക. ഇതോടൊപ്പം മോഹന്‍ലാലും ജീത്തു ജോസഫും ആന്റണി പെരുമ്പാവൂരും കെട്ടിപ്പിടിക്കുകയും കൈ കൊടുക്കുകയും…

Read More

സുരേഷ് ഗോപി ചിത്രം ‘ജെ എസ് കെ’യുടെ പ്രദർശനം നിഷേധിച്ച് സെൻസർ ബോർഡ്; റിലീസ് അനിശ്ചിതത്വത്തിൽ

പ്രവീൺ നാരായണന്റെ സംവിധാനത്തിൽ സുരേഷ് ഗോപിയും അനുപമ പരമേശ്വരനും മുഖ്യ വേഷത്തിലെത്തുന്ന കോർട്ട് റൂം ത്രില്ലർ ചിത്രമായ ‘ജെഎസ്കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’യുടെ റിലീസ് അനിശ്ചിതത്തിൽ. ചിത്രത്തിന്റെ റിലീസ് അനുമതി സെൻസർ ബോർഡ് നിഷേധിച്ചു. സിനിമയുടെ പേര് മാറ്റണമെന്നാണ് സെൻസർ ബോർഡ് നിർദ്ദേശിച്ചിരിക്കുന്നത്. സിനിമയിലെ ജാനകി എന്ന പേര് മാറ്റണമെന്നാണ് നിർദ്ദേശം. അതേസമയം, പേര് മാറ്റാൻ കഴിയില്ലെന്ന നിലപാടിൽ ആണ് നിർമ്മാതാക്കൾ. ഇതോടെയാണ് സെൻസർ ബോർഡ് പ്രദർശനാനുമതി നൽകിയില്ലെന്ന തീരുമാനത്തിലെത്തിയത്. ജൂൺ 27 നാണു…

Read More

ലഹരി ഉപയോഗത്തിനെതിരെ സിനിമ പ്രവര്‍ത്തകര്‍ സത്യവാങ്മൂലം നല്‍കണമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

ലഹരി ഉപയോഗത്തിനെതിരെ സിനിമ പ്രവര്‍ത്തകര്‍ സത്യവാങ്മൂലം നല്‍കണമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. സിനിമാ ചിത്രീകരണ സമയത്തോ അതുമായി ബന്ധപ്പെട്ട് താമസിക്കുന്ന സ്ഥലങ്ങളിലോ ലഹരി ഉപയോഗിക്കില്ലെന്നാണ് എഴുതി നല്‍കേണ്ടത്. നടീനടന്മാര്‍ അടക്കം മുഴുവന്‍ സിനിമാ പ്രവര്‍ത്തകര്‍ക്കും ഇത് ബാധകമാണെന്നും നിര്‍മാതാക്കളുടെ സംഘടന അറിയിച്ചു. മലയാള സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ ഇനി മുതല്‍ സിനിമാ ചിത്രീകരണം നടക്കുമ്പോള്‍ ലഹരി ഉപയോഗിക്കില്ല എന്ന് സത്യവാങ്മൂലം നല്‍കേണ്ടിവരും. എഎംഎംഎ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും….

മോഹൻലാല്‍ നായകനായ തുടരും സിനിമയുടെ ഒടിടി സ്‍ട്രീമിംഗ് പ്രഖ്യാപിച്ചു

മോഹൻലാല്‍ നായകനായ തുടരും സിനിമയുടെ ഒടിടി സ്‍ട്രീമിംഗ് പ്രഖ്യാപിച്ചു.മലയാളത്തിലെ ചരിത്ര വിജയമായി മാറിയ ഫാമിലി  ത്രില്ലർ ചിത്രം ‘തുടരും’ മെയ് 30 മുതൽ ജിയോഹോട്‍സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. കെ ആർ സുനിൽ രചിച്ച ഈ ത്രില്ലർ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തരുൺ മൂർത്തി ആണ്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്ത് ആണ് ഈ ഫാമിലി ത്രില്ലർ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മോഹൻലാല്‍ നായകനായ തുടരും 232.25 കോടി ആഗോളതലത്തില്‍ നേടിയിട്ടുണ്ട്. കേരള ബോക്സ് ഓഫീസില്‍ 100…

Read More

പിറന്നാൾ ദിനത്തിൽ വൃഷഭ ഫസ്റ്റ് ലുക്കും റിലീസ് തീയതിയും പുറത്തുവിട്ട് മോഹൻലാൽ

മോഹൻലാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘വൃഷഭ’യുടെ റിലീസ് തിയതി പുറത്ത്. തന്റെ പിറന്നാളിനോട് അനുബന്ധിച്ച് മോഹൻലാൽ തന്നെയാണ് റിലീസ് തീയതി പുറത്തുവിട്ടിരിക്കുന്നത്. ഒക്ടോബർ 16ന് ചിത്രം തിയറ്ററുകളിൽ എത്തും. ഒപ്പം പുതിയ പോസ്റ്ററും മോഹൻലാൽ റിലീസ് ചെയ്തിട്ടുണ്ട്. തന്റെ ആരാധകർക്കായി ഈ ചിത്രം സമർപ്പിക്കുന്നുവെന്ന് കുറിച്ചാണ് വൃഷഭയുടെ റിലീസ് വിവരം മോഹൻലാൽ പങ്കുവച്ചത് ഈ വര്‍ഷം ഫെബ്രുവരിയില്‍ ആയിരുന്നു വൃഷഭയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. മുംബൈയില്‍ ആയിരുന്നു അവസാന ഷെഡ്യൂള്‍. നന്ദകിഷോർ രചനയും സംവിധാനവും നിര്‍വഹിക്കുന്ന…

Read More

പണി സിനിമയിലെ അഭിനേതാക്കളായ സാഗർ സൂര്യയെയും ജുനൈസിനെയും ഉദാഹരണമാക്കി മലയാള സിനിമയെ പുകഴ്ത്തി കമൽഹാസൻ

ജോജു ജോർജ് സംവിധാനം ചെയ്ത പണി സിനിമയിലെ അഭിനേതാക്കളായ സാഗർ സൂര്യയെയും ജുനൈസിനെയും ഉദാഹരണമാക്കി മലയാള സിനിമയെ പുകഴ്ത്തി കമൽഹാസൻ. പുതിയതായി വരുന്നവർക്ക് പോലും എങ്ങനെയാണ് ഇത്രയും സിനിമ അറിയാവുന്നത് എന്ന് അത്ഭുതപ്പെടുമെന്ന് കമൽഹാസൻ പറഞ്ഞു. തന്റെ പുതിയ സിനിമയായ തഗ്ഗ് ലൈഫിന്റെ പ്രെമോഷനോട് അനുബന്ധിച്ച് പേളി മാണിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കമൽഹാസൻ. മലയാള സിനിമ കണ്ട് നോക്കാനും ചെറിയ ബഡ്ജറ്റിൽ എടുക്കുന്ന മലയാള സിനിമയിൽ, ചെറിയ വേഷം ചെയ്ത അഭിനേതാക്കളെ പോലും ഓർമയുണ്ടാകും, കാരണം…

Read More

വിവാഹജീവിതത്തെ കുറിച്ചും ബന്ധങ്ങളെ കുറിച്ചും നടൻ മമ്മൂട്ടി പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു

വിവാഹജീവിതത്തെ കുറിച്ചും ബന്ധങ്ങളെ കുറിച്ചും നടൻ മമ്മൂട്ടി പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു. ബ്ലെസി സംവിധാനം ചെയ്ത ‘100 ഇയേഴ്‌സ് ഓഫ് ക്രിസോസ്റ്റം’ എന്ന ഡോക്യുമെന്ററിയുടെ ഏറ്റവും പുതിയ എപ്പിസോഡിലെ ഭാഗമാണ് ഇപ്പോൾ വൈറലാകുന്നത്. പരസ്പരം ഒരു ബന്ധവുമില്ലാത്ത സ്ത്രീയും പുരുഷനും തമ്മിൽ ചേരുന്നതോടെയാണ് ഒരിക്കലും പിരിയാനാകാത്ത മറ്റെല്ലാ ബന്ധങ്ങളും ഉണ്ടാകുന്നത് എന്നാണ് മമ്മൂട്ടി പറയുന്നത്. അതുകൊണ്ട് തന്നെ ഏറ്റവും ശക്തമായി കാത്തുസൂക്ഷിക്കേണ്ട ബന്ധം ദാമ്പത്യമാണെന്നും മമ്മൂട്ടി പറയുന്നു. ‘ഒരു ബന്ധവുമില്ലാത്ത പുരുഷനും സ്ത്രീയും തമ്മിൽ ചേരുന്നതോടെയാണ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial