വിവാഹജീവിതത്തെ കുറിച്ചും ബന്ധങ്ങളെ കുറിച്ചും നടൻ മമ്മൂട്ടി പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു
വിവാഹജീവിതത്തെ കുറിച്ചും ബന്ധങ്ങളെ കുറിച്ചും നടൻ മമ്മൂട്ടി പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു. ബ്ലെസി സംവിധാനം ചെയ്ത ‘100 ഇയേഴ്‌സ് ഓഫ് ക്രിസോസ്റ്റം’ എന്ന ഡോക്യുമെന്ററിയുടെ ഏറ്റവും പുതിയ എപ്പിസോഡിലെ ഭാഗമാണ് ഇപ്പോൾ വൈറലാകുന്നത്. പരസ്പരം ഒരു ബന്ധവുമില്ലാത്ത സ്ത്രീയും പുരുഷനും തമ്മിൽ ചേരുന്നതോടെയാണ് ഒരിക്കലും പിരിയാനാകാത്ത മറ്റെല്ലാ ബന്ധങ്ങളും ഉണ്ടാകുന്നത് എന്നാണ് മമ്മൂട്ടി പറയുന്നത്. അതുകൊണ്ട് തന്നെ ഏറ്റവും ശക്തമായി കാത്തുസൂക്ഷിക്കേണ്ട ബന്ധം ദാമ്പത്യമാണെന്നും മമ്മൂട്ടി പറയുന്നു. ‘ഒരു ബന്ധവുമില്ലാത്ത പുരുഷനും സ്ത്രീയും തമ്മിൽ ചേരുന്നതോടെയാണ്…

