റേഷൻ വാങ്ങാൻ ഇനി കടയിൽ പോകേണ്ട, എപ്പോൾ വേണമെങ്കിലും സാധനങ്ങൾ വാങ്ങാം; ഗ്രെയിൻ എ.ടി.എം സംവിധാനവുമായി ഭക്ഷ്യവകുപ്പ്
തിരുവനന്തപുരം: റേഷൻ സാധനങ്ങൾ വാങ്ങാൻ ഇനി കടകളുടെ പ്രവർത്തനസമയത്തിനായി കാത്തിരിക്കേണ്ടതില്ല. ബാങ്ക് എ.ടി.എമ്മുകളുടെ മാതൃകയിൽ 24 മണിക്കൂറും ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കുന്ന സംവിധാനവുമായി ഭക്ഷ്യവകുപ്പ്. ‘അന്നപൂർത്തി ഗ്രെയിൻ എ.ടി.എം’ എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതിയിലൂടെ റേഷൻ കാർഡ് ഉടമകൾക്ക് ആവശ്യമായ ധാന്യങ്ങൾ എളുപ്പത്തിൽ കൈപ്പറ്റാനാകും. റേഷൻ വിതരണം കൂടുതൽ സൗകര്യപ്രദമാക്കുന്നതിനൊപ്പം ഉപഭോക്താക്കൾക്ക് ഏത് സമയത്തും സേവനം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. റേഷൻ കാർഡ് അല്ലെങ്കിൽ ആധാർ വിവരങ്ങളും ബയോമെട്രിക് വിരലടയാളവും ഉപയോഗിച്ചാണ് യന്ത്രത്തിൽനിന്ന് ധാന്യങ്ങൾ ലഭ്യമാക്കുക. ഏകദേശം അഞ്ച്…

