വയോധികയുടെ മുഖത്ത് തിളച്ച വെള്ളമൊഴിച്ച കേസിൽ കൊച്ചുമകൾ അറസ്റ്റിൽ
കൊല്ലം ചടയമംഗലത്ത് വയോധികയുടെ മേൽ തിളച്ച വെള്ളം ഒഴിച്ച സംഭവത്തിൽ ചെറുമകൾ അറസ്റ്റിൽ. ആയൂർ സ്വദേശി അമൃത (18) യാണ് ചടയമംഗലം പൊലീസിൻ്റെ പിടിയിലായത്. അമ്മ പറഞ്ഞതിനാലാണ് തിളച്ച വെള്ളം ഒഴിച്ചതെന്ന് അമൃത മൊഴി നൽകി. അമ്മ അശ്വതി അച്ചു എന്നറിയപ്പെടുന്ന അശ്വതി (37) ഇപ്പോഴും ഒളിവിലാണ്. ഹണി ട്രാപ് ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതിയാണ് അശ്വതി അച്ചു സ്വത്തുതർക്കത്തെ തുടർന്നായിരുന്നു വയോധികയോടുള്ള ക്രൂരത. ഈ മാസം 26നാണ് ആയൂർ ഇടമുളയ്ക്കൽ സ്വദേശിയായ രാധാമണിക്ക് (61) പൊള്ളലേറ്റത്….

