Headlines

യാത്രക്കിടയിൽ സ്ത്രീകളുടെ ബാഗിൽ നിന്നും പേഴ്സും പണവും മോഷ്ടിക്കുന്ന സ്ത്രീ പിടിയിൽ


തിരൂർ : യാത്രക്കിടയിൽ സ്ത്രീകളുടെ ബാഗിൽ നിന്നും പേഴ്സും പണവും മോഷ്ടിക്കുന്ന സ്ത്രീയെ തിരൂർ പോലീസ് പിടികൂടി. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംശയാസ്പദമായ രീതിയിൽ തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും സ്ത്രീയെ കണ്ടതിൽ റെയിൽവേ പോലീസ് തിരൂർ പോലീസിനെ വിവരം അറിയിക്കുകയും തിരൂർ പോലീസ് സ്ഥലത്തെത്തി സ്ത്രീയെ കസ്റ്റഡിയിൽ എടുക്കുകയും ഉണ്ടായി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സ്ത്രീയുടെ ബാഗിൽ നിന്നും നിരവധി പേഴ്സുകൾ കണ്ടെത്തുകയുണ്ടായി. കൂടാതെ സ്ത്രീ താമസിക്കുന്ന റൂമിൽ നിന്നും പേഴ്സുകളും മറ്റും കണ്ടെത്തുകയും ചെയ്തു.

തുടർന്ന് പ്രതിയായ പെരുമ്പാവൂർ, കുറുപ്പുംപടി സ്വദേശിയായ ദേവിക സുധീഷിനെ (19/26) പോലീസ് കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഈ സ്ത്രീയെ പറ്റി കൂടുതൽ അന്വേഷിച്ചതിൽ സമാനമായി പൊന്നാനിയിൽ കേസ് ഉള്ളതായി അറിഞ്ഞു. ആയുർവേദ ഉത്പന്നങ്ങൾ ഡോർ to ഡോർ സർവീസ് വില്പന നടത്തുന്നതിനിടയിൽ തിരക്കുള്ള റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡിലുകളിലും വെച്ചാണ് സ്ത്രീകളുടെ ബാഗ് അവരറിയാതെ വിദഗ്ധമായി തുറന്നു മോഷണം നടത്തുന്നത്. ബാഗ് പുറകിലേക്ക് ഇടുന്ന ബാഗുകളിലാണ് കൂടുതലായും മോഷണം നടത്താറുള്ളത്.

പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കുകയും കോടതി പ്രതിയെ കോഴിക്കോട് ജയിലിലേക്ക് റിമാൻഡ് ചെയ്യുകയും ഉണ്ടായി. തിരൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. സബ് ഇൻസ്പെക്ടർമാരായ അനുഷ, മിഥുൻ, നസീർ തിരൂർക്കാട്, Asi പ്രീത, ഹൈമാവതി, Scpo ഷെമിത് ലാൽ, CPO ദൃശ്യ, പ്രിയങ്ക, ടോണി, അനന്തു, ഉണ്ണികുട്ടൻ, പ്രദീപ്, ആഷിഷ്, ദിൽജിത്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: