‘ന്യൂറോ ഡോക്ടറെ കാത്തുനിന്നത് ഒന്നര ദിവസം,അവസ്ഥ വഷളായിട്ടും ആശുപത്രി മാറ്റാൻ സമ്മതിച്ചില്ല’; കായംകുളം എൽമെക്സ് ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവാവ് മരിച്ചു

            ആലപ്പുഴ: കായംകുളം എൽമെക്സ് ആശുപത്രിയിൽ ചികിത്സാപിഴവെന്ന് ബന്ധുക്കളുടെ ആരോപണം. ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ആലപ്പുഴ പത്തിയൂർ സ്വദേശി അനൂപ് എസ് (37) മരിച്ചത്. അവസ്ഥ വഷളായിട്ടും ആശുപത്രി മാറ്റാൻ അധികൃതർ അനുവദിച്ചില്ലെന്നാണ് ബന്ധുക്കളുടെ പരാതി. ഈ മാസം 14 നാണ് ഹൃദയാഘാതത്തെ തുടർന്ന് അനൂപ് കുഴഞ്ഞു വീണത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയും 18 മണിക്കൂർ കഴിഞ്ഞ് വെന്റിലേറ്ററിൽ നിന്ന് മാറ്റുകയും അനൂപ് പഴയ അവസ്ഥയിൽ തന്നെ ആരോഗ്യം വീണ്ടെടുക്കുകയും ചെയ്തു. എന്നാൽ രണ്ട് ദിവസം…

Read More

അമ്മയുടെ മുഖത്തും ദേഹത്തും ചൂട് വെള്ളം ഒഴിച്ച് പൊള്ളിച്ചു, മകൾക്കും ചെറുമകൾക്കുമെതിരെ കേസ്

           ആയൂർ : കൊല്ലം ആയൂരിൽ വയോധികയായ അമ്മയുടെ മുഖത്തും ദേഹത്തും ചൂട് വെള്ളം ഒഴിച്ച് പൊള്ളിച്ചു. ഇടമുളയ്ക്കൽ സ്വദേശിയായ രാധാമണിക്കാണ് പൊള്ളലേറ്റത്. മകൾ അശ്വതിയും ചെറുമകൾ അമൃതയും ചേർന്നാണ് വയോധികയെ ആക്രമിച്ചത്. സ്വത്ത് തർക്കമാണ് ആക്രമണത്തിന് കാരണം. സംഭവത്തിൽ ചടയമംഗലം പൊലീസ് കേസെടുത്തു. ഹണി ട്രാപ്പ് ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ് ആയൂർ ഒഴുകുപാറക്കൽ സ്വദേശിയായ അശ്വതി അച്ചു എന്നറിയപ്പെടുന്ന അശ്വതി. വസ്തുവിന്‍റെ പേരിൽ മാതാപിതാക്കളും മകളും തമ്മിൽ തർക്കം ഉണ്ടായി. വഴക്കിന് ഒടുവിൽ അശ്വതിയും…

Read More

ചീഫ് വൈൽഡ് ലൈഫ് വാർഡന്‍റെ വ്യാജ സർട്ടിഫിക്കറ്റ്, ഗ്രീൻ ഇഗ്വാനയെ വിൽക്കാൻ ശ്രമിച്ച പെറ്റ്ഷോപ്പ് ഉടമ പിടിയിൽ

             തിരുവനന്തപുരം : വ്യാജ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് നിർമിച്ച് സംരക്ഷിത സംരക്ഷിത ജീവിയായ ഗ്രീൻ ഇഗ്വാനയെ വിൽപന നടത്താൻ ശ്രമിച്ചയാൾ പിടിയിൽ. തിരുവനന്തപുരം തിരുമലയ്ക്കടുത്ത്’ പെറ്റ് ഷോപ്പ് നടത്തിയിരുന്ന ബിനോയ് (32) ആണ് പിടിയിലായത്. വനംവകുപ്പിന്‍റെ പ്രത്യേക അന്വേഷണത്തിൽ ഇയാളുടെ കൈവശമുണ്ടായിരുന്ന വിദേശ ജീവിയായ ഇഗ്വാനയെ കണ്ടെത്തി. 1972-ലെ വന്യജീവി സംരക്ഷണ നിയമ ഭേദഗതി (2022) പ്രകാരം സംരക്ഷിത വിഭാഗത്തിൽപെട്ട ജീവിയാണ് ഇത്. ഇതിനെ കൈവശം വെക്കാനും വിൽപന നടത്താനും ചീഫ് വൈൽഡ് ലൈഫ് വാർഡന്‍റെ അനുമതി…

Read More

മലമ്പാമ്പിനെ പിടികൂടി കറിവെച്ച് കഴിച്ചു; മൂന്നുപേർ അറസ്റ്റിൽ

തൃശൂര്‍: മാന്ദാമംഗലം ചെറുകുന്ന് പ്രദേശത്ത് മലമ്പാമ്പിനെ പിടികൂടി കറിവെച്ചു കഴിച്ച മൂന്ന് പേരെ വനപാലകര്‍ അറസ്റ്റ് ചെയ്തു. ചെറുകുന്ന് സ്വദേശികളായ ജിന്‍സണ്‍ ജോസ് (36), ജിഷ്ണു (30), വിവേക് (30) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ രാത്രി പ്രതികളുടെ വീടിന്റെ പരിസരത്തുവച്ചാണ് മലമ്പാമ്പിനെ കണ്ടത്. തുടര്‍ന്ന് ഇവരും സുഹൃത്തുക്കളും ചേര്‍ന്ന് പാമ്പിനെ പിടികൂടുകയും, വെട്ടി കഷ്ണങ്ങളാക്കി കറിവെച്ച് ഭക്ഷിക്കുകയുമായിരുന്നു.വനനിയമങ്ങളുടെ ലംഘനമറിഞ്ഞ് മാന്ദാമംഗലം ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്….

Read More

28 ദിവസത്തെ മൊബൈൽ റീചാർജ് കൊള്ളയ്ക്ക് അന്ത്യം; 30 ദിവസ പ്ലാനുകൾ നിർബന്ധമാക്കി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ

മൊബൈൽ റീചാർജ് രംഗത്ത് ഉപഭോക്താക്കൾക്ക് വലിയ ആശ്വാസവുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (TRAI) നിർണായക ഉത്തരവ്. ഇനിമുതൽ 28 ദിവസത്തെ പ്ലാനുകൾക്ക് പകരം 30 ദിവസത്തെ (ഒരു മാസം) കാലാവധിയുള്ള പ്ലാനുകൾ നൽകണമെന്ന് ട്രായ് ടെലികോം കമ്പനികളോട് ഉത്തരവിട്ടു.പുതിയ തീരുമാനത്തോടെ വർഷത്തിൽ 12 തവണയിൽ കൂടുതൽ റീചാർജ് ചെയ്യേണ്ടി വരുന്ന വലിയ സാമ്പത്തിക ബാധ്യതയിൽ നിന്ന് ഉപഭോക്താക്കൾക്ക് മോചനം ലഭിക്കും. നിലവിലുള്ള 28 ദിവസ പ്ലാനുകൾക്ക് പകരമായി കൃത്യം 30 ദിവസ കാലാവള്ളിയുള്ള പ്ലാനുകൾ…

Read More

എസ്.ഐ.ആറില്‍ നിന്ന് പുറത്തായവര്‍ക്ക് ഇനിയും അപേക്ഷിക്കാം; സുപ്രധാന തീരുമാനവുമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍

ന്യൂഡല്‍ഹി:മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ സുപ്രധാന തീരുമാനവുമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍.എസ്.ഐ.ആര്‍ പൂര്‍ത്തിയായ സംസ്ഥാനങ്ങളില്‍  എസ്.ഐ.ആറില്‍ നിന്ന് പുറത്തായവര്‍ക്ക് ഇനിയും അപേക്ഷിക്കാം. എസ്.ഐ.ആറിന് ഒപ്പമുള്ള ഫോം ആറില്‍ മാറ്റമുണ്ടാകില്ലെന്നും കമ്മിഷന്‍ അറിയിച്ചു. ഇന്നലെ ചേര്‍ന്ന നിര്‍ണായക യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ബിഹാറും പശ്ചിമ ബംഗാളും ഉൾപ്പെടെ 20 സംസ്ഥാനങ്ങളിലും/കേന്ദ്രഭരണ പ്രദേശങ്ങളിലും SIR ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. SIR സമയത്തോ അതിനുശേഷമോ പേര് ഉൾപ്പെടാതെ പോയ ഏതൊരാൾക്കും, യുവാക്കളും ആദ്യമായി വോട്ട് ചെയ്യുന്നവരും ഉൾപ്പെടെ, തുടർച്ചയായ…

Read More

പാലാരിവട്ടത്തെ ജ്വല്ലറിയിൽ നിന്ന് 60 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവം: അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ

          കൊച്ചി: പാലാരിവട്ടത്തെ ജ്വല്ലറിയിൽ നിന്ന് 60 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവത്തിൽ ജ്വല്ലറിയിലെ അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ. പാലക്കാട് ഒറ്റപ്പാലം സ്വദേശി രാഹുലാണ് പാലാരിവട്ടം പോലീസിന്റെ പിടിയിലായത്. നഷ്ടപ്പെട്ട സ്വർണത്തിന്റെ വലിയൊരു ഭാഗം പോലീസ് കണ്ടെത്തി. സ്റ്റോക്കിൽ നിരന്തരം കുറവ് വരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് അസിസ്റ്റൻറ് മാനേജർക്ക് പിടിവീണത്. ഉടമകളുടെ വളരെ വിശ്വസ്തനായ ജീവനക്കാരൻ തന്നെ ജ്വല്ലറിയിലെ സ്വർണ്ണം കവർന്നു. 60 ലക്ഷത്തോളം രൂപ വിലവരുന്ന 428 ഗ്രാം സ്വർണമാണ് ഇയാൾ കൃത്രിമം കാണിച്ച് മോഷ്ടിച്ചത്….

Read More

GST ജോയിന്റ് കമ്മീഷണറുടെ വീട്ടിലും ഓഫീസിലും വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

          കൊച്ചി : ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിലും ഓഫീസിലും നടത്തിയ റെയ്ഡിൽ കണക്കിൽപ്പെടാത്ത പതിനാല് ലക്ഷം രൂപ പിടിച്ചെടുത്ത് വിജിലൻസ്. ജോയിന്റ് കമ്മീഷണർ പ്രജനി രാജന്റെ ഓഫീസിലും വീട്ടിലുമായി ഇന്നലെയായിരുന്നു റെയ്ഡ്. തേവരയിലെ ജി.എസ്.ടി ജോയിന്റ് കമ്മീഷണർ ഓഫിസ്, പ്രജനിയുടെ പച്ചാളത്തെ വീടുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. ഇന്നലെ രാവിലെ തുടങ്ങിയ റെയ്ഡ് അവസാനിച്ചത് രാത്രി ഒമ്പതിനാണ്. രണ്ടേമുക്കാൽ കോടി രൂപയോളം അനധികൃത സ്വത്തുസമ്പാദനം നടത്തിയെന്ന പ്രാഥമികാന്വേഷണ റിപ്പോർട്ടിനെത്തുടർന്നാണ് ഇന്നലത്തെ റെയ്ഡ് എന്ന് വിജിലൻസ് പറയുന്നു….

Read More

എംസി റോഡിൽ കിളിമാനൂരിന് സമീപം ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു, രണ്ടു പേർക്ക് പരിക്ക്

            കിളിമാനൂർ : എംസി റോഡിൽ കിളിമാനൂരിന് സമീപം കുറവൻകുഴിയിൽ ഓട്ടോറിക്ഷയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഓട്ടോ യാത്രക്കാരൻ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന രണ്ടു പേർക്ക് പരിക്കേറ്റു. വണ്ടന്നൂർ ചെവളക്കോണം വിളയിൽ ബിപിൻ ബാബു (26) ആണ് മരിച്ചത്. രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം. കൊട്ടാരക്കര ഭാഗത്തേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസും എതിർദിശയിൽ എത്തിയ ഓട്ടോറിക്ഷയും നേർക്കുനേർ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബിപിൻ ബാബുവിനെയും അനന്ദുവിനെയും ഉടൻ…

Read More

കെഎസ്ഇബി കേബിൾ മോഷണം; അന്തർസംസ്ഥാന സംഘത്തെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി ബദിയടുക്ക പൊലീസ്

          കാസർകോട്: എൻമകജെ ഗുണാജെയിൽ കെഎസ്ഇബിയുടെ കേബിളുകൾ മോഷ്ടിച്ച നാലംഗ സംഘം പിടിയിലായി. ബദിയടുക്ക പൊലീസാണ് പ്രതികളെ പിടികൂടിയത്. നാല് ലക്ഷത്തോളം രൂപ വിലമതിക്കുന്ന എ ബി കേബിളുകളാണ് അന്തർസംസ്ഥാന സംഘം മോഷ്ടിച്ചത്. 36 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടി. അഡുക്ക സ്വദേശി നൗഷാദ് (34), ബംബ്രാണ സ്വദേശി മുഹമ്മദ് ഇ (42), ബണ്ട്വാൾ സ്വദേശികളായ മുഹമ്മദ് ഷാഹിദ് (29), നവീൻ (48) എന്നിവരാണ് അറസ്റ്റിലായത്. സെപ്റ്റംബർ 23ന് വൈകുന്നേരം 5 മണിക്കും സെപ്റ്റംബർ 24 രാവിലെ 9.30…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial