Headlines

കോളജ് അധ്യാപിക മരിച്ച നിലയില്‍, മൃതദേഹത്തിന് അഞ്ചുദിവസം പഴക്കം



തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ ഫിലോസഫി അസിസ്റ്റന്റ് പ്രഫസര്‍ ആലപ്പുഴ സ്വദേശിനി പൂര്‍ണിമ ജെ.പ്രകാശിനെ (45) മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചു ദിവസത്തോളം പഴക്കമുള്ള മൃതദേഹം പൂജപ്പുര ചാടിയറ ലൈനിലെ വീട്ടിലാണ് കണ്ടെത്തിയത്. പൂര്‍ണിമ ദിവസങ്ങളായി അവധിയിലായിരുന്നു. ബുധനാഴ്ച അവധി അവസാനിച്ചിട്ടും കോളജില്‍ വരാഞ്ഞതിനെത്തുടര്‍ന്ന് ഇന്നലെ സഹപ്രവര്‍ത്തകര്‍ അന്വേഷിച്ച് എത്തിയപ്പൊഴാണ് വീട്ടില്‍ ദുര്‍ഗന്ധം തിരിച്ചറിയുന്നതും പൂജപ്പുര പോലിസ് എത്തി പരിശോധന നടത്തിയതും. അവിവാഹിതയാണ്. അടുത്ത ബന്ധുക്കള്‍ ജീവിച്ചിരിപ്പില്ല. മരണകാരണം വ്യക്തമല്ല.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: