Headlines

ക്യാൻസർ ബാധിച്ച് മരിച്ച 52 വയസ്സുകാരിയുടെ അന്ത്യകർമ്മങ്ങൾ നടത്തിയത് സമീപത്തെ പള്ളിയിൽ

മതത്തിന്റെ പേരിൽ മനുഷ്യനെ വെട്ടിമുറിക്കാൻ നോക്കുന്നവർക്ക് മുന്നിൽ, മലപ്പുറം ചങ്ങരംകുളം പള്ളിക്കര എഴുതിവെച്ചത് സ്നേഹത്തിന്റെ പുതിയൊരു ചരിത്രമാണ്. കഴിഞ്ഞ 18 വർഷമായി ചങ്ങരംകുളം പള്ളിക്കര ഖദീജ മസ്ജിദിന് തൊട്ടടുത്തുള്ള ഒരു ചെറിയ വാടകവീട്ടിലായിരുന്നു കുന്നംകുളം സ്വദേശി സഹദേവനും ഭാര്യ പ്രേമലതയും കഴിഞ്ഞിരുന്നത്. അർബുദ രോഗത്തോട് പൊരുതി തോറ്റ 52-കാരിയായ പ്രേമലത തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് വിടവാങ്ങുമ്പോൾ, ആ കുടുംബം അക്ഷരാർത്ഥത്തിൽ അനാഥമായിപ്പോയിരുന്നു. പ്രിയപ്പെട്ടവളുടെ വേർപാടിൽ തകർന്നുനിന്ന അവർക്ക് മുന്നിൽ വലിയൊരു പ്രതിസന്ധി കൂടി ഉണ്ടായിരുന്നു….

Read More

അസം സ്വദേശിയുടെ ഗൂഗിൾ പേ നമ്പരിലൂടെ കൈക്കൂലി; വൈക്കം മുൻ സിഐ ഷമീർഖാൻ അറസ്റ്റിൽ

       വൈക്കം: കോട്ടയം വൈക്കം മുൻ സിഐ ഷമീർഖാൻ കൈക്കൂലിക്കേസിൽ അറസ്റ്റിലായി. കോടതിയിൽ ഹാജരാകാൻ എത്തിയപ്പോഴായിരുന്നു വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. അസം സ്വദേശിയുടെ നമ്പർ ഉപയോഗിച്ച് ഗൂഗിൾ പേ സംവിധാനത്തിലൂടെ 2,28,000 രൂപയാണ് ഷമീർഖാൻ കൈക്കൂലി ആയി വാങ്ങിയത്.വൈക്കം പോലീസ് സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയിരുന്നത്. വിജിലൻസ് റിപ്പോർട്ടിനെ തുടർന്ന് ഇയാൾക്കെതിരെ നടപടിയെടുക്കാൻ കോട്ടയം ജില്ലാ പോലീസ് മേധാവി ശുപാർശ ചെയ്തിരുന്നു. Share on FacebookTweetFollow us

Read More

ഇടുക്കിയിൽ വിവാഹം നടത്തിക്കൊടുത്ത 38 കാരിയെ കുത്തിക്കൊന്ന് മാറിടം മുറിച്ചെടുത്ത പ്രതിക്ക് ജീവപര്യന്തവും 25000 രൂപ പിഴയും

          ഇടുക്കി: ഇടുക്കി അടിമാലി സെലീന വധകേസിൽ പ്രതി ഗിരോഷിന് ജീവപര്യന്തവും 25000 രൂപ പിഴയും. തൊടുപുഴ പ്രിൻസിപ്പൽ ജില്ലാകോടതിയാണ് ശിക്ഷ വിധിച്ചത്. 2017 ലാണ് അടിമാലി സ്വദേശിയായ സെലീനയുടെ മാറ് മുറിച്ചെടുത്ത് കഴുത്തിനു കുത്തി അതിക്രൂരമായ കൊലപാതകം തൊടുപുഴ സ്വദേശിയായ ഗിരോഷ് നടത്തിയത്. അടിമാലി ഇരുമ്പുപാലം 14-ാം മൈയിൽ ചാരുവിള പുത്തൻവീട്ടിൽ 38 വയസുകാരി സെലീന ആണ് 2017 ഒക്ടോബർ മാസം 10ന് കൊല്ലപ്പെട്ടത്. തൊടുപുഴ വണ്ടമറ്റം പടികുഴയിൽ ഗിരോഷാണ് പ്രതി. 2015 ൽ പ്രതിയും…

Read More

ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പോലിസില്‍ കീഴടങ്ങി ഭര്‍ത്താവ്

കണ്ണൂര്‍: കൂത്തുപറമ്പിന് സമീപം ചിറ്റാരിപ്പറമ്പില്‍ യുവതിയെ ഭര്‍ത്താവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ചിറ്റാരിപ്പറമ്പ് ചെള്ളത്ത് വയലില്‍ വാടകയ്ക്ക് താമസിച്ചിരുന്ന അസം സ്വദേശിനി സജേദ ഖാത്തൂനാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവും അസം സ്വദേശിയുമായ റഫീജുല്‍ കണ്ണവം പോലിസില്‍ കീഴടങ്ങി. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് കൊലപാതകം. ചിറ്റാരിപ്പറമ്പിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജീവനക്കാരനാണ് റഫീജുല്‍. എന്താണ് കൊലപാതകത്തിന് കാരണമെന്ന് വ്യക്തമായിട്ടില്ല. നാലു വയസ്സുള്ള മകനോടൊപ്പം ഒന്നര വര്‍ഷമായി വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്നു ദമ്പതികള്‍. രാവിലെ പോലിസ് വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണ് സമീപവാസികള്‍ സംഭവം അറിയുന്നത്. ഇവരുടെ…

Read More

ക്രിസ്മസ് പരീക്ഷകള്‍ ഡിസംബര്‍ എട്ട് മുതല്‍; 18 ന് സ്‌കൂളുകള്‍ അടക്കും 28ന് തുറക്കും

സംസ്ഥാനത്ത് ക്രിസ്മസ് പരീക്ഷകള്‍ ഡിസംബര്‍ എട്ടുമുതല്‍ ആരംഭിക്കും. അവധി കഴിഞ്ഞ് ഡിസംബര്‍ 28ന് സ്‌കൂളുകള്‍ തുറക്കും.എല്‍പി ക്ലാസുകള്‍ക്ക് പതിനൊന്ന് മുതല്‍ 17 വരെയാണ് പരീക്ഷ. പതിനെട്ടിനാണ് സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം. അന്ന് മുതലാണ് അവധി. Share on FacebookTweetFollow us

Read More

ശബരിമല തീര്‍ഥാടനം: ഒരിക്കല്‍ ഉപയോഗിച്ച എണ്ണ വീണ്ടും പാചകത്തിനെടുക്കരുത്, ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം

        പമ്പ : മണ്ഡല മകരവിളക്കിന് ശബരിമലയിലെത്തുന്ന തീർഥാടകരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനായി കർശന നടപടികളുമായി ആരോഗ്യ വകുപ്പ്. ആരോഗ്യശുചിത്വ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിൻ്റെ ഭാഗമായി ആരോഗ്യ വകുപ്പും ഭക്ഷ്യ സുരക്ഷാ വകുപ്പും ഹോട്ടല്‍ ഉടമകള്‍ക്കും കച്ചവട സ്ഥാപന ഉടമകള്‍ക്കുമായി ബോധവല്‍ക്കരണ ക്ലാസും പരിശീലന പരിപാടിയും സംഘടിപ്പിച്ചു. ഭക്ഷണം തയ്യാറാക്കുന്നതിലും വിതരണം ചെയ്യുന്നതിലും ശുചിത്വ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതിൻ്റെ ആവശ്യകത യോഗം വിശദീകരിച്ചു. തീർഥാടന പാതയിലെ ഭക്ഷണശാലകള്‍, ഹോട്ടലുകള്‍, വ്യാപാരസ്ഥാപനങ്ങള്‍, കുടിവെള്ള വിതരണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ആരോഗ്യശുചിത്വ മാനദണ്ഡങ്ങള്‍…

Read More

ആവശ്യങ്ങള്‍ അംഗീകരിച്ച് മന്ത്രി; നാളെ നടത്താനിരുന്ന ഓട്ടോ, ടാക്‌സി പണിമുടക്ക് പിന്‍വലിച്ചു

     തിരുവനന്തപുരം : ഓട്ടോ, ടാക്‌സി സംയുക്ത ട്രേഡ് യൂണിയന്‍ പ്രഖ്യാപിച്ച പണിമുടക്ക് പിന്‍വലിച്ചു. ഗതാഗത വകുപ്പ് മന്ത്രി സിപി ജോണുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ജനുവരി ഒന്നു മുതല്‍ പുതുക്കിയ നിരക്ക് പ്രഖ്യാപിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. യൂണിയനുകള്‍ ഉന്നയിച്ച ആവശ്യം സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചുവെന്നും വിഷയം പഠിക്കാന്‍ കമ്മീഷനെ നിയോഗിക്കുമെന്നും മന്ത്രി സിപി ജോണ്‍ പറഞ്ഞു. കേരളത്തിലെ പ്രമുഖ ട്രേഡ് യൂണിയന്‍ നേതാക്കന്മാര്‍ പങ്കെടുത്ത ചര്‍ച്ച നടന്നുവെന്നും പണിമുടക്ക് ചര്‍ച്ചയായെന്നും മന്ത്രി പറഞ്ഞു. 2022…

Read More

എസ്ഡിപിഐ സായാഹ്ന ധർണ സംഘടിപ്പിച്ചു

വെമ്പായം:  എസ്ഡിപിഐ വെമ്പായം, മാണിക്കൽ പഞ്ചായത്ത് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ കന്യാകുളങ്ങര ജംഗ്ഷനിൽ സായാഹ്നധർണ സംഘടിപ്പിച്ചു. നെടുവേലി ഹയർസെക്കൻഡറി സ്കൂളിൽ ആറുമാസമായി പ്രിൻസിപ്പാൾ ഇല്ലാത്തതിനാലും, തേക്കട വില്ലേജ് ഓഫീസിൽ നാലുമാസമായി വില്ലേജ് ഓഫീസർ ഇല്ലാത്തതിനാലും, കന്യാകുളങ്ങര സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടും, കന്യാകുളങ്ങര മാർക്കറ്റിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ചും, കന്യാകുളങ്ങര കെഎസ്ഇബി  യുടെ പരിധിയിലെ വ്യാപകമായ വോൾട്ടേജ് ക്ഷാമത്തിൽ പ്രതിഷേധിച്ചും, എം സി റോഡിൽ   മണ്ണന്തല മുതൽ തെക്കാട് വരെ നാലുവരിപ്പാത ആക്കണമെന്ന് ആവശ്യപ്പെട്ടും,…

Read More

നേഴ്സിങ് സീറ്റുകളുടെ എണ്ണം 50 ശതമാനം വർദ്ധിപ്പിക്കും, നേഴ്സിങ് സർവകലാശാല കേരളത്തിൽ യാഥാർഥ്യമാക്കും: മുഖ്യമന്ത്രി

     തിരുവനന്തപുരം: കേരളത്തിലെ നേഴ്സിങ് സീറ്റുകളുടെ എണ്ണം 50 ശതമാനം വർദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ഘട്ടം ഘട്ടമായി പോസ്റ്റുകൾ ക്രിയേറ്റ് ചെയ്ത് നേഴ്സുമാരുടെ ജോലിഭാരം കുറയ്ക്കും. നേഴ്സിങ് വിദ്യാഭ്യാസം കേരളത്തിന് പുറത്തുനിന്ന് ഇവിടേക്ക് പറിച്ചു നടണം. നേഴ്സിങ് സർവകലാശാല കേരളത്തിൽ യാഥാർഥ്യമാക്കും. ലോകത്ത് എവിടെ കിട്ടും നമ്മുടെ സർക്കാർ ആശുപത്രികളിലെ പ്രാക്ടീസ്. രോഗം മുൻപേ നിർണയിച്ച് തടയുന്ന ടെക്നോളജി ഉള്ള രീതിയിലേക്ക് ലോകം മാറുന്നു. ഇതുമായി ബന്ധപ്പെട്ട ചികിത്സ ഇന്ത്യയിൽ ആദ്യമായി കേരളത്തിൽ തുടങ്ങുകയാണെന്നും…

Read More

ഇടുക്കിയിൽ ഒറ്റയ്ക്ക് താമസിചിരുന്ന സ്ത്രീ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവം കൊലപാതകം; രണ്ട് അന്യസംസ്‌ഥാന തൊഴിലാളികൾക്കായി തിരച്ചിൽ

രാജകുമാരി: ഇടുക്കി ശാന്തൻപാറ പഞ്ചായത്തിലെ ചേരിയാറിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന നിഗമനത്തിൽ പൊലീസ്. ചേരിയാർ സ്വദേശി റാണി (57) യുടെ മൃതദേഹമാണ് വീടിന് സമീപത്തെ നടപ്പാതയിൽ വികൃതമാക്കിയ നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സമീപത്തെ വീട്ടിൽ താമസിച്ചിരുന്ന രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇവരെ കാണാതായതായി പൊലീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പള്ളിയിൽ പോയി മടങ്ങിയെത്തിയ റാണിയെ പിന്നീട് നാട്ടുകാരാരും കണ്ടിരുന്നില്ല. ഇതോടെ ചേരിയാറിൽ താമസിക്കുന്ന…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial