പടക്കങ്ങൾ പൊട്ടിക്കുന്നത് പല രോഗങ്ങളും ഭേദമാക്കാൻ സഹായിക്കും; വിചിത്ര വാദവുമായി ബിജെപി എംഎൽഎ
കൊൽക്കത്ത: പടക്കങ്ങൾ പൊട്ടിക്കുന്നത് പല രോഗങ്ങളും ഭേദമാക്കാൻ സഹായിക്കുമെന്ന് ബിജെപി ടോളിഗഞ്ച് എംഎൽഎ പാപിയ അധികാരി. എംഎൽഎയുടെ പ്രസ്താവന പശ്ചിമ ബംഗാളിൽ വലിയ ചർച്ചയാകുന്നു. തന്റെ മണ്ഡലത്തിലെ ഒരു കാളി പൂജ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു പാപിയ അധികാരി. സംഭവം സമൂഹ മാധ്യമത്തിലടക്കം വൈറലായി. പടക്കത്തിന്റെ പുകയും ശബ്ദവും ആരോഗ്യത്തിന് ദോഷകരമാണെന്ന മുന്നറിയിപ്പുകൾക്കിടയിലാണ് എംഎൽഎയുടെ പരാമർശം. ഇതിനെതിരെ നിരവധി ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. പാപിയ അധികാരി മൈക്കിലൂടെ സംസാരിച്ചുകൊണ്ടിരിക്കെ സമീപത്ത് വലിയ ശബ്ദത്തോടെ പടക്കം പൊട്ടി. ഇതിന് പിന്നാലെയായിരുന്നു പടക്കം…

