Headlines

കളമശേരി കൂട്ടബലാത്സംഗം; യുവതിയ്ക്ക് നൽകിയത് ബീയറും ലഹരി ചേർത്ത ഐസ്ക്രീമും; കൂടുതൽ പീഡിപ്പിച്ചത് അമ്മു

      കൊച്ചി : കളമശേരിയിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ പീഡനവിവരങ്ങൾ പുറത്ത്. അതിക്രമത്തിനിരയായ യുവതി നേരിട്ടത് കൊടിയ മർദനവും പീഡനവുമാണെന്ന് ഭർത്താവ് വെളിപ്പെടുത്തി. ക്രൂരതയ്ക്ക് നേതൃത്വം നൽകിയത് സംഘത്തിലുണ്ടായിരുന്ന സ്ത്രീയാണെന്നും, കടുത്ത ശാരീരിക-മാനസിക ആഘാത നേരിടുന്ന യുവതി നിലവിൽ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണെന്നും അദ്ദേഹം പറഞ്ഞു. സ്പായുടെ മറവിൽ സ്ത്രീകളെ കെണിയിൽപ്പെടുത്തി സെക്സ് റാക്കറ്റിന്റെ ഭാഗമാക്കുന്ന വൻ സംഘമാണ് സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. കേസിലെ ഒന്നാം…

Read More

കേരള സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി

        തിരുവനന്തപുരം : കേരള സർവകലാശാല നാളെ ( ഒക്ടോബർ 07) ആരംഭിക്കാനിരുന്ന നാലാം സെമസ്റ്റർ ത്രിവത്സര യൂണിറ്ററി എൽഎൽബി, 08 ന് ആരംഭിക്കാനിരുന്ന ആറാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബികോം/ബിബിഎ എൽഎൽബി എന്നീ പരീക്ഷകൾ മാറ്റിവെച്ചു. മാറ്റിവെച്ച പരീക്ഷകൾ ഒക്ടോബർ 26, 27 തീയതികളിലേക്കാണ് പുനഃക്രമീകരിച്ചിരിക്കുന്നത്. മറ്റ് ദിവസത്തെ പരീക്ഷകൾക്ക് മാറ്റമില്ലെന്ന് കേരളം സർവകലാശാല അറിയിച്ചു. Share on FacebookTweetFollow us

Read More

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന പരാതി: ആരോഗ്യ വകുപ്പ് അന്വേഷിക്കും

         തിരുവനന്തപുരം : കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന പരാതി, ആരോഗ്യ വകുപ്പ് അന്വേഷിക്കും. വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന മൂന്നംഗ സംഘം അന്വേഷിക്കും. ഒരാഴ്ചയ്ക്കുള്ളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ നിര്‍ദേശിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് സര്‍ജറി വിഭാഗം പ്രൊഫസര്‍ തോമസ് പി കെ, തൃശൂര്‍ മെഡിക്കല്‍ കോളജ് സര്‍ജറി വിഭാഗം പ്രൊഫസര്‍ ഡോക്ടര്‍ രവീന്ദ്രന്‍, തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം എച്ച്ഒഡി ഡോക്ടര്‍…

Read More

യുവതിയുടെ സ്വകാര്യദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ച ഭർത്താവ് അറസ്റ്റിൽ

           തിരുവനന്തപുരം: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹം കഴിച്ചശേഷം സ്വകാര്യദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയിൽ ഭർത്താവ് അറസ്റ്റിൽ. കണിയാപുരം പള്ളിപ്പുറം സ്വദേശി മുഹമ്മദ് സഹീർ (26) ആണ് അറസ്റ്റിലായത്. അമ്പൂരി സ്വദേശിയായ യുവതിയാണ് പരാതിക്കാരി. നഴ്‌സിംഗ് വിദ്യാർത്ഥിനിയായ യുവതിയും മുഹമ്മദ് സഹീറും മെയ് മാസത്തിലാണ് വിവാഹിതരായത്. വിവാഹശേഷം മുട്ടടയിൽ വാടകയ്ക്ക് താമസിച്ചുവരുന്നതിനിടെ മുഹമ്മദ് സഹീർ യുവതിയെ പീഡിപ്പിക്കാൻ തുടങ്ങിയിരുന്നു. പണത്തിനായി യുവതിയെ ക്രൂരമായി മർദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്. യുവതിയെ കെട്ടിയിട്ടും മർദിച്ചിരുന്നതായും ആരോപണമുണ്ട്….

Read More

കന്റോണ്‍മെന്റ് സിഐക്കും എസ്‌ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

തിരുവനന്തപുരം: കന്റോണ്‍മെന്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സതീഷ് കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ ഗോകുല്‍ എന്നിവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറാണ് നോട്ടീസ് നല്‍കിയത്. നാലു ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നിര്‍ദേശം. ഇരുവര്‍ക്കുമെതിരായ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിനു പിന്നാലെയാണ് നടപടി. ഉദ്യോഗസ്ഥരുടെ വിശദീകരണം ലഭിച്ച ശേഷമായിരിക്കും തുടർനടപടിയിൽ അന്തിമ തീരുമാനം ഉണ്ടാകുക എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയെ ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതിലാണ് എസ്ഐ ഗോകുലിനെതിരെ നോട്ടീസ് നൽകിയത്. ഭീഷണി കോൾ നടത്തിയത് തെറ്റെന്ന് റിപ്പോർട്ടിൽ പറയുന്നു. ഫെയ്സ്ബുക്ക്…

Read More

ജിമ്മിലെ യുവതികളുടെ വസ്ത്രം മാറുന്ന മുറിയില്‍ രഹസ്യ ക്യാമറ: ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്‌മെയിലിങ്; മാനേജര്‍ പിടിയില്‍

         ഗുജറാത്തിലെ സുരേന്ദ്രനഗറില്‍ ജിമ്മില്‍ വരുന്ന യുവതികളുടെ ദൃശ്യങ്ങള്‍ രഹസ്യ ക്യാമറ ഉപയോഗിച്ച്‌ പകർത്തി ബ്ലാക്ക് മെയില്‍ ചെയ്തെന്ന പരാതിയില്‍ ജിം മാനേജർ അമിൻ മുള്‍ട്ടാനിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഡ്രസ്സിങ് റൂമില്‍ രഹസ്യ ക്യാമറകള്‍ വച്ച്‌ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും, അത് ഉപയോഗിച്ച്‌ ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയും ചെയ്യുന്നുവെന്ന് കാട്ടി ഒരു സ്ത്രീ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അന്വേഷണത്തിന്റെ ഭാഗമായി ജിമ്മില്‍ നടത്തിയ പരിശോധനയില്‍ പെൻ ഡ്രൈവുകള്‍, ബ്ലാങ്ക് ചെക്കുകള്‍, ഡയറികള്‍ തുടങ്ങിയവ പൊലീസ് പിടിച്ചെടുത്തു….

Read More

ഇൻസ്റ്റഗ്രാമില്‍ പരിചയപ്പെട്ട സുഹൃത്തിന് സ്വര്‍ണ്ണമാല തിരികെ നല്‍കാൻ പോയി, 27 കാരിയായ ഡോക്ടര്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍; ദുരൂഹത

       ഹൈദരാബാദ് : ഹൈദരാബാദിലെ ഹോട്ടല്‍ മുറിയില്‍ യുവ വനിതാ ഡോക്ടറെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തെലങ്കാനയിലെ ഹനുമകൊണ്ടയിലുള്ള കോളേജില്‍ പീഡിയാട്രിക്സ് പിജി വിദ്യാർത്ഥിനിയായിരുന്ന 27 കാരി ഡോ. കോമതി ശ്രീജനയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തന്റെ പരിചയക്കാരനായ രവി കുമാർ സ്വർണ്ണമാല തിരികെ നല്‍കാൻ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ശ്രീജന ഹൈദരാബാദിലെത്തിയത്. എം.ബി.ബി.എസ് പഠനകാലത്ത് പരിചയത്തിലായ രവി കുമാർ എന്ന സുഹൃത്തിന് സ്വർണ്ണമാല തിരികെ നല്‍കാനാണ് താൻ ഹൈദരാബാദിലേക്ക് പോകുന്നതെന്ന് ശ്രീജന വീട്ടുകാരോട് പറഞ്ഞിരുന്നു….

Read More

ബിജെപി ജനാധിപത്യത്തെ വെല്ലുവിളിക്കുന്നു: എഐവൈഎഫ്

നെടുമങ്ങാട്: എഐവൈഎഫ് നെടുമങ്ങാട് മണ്ഡലം സമ്മേളനം മുനിസിപ്പൽ ടൗൺഹാളിൽ ദേശീയ കമ്മിറ്റി അംഗം ടി എസ് നിധീഷ് ഉദ്ഘാടനം ചെയ്തു. രാജ്യത്ത് അധികാരത്തിലിരിക്കുന്ന ബിജെപി സർക്കാർ രാജ്യത്തിന്റെ ഭരണഘടനയെയും ജനാധിപത്യ സംവിധാനത്തെയും വെല്ലുവിളിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ മറപിടിച്ച് മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് തുടരുന്ന പ്രക്ഷോഭങ്ങളെ അടിച്ചമർത്തുകയാണ് ബിജെപി സർക്കാർ. ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്തി രാജ്യത്തെ ജനങ്ങളെ വെല്ലുവിളിക്കുന്ന ബിജെപി നയം പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ…

Read More

പഠനയാത്രയ്ക്കിടെ ബസ് മറിഞ്ഞു;കടുത്തുരുത്തി സ്വദേശിനിയായ എംബിഎ വിദ്യാർഥിനിക്ക് ദാരുണാന്ത്യം

കടുത്തുരുത്തി: ജലന്ധറിൽ തിങ്കളാഴ്ച രാവിലെയുണ്ടായ ടൂറിസ്റ്റ് ബസ് അപകടത്തിൽ കടുത്തുരുത്തി സ്വദേശിനിയായ രണ്ടാം വർഷ എംബിഎ വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കടുത്തുരുത്തി പൂഴിക്കോൽ കൊരക്കാലായിൽ ജോർജിന്റെയും സ്വപ്നയുടെയും മകൾ ജോസ്‌ന ജോർജ് ആണ് മരിച്ചത്. 22 വയസായിരുന്നു. പഞ്ചാബിലെ ലൗലി പ്രൊഫഷണൽ സർവകലാശാലയിലെ എംബിഎ ലോജിസ്റ്റിക്സ് വിദ്യാർഥിനിയായിരുന്നു ജോസ്‌ന. കോളേജിൽനിന്ന് പഠനയാത്രയ്ക്കായി പോയ സംഘത്തിലായിരുന്നു ജോസ്‌നയും. തിങ്കളാഴ്ച രാവിലെ ജലന്ധറിൽ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ ജോസ്‌ന ഉൾപ്പെടെയുള്ള ചില വിദ്യാർഥികൾ ബസിൽനിന്ന് പുറത്തേക്ക് തെറിച്ചുവീണു….

Read More

ജാതിവിലക്ക് ലംഘിച്ച് ദളിതർക്ക് പ്രവേശനത്തിനായി ക്ഷേത്രത്തിന്‍റെ പൂട്ട് പൊളിച്ച് വനിതാ എസ്.പി

ചെന്നൈ: തമിഴ്‌നാട്ടിൽ കല്ലാകുറിച്ചി ജില്ലയിലെ കുറൽ ഗ്രാമത്തിലെ ക്ഷേത്രത്തിൽ പ്രവേശനം നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് ദളിത് വിഭാഗത്തിൽപ്പെട്ടവർ ശനിയാഴ്ച പ്രതിഷേധിച്ചു. സംഭവത്തെത്തുടർന്ന്, ജില്ലാ പോലീസ് സൂപ്രണ്ട് (എസ്.പി.) ക്ഷേത്രത്തിന്റെ പൂട്ട് പൊളിച്ച് അവർക്ക് ആരാധന നടത്താനുള്ള സൗകര്യം ഒരുക്കി. ദളിത് വിഭാഗങ്ങൾക്ക് പ്രവേശനം നിഷേധിച്ച ദേവസ്വം വകുപ്പിന്‍റെ കീഴിലുള്ള പെരുമാൾ ക്ഷേത്രത്തിന്‍റെ പൂട്ടാണ് പൊളിച്ചത്. കള്ളക്കുറിച്ചി ജില്ലാ പോലീസ് സൂപ്രണ്ട് ഐ. ഷാഹ്നാസ് ആണ് ക്രമസമാധാന പ്രശ്നം കാര്യക്ഷമമായി കൈകാര്യം ചെയ്ത് ദളിത് ജനവിഭാഗങ്ങൾക്ക് ക്ഷേത്രപ്രവേശനം ഉറപ്പാക്കിയത്. ചിന്നസേലം താലൂക്കിലെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial