kerala14.in

ഓം പ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ

തിരുവനന്തപുരം:സംസ്ഥാനത്തിന്‍റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂറിനെ നിയമിച്ചു. നിലവിലെ ഗവർണറായിരുന്ന രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ തമിഴ്നാട് ഗവർണറായി മാറ്റി. തിങ്കളാഴ്ച രാഷ്ട്രപതി ഭവൻ പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിലാണ് പുതിയ ഗവർണർമാരുടെ നിയമനം അറിയിച്ചത്. മുൻ സിക്കിം ഗവർണറാണ് ഓം പ്രകാശ് മാഥൂർ. മുതിർന്ന ബിജെപി നേതാവും മുൻ രാജ്യസഭാ അംഗവുമാണ് അദ്ദേഹം. ആറ് സംസ്ഥാനങ്ങളിലാണ് പുതിയ ഗവർണർമാരെ നിയമിച്ചത്. ബ്രജ് മോഹൻ രാം (ഒഡിശ), ഡോ. സുധ യാദവ് (കർണാടക), ഡോ. ദാൽ സിങ് ബൈസൺ…

Read More

ദുർമന്ത്രവാദം നടത്തിയെന്ന സംശയം; തെലങ്കാനയിൽ 21 കാരൻ അമ്മയെ ഡീസലൊഴിച്ച് തീകൊളുത്തി കൊന്നു

ഹൈദരാബാദ്: ദുർമന്ത്രവാദം നടത്തുന്നുണ്ടെന്നും വർഷങ്ങൾക്ക് മുമ്പ് ഗ്രാമത്തിലുണ്ടായ മരണങ്ങൾക്ക് കാരണക്കാരിയാണെന്നും സംശയിച്ച് 21 കാരൻ അമ്മയെ ഡീസലൊഴിച്ച് തീകൊളുത്തി കൊന്നു. തെലങ്കാനയിലാണ് സംഭവം. ഓട്ടോറിക്ഷാ ഡ്രൈവറായ പ്രതി കറെ ദുർഗേഷ്, തന്റെ ഓട്ടോയിലുണ്ടായിരുന്ന ഡീസൽ ഉപയോഗിച്ചാണ് അമ്മയെ തീവെച്ചത് എന്ന് പൊലീസ് പറഞ്ഞു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പത്ത് ദിവസം മുൻപാണ് ദുർഗേഷ് ഹൈദരാബാദിൽ നിന്നും മേദക് ജില്ലയിലുള്ള തന്റെ ഗ്രാമത്തിലെത്തിയത്. സംഭവദിവസം, ദുർമന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് ഇയാൾ അമ്മയുമായി തർക്കത്തിലായി. വർഷങ്ങൾക്ക് മുൻപ് നടന്ന…

Read More

കേസുമായി ബന്ധപ്പെട്ട് പരാതിക്കാരി സമർപ്പിച്ച ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യുവതിയിൽ നിന്നും പണം തട്ടിയ പോലീസുകാരൻ പിടിയിൽ

തിരുവനന്തപുരം: ഒരു കേസുമായി ബന്ധപ്പെട്ട് പരാതിക്കാരി സമർപ്പിച്ച ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യുവതിയിൽ നിന്നും പണം തട്ടിയ സംഭവത്തിൽ പോലീസുകാരൻ പിടിയിൽ. സംഭവത്തിൽ ഗുരുവായൂർ പോലീസ് സ്റ്റേഷനിലെ സിപിഒ, അതിയന്നൂർ സ്വദേശി ധനീഷ് കുമാർ(39) ആണ് അറസ്റ്റിലായത്. 14.5 ലക്ഷം രൂപയും മൊബൈൽ ഫോണും ആണ് പരാതിക്കാരിയിൽ നിന്നും പോലീസുകാരൻ തട്ടിയെടുത്തത്. മ്യൂസിയം പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ സസ്‌പെന്റ് ചെയ്തു. എറണാകുളം സ്വദേശിനിയായ 39 വയസ്സുകാരിയെ ഭീഷണിപ്പെടുത്തിയെന്നാണ് പോലീസ് ഉദ്യോഗസ്ഥനെതിരായ പരാതി. ഇയാൾ…

Read More

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജിക്കായി ഒറ്റക്കെട്ടായി കേരളം; ഗ്യാനേഷ് കുമാറിനെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കി

തിരുവനന്തപുരം:ചീഫ് ഇലക്ഷൻ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയിൽ പ്രമേയം പാസാക്കി സംസ്ഥാന സർക്കാർ. ആദ്യമായാണ് രാജ്യത്ത് ഒരു സംസ്ഥാനം ഗ്യാനേഷ് കുമാറിനെതിരെ പ്രമേയം പാസാക്കുന്നത്. പ്രതിപക്ഷവും പ്രമേയത്തെ പിന്തുണച്ചു. എന്നാൽ രണ്ട്‌ ബിജെപി എംഎൽഎ ബില്ലിന്മേല്‍ പ്രതിഷേധം രേഖപ്പെടുത്തി. രാജ്യത്തിൻറെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു നിയമസഭ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റാൻ പ്രമേയം പാസാക്കുന്നത്. മുഖ്യമന്ത്രി വിഡി സതീശനാണ് നിർണായക പ്രമേയം സഭയിൽ അവതരിപ്പിച്ചത്. പ്രതിപക്ഷം പിന്തുണച്ചതോടെയാണ് പ്രമേയം പാസായത്. രാജ്യതലസ്ഥാനത്ത് സിജെപിയുടെയും…

Read More

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത; നാളെ മുതല്‍ മഴ, തുലാവര്‍ഷം എത്തിയേക്കും

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മര്‍ദ്ദ സാധ്യത, തെക്കന്‍ ആന്‍ഡമാന്‍ കടലിലും സമീപ പ്രദേശങ്ങളിലും മുകളിലായി ചക്രവാതച്ചുഴി തുടരുന്നു. ഈ ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി ഒക്ടോബര്‍ 13-ഓടെ തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. കേരളത്തില്‍ 2026 ഒക്ടോബര്‍ 12 മുതല്‍ 16 വരെയുള്ള ദിവസങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത. ഒക്ടോബര്‍ 15,16 തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഒക്ടോബര്‍ 12 കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 3040 കി.മീ….

Read More

രാജസ്ഥാനിൽ ബിജെപി മുൻ എംഎൽഎയെ ജനക്കൂട്ടം അടിച്ചു കൊലപ്പെടുത്തി

ജയ്പൂര്‍: രാജസ്ഥാനിൽ ക്രഷര്‍ യൂണിറ്റ് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ബിജെപി മുൻ എംഎൽഎയെ ജനക്കൂട്ടം അടിച്ചുകൊലപ്പെടുത്തി. ഭരത്പൂർ ജില്ലയിലെ അതർ സിംഗ് ഭദാനയാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി ഭദാന ഭോണ്ട ഗ്രാമത്തിലെ ക്രഷര്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് സംഭവം. ഏറ്റുമുട്ടലിനിടെ ഭദാനയെയും കൂട്ടാളിയായ ഗഗൻ ശർമയെയും വടികളും കല്ലുകളും ഉപയോഗിച്ച് ആക്രമിച്ചതായി സർക്കിൾ ഓഫീസർ നീരജ് ഭരദ്വാജ് പറഞ്ഞു.ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭദാനയെ പിന്നീട് ജയ്പൂരിലെ എസ്എംഎസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിൽ കഴിയവെ മരണം…

Read More

പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിൽ വന്ദേ മാതരമില്ല; ആലപിച്ചത് തമിഴ് തായ് വാഴ്ത്തും ദേശീയഗാനവും

          ചെന്നൈ : IIT മദ്രാസിൽ പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിൽ വന്ദേമാതരം പാടിയില്ല. പാടിയത് ദേശീയഗാനവും തമിഴ് തായ് വാഴ്ത്തും മാത്രം. ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ഉൾപ്പെടെ പങ്കെടുത്ത പരിപാടിയിലാണ് വന്ദേമാതരം പാടാതിരുന്നത്. വൈകിട്ട് ജയ്ഗോപാൽ ഗരോഡിയ സ്കൂൾ സുവർണ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത ശേഷമാണ് നരേന്ദ്രമോദി മടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചെന്നൈ സന്ദർശനം പൂർത്തിയായി. 13,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു. ചെന്നൈ മെട്രോ റെയിലിന്റെ രണ്ടാം ഘട്ട…

Read More

മാർപ്പാപ്പ ലിയോ പതിനാലാമന്റെ ശ്വാസകോശത്തിൽ മുഴ; ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാക്കും

മാർപ്പാപ്പ ലിയോ പതിനാലാമനെ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കും. ശ്വാസകോശത്തിൽ ചെറിയ മുഴ കണ്ടെത്തിയതിനെത്തുടർന്നാണ് ശസ്‌ത്രക്രിയ. ഞായറാഴ്‌ച പ്രാർത്ഥനയ്‌ക്കായി ഒത്തുകൂടിയ വിശ്വാസികളോട് അദ്ദേഹം തന്നെയാണ് ഇതേക്കുറിച്ച് പറഞ്ഞത്. റോമിലെ ജെമെല്ലി ആശുപത്രിയിലാണ് ശസ്‌ത്രക്രിയ നടക്കുക. മുഴ വളരെ നേരത്തേതന്നെ കണ്ടെത്താൻ സാധിച്ചുവെന്നും ഒരിടത്ത് മാത്രമായി ഒതുങ്ങിയതിനാൽ ‌ഡോക്‌ടർമാർ ശസ്‌ത്രക്രിയ നിർദേശിച്ചുവെന്നാണ് മാർപ്പാപ്പ പറഞ്ഞത്. ദിവസങ്ങൾക്കുള്ളിൽ തന്നെ ശസ്‌ത്രക്രിയ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ആത്മീയമായ ഐക്യദാർഢ്യത്തിന് എല്ലാവർക്കും നന്ദി പറഞ്ഞ മാർപ്പാപ്പ, തന്റെ കാര്യങ്ങൾ വിശ്വാസികളുടെ പ്രാർത്ഥനയിൽ സമർപ്പിക്കുകയും ചെയ്‌തു.ഈ ആഴ്‌ചയുടെ…

Read More

കാട്ടുപന്നി ആക്രമണത്തിൽ
മരിച്ച ഫാത്തിമയുടെ കുടുംബത്തിന് സർക്കാർ 14 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

മലപ്പുറം: എടവണ്ണ ഒതായിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ മരിച്ച ഫാത്തിമയുടെ കുടുംബത്തിന് സർക്കാർ 14 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഇതിൽ 10 ലക്ഷം രൂപ വനംവകുപ്പും 4 ലക്ഷം രൂപ ദുരന്തനിവാരണ സേനയുമാണ് നൽകുക. വനവകുപ്പിൽ നിന്നുള്ള 5 ലക്ഷം രൂപ നാളെത്തന്നെ കുടുംബത്തിന് കൈമാറുമെന്ന് മന്ത്രി പി.കെ ബഷീർ അറിയിച്ചു. പരിക്കേറ്റവരുടെ മുഴുവൻ ചികിത്സാ ചെലവും സർക്കാർ ഏറ്റെടുക്കും. സംഭവസ്ഥലത്ത് പ്രത്യേക പരിശോധനാ ഡ്രൈവ് നടത്തുമെന്നും പ്രദേശത്തേക്ക് സ്ഥിരമായി ആർആർടി (റാപ്പിഡ് റെസ്‌പോൺസ് ടീം) സംഘത്തെ…

Read More

ഇന്റർ കാശിയെ തകർത്ത് തുടങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്

പൂനെ : സീസണിലെ ആദ്യ മത്സരത്തിൽ ക്ലീൻ ഷീറ്റ് ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. എതിരില്ലാത്ത രണ്ട് ഗോളിനാണ് ബ്ലാസ്റ്റേഴ്സിന്റെ ജയം. വിബിൻ മോഹനൻ, ആന്ദ്രേ ഗ്രീൻ എന്നിവരാണ് ടീമിനായി ഗോൾ കണ്ടെത്തിയത്.നായകൻ അഡ്രിയാൻ ലൂണയുടെ അഭാവത്തിൽ മലയാളി താരം വിബിൻ മോഹനനാണ് ടീമിനെ നയിച്ചത്. പതിനെട്ടാം മിനുട്ടിൽ വലത് വിങ്ങിൽ നിന്ന് കോറോ സിങ് നീട്ടി നൽകിയ പന്ത് സുന്ദരനൊരു ഫിനിഷിലൂടെ വിബിൻ വലക്കകത്താക്കി. ഗോളിന് പിന്നാലെ വീണ്ടും നിരവധി അവസരങ്ങൾ ടീമിന് ലഭിച്ചെങ്കിലും ഇന്റർ കാശി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial