പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയിലൂടെ മിച്ചംപിടിച്ച തുകകൊണ്ട് തോട്ടം തൊഴിലാളികളുടെ മക്കൾക്ക് ഭക്ഷണം നൽകി; അധ്യാപികമാർക്ക് മന്ത്രി സിപി ജോണിന്റെ ആദരം
തിരുവനന്തപുരം : പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയിലൂടെ മിച്ചംപിടിച്ച തുകകൊണ്ട് തോട്ടം തൊഴിലാളികളുടെ മക്കൾക്ക് അന്നം ഊട്ടിയ അധ്യാപികമാർക്ക് ഗതാഗത മന്ത്രി സി.പി ജോണിന്റെ ആദരം. പൊൻമുടി ഗവ. യു.പി സ്കൂളിലെ അധ്യാപികമാരായ നിമിഷ, ജയശ്രീ ദേവൻ, ശാലു പൗലോസ് എന്നീ അധ്യാപകരെയും സ്കൂൾ കുട്ടികളെയും ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ചുവരുത്തിയാണ് ആദരവ് നൽകിയത്. അധ്യാപകർക്കും സ്കൂളിലെ കുട്ടികൾക്കുമായി മന്ത്രി വസതിയിൽ ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു. മലപ്പുറം മഞ്ചേരി സ്വദേശിനിയായ പി. നിമിഷ, പാലക്കാട് ഒറ്റപ്പാലം സ്വദേശിനിയായ ജയശ്രീ…

