Headlines

kerala14.in

ഏത് വസ്ത്രം ധരിക്കണമെന്നത് വ്യക്തികളുടെ ഇഷ്ടം’; സ്‌കൂളില്‍ അധ്യാപികക്ക് ചുരിദാര്‍ ധരിച്ചു വരാമെന്ന് ഹൈക്കോടതി

     കൊച്ചി: ഏത് വസ്ത്രം ധരിക്കണമെന്നത് പൗരന്‍മാരുടെ വ്യക്തിപരമായ തീരുമാനമാണെന്ന് ഹൈകോടതി. ഇഷ്ടമുള്ള വസ്ത്രം ധരിക്കുകയെന്നത് മൗലികാവകാശത്തിന്റെ ഭാഗമാണ്. നിയമത്തിന്റെ പിന്‍ബലമില്ലാതെ ഒരാള്‍ പ്രത്യേക വസ്ത്രം ധരിക്കണമെന്നോ ധരിക്കരുതെന്നോ നിര്‍ദേശം നല്‍കാന്‍ വ്യക്തിക്കോ സമൂഹത്തിനോ അധികാരമില്ലെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി.ചുരിദാര്‍ ധരിച്ച് സ്‌കൂളില്‍ വരുന്നത് വിലക്കിയ സ്‌കൂള്‍ മാനേജരുടെ നടപടി ചോദ്യം ചെയ്ത് കൊട്ടാരക്കര ഈശ്വരവിലാസം ഹൈസ്‌കൂള്‍ പ്രഥമാധ്യാപിക സിന്ധു എസ്. നായര്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ നിരീക്ഷണം.ചുരിദാര്‍ ധരിച്ചെത്തിയതിന് തന്നെ സ്‌കൂള്‍ മാനേജരുടെ നിര്‍ദേശ…

Read More

മാസപ്പടി കേസിൽ സുപ്രധാന വിധി ഇന്ന്; പിണറായി വിജയനും മുഹമ്മദ് റിയാസിനും നിർണായകം

തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനും ഇന്ന് നിർണായകം. പിണറായിക്കും റിയാസിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഹർജിയിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇന്ന് വിധി പറയും. ജസ്റ്റിസ് എ ബദറുദീന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വിധി പറയുക. FIR രജിസ്റ്റർ ചെയ്യണമെന്ന് ED യും പ്രാഥമിക അന്വേഷണം വേണമെന്ന നിലപാട് സർക്കാരും സ്വീകരിച്ചിരുന്നു. പൊതുപ്രവർത്തകനായ കെ എം ഷാജഹാനാണ് ഹർജി നൽകിയത്. മാസപ്പടി കേസുമായി ബന്ധപ്പെട്ട SIT അന്വേഷണത്തിൽ ചോദ്യം ചെയ്യൽ നടപടികൾ…

Read More

ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേയ്ക്ക് പാറക്കല്ല് വീണു; ഒരു മരണം

ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേയ്ക്ക് പാറക്കല്ല് വീണു 64 കാരന് ദാരുണാന്ത്യം. വ്യോമസേനയിലെ മുൻ ഉദ്യോഗസ്ഥനായ ഊട്ടി സ്വദേശി ബി കൃഷ്ണമൂർത്തിയാണ് മരിച്ചത്. അപകടത്തിൽ കൃഷ്‌ണമൂർത്തിയുടെ ഭാര്യയ്ക്കും ബന്ധുവിനും പരിക്കേറ്റു.കുനൂർ മേട്ടുപ്പാളയം റോഡിൽ രാവിലെയോടെയായിരുന്നു അപകടം. ബി കൃഷ്ണമൂർത്തിയും ഭാര്യയും മകനുമടക്കം അഞ്ച് പേരാണ് മേട്ടുപ്പാളയത്തെ ബന്ധുവിൻ്റെ വീട്ടിലേക്ക് ചടങ്ങിൽ പങ്കെടുക്കാൻ പോയത്. ഇതിനിടെ കൂറ്റൻ പാറക്കല്ലുകൾ അപ്രതീക്ഷിതമായി റോഡിൻ്റെ ഒരു വശത്ത് നിന്ന് വീഴുകയായിരുന്നു. മുൻവശത്ത് ഇടതുനിരയിലാണ് കൃഷ്ണമൂർത്തി ഇരുന്നത്. ഈ ഭാ ഗത്തേക്കാണ് അപ്രതീക്ഷിതമായി കല്ലുകൾ…

Read More

അരക്കിലോ എംഡിഎംഎയുമായി രണ്ട് പേർ കാസർകോട് അറസ്റ്റിൽ

കാസർകോട്: അരക്കിലോയിലേറെ എംഡിഎംഎയുമായി രണ്ട് പേർ കാസർകോട് അറസ്റ്റിലായി. ഉപ്പള സോങ്കാൽ സ്വദേശികളായ അഹമ്മദ് ഇർഷാദ് (33), അബ്ദുൾ ഹമീദ് (30) എന്നിവരാണ് അറസ്റ്റിലായത്. നീലേശ്വരം റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നാണ് ഇവർ പിടിയിലായത്. മംഗള എക്സ്പ്രസിൽ നീലേശ്വരത്ത് ഇറങ്ങിയ പ്രതികളെ റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിന്നും ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് ടീം പിടികൂടുകയായിരുന്നു. പഞ്ചാബിൽ നിന്നും കൊണ്ടുവന്ന എംഡിഎംഎ ആണ് പിടികൂടിയത്. ഇവരുടെ രണ്ട് സഹായികളും പിടിയിലായിട്ടുണ്ട്. എംഡിഎംഎ ഏറ്റുവാങ്ങാനായി നീലേശ്വരത്ത് കാത്തുനിന്ന രണ്ടുപേരാണ്…

Read More

നാനാ പടേക്കര്‍ അന്തരിച്ചു

പനാജി: അഭിനയ കലയില്‍ വേറിട്ട വ്യക്തിമുദ്ര പതിപ്പിച്ച നാനാ പടേക്കർ അന്തരിച്ചു. വ്യാഴാഴ്ച ഗോവയിലെ വസതിയില്‍ വെച്ച്‌ ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ അദ്ദേഹത്തെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. രാവിലെ 5.20നാണ് നാനാ പടേക്കറുടെ മരണം സ്ഥിരീകരിച്ചത്. . 45 മിനിറ്റോളം തുടർച്ചയായി സിപിആർ നല്‍കിയിട്ടും അദ്ദേഹത്തിൻ്റെ ജീവൻ രക്ഷിക്കാനായില്ലെന്നും മെഡിക്കോ-ലീഗല്‍ കേസ് (എംഎല്‍സി) രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മണിപ്പാല്‍ ആശുപത്രിയിലെ ഓങ്കോളജി വിഭാഗം മേധാവി ഡോ. ശേഖർ സല്‍ക്കറിനെ…

Read More

ഭര്‍തൃഗൃഹത്തില്‍ വച്ച്‌ മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തി; ചികിത്സയിലിരിക്കെ യുവതി മരിച്ചു

          കണ്ണൂർ : കണ്ണൂർ തളിപ്പറമ്പിൽ ഭർതൃഗൃഹത്തില്‍ വച്ച്‌ മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച യുവതി മരിച്ചു. പടപ്പേങ്ങാട്ട് സ്വദേശി പ്രവീണ മോഹൻ(31) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. കണ്ണൂർ തളിപ്പറമ്പിലാണ് സംഭവം. തിങ്കളാഴ്ച രാത്രി ഒമ്പതോടെ ആയിരുന്നു സംഭവം. ഭർത്താവിനും രണ്ട് കുട്ടികള്‍ക്കുമൊപ്പമായിരുന്നു യുവതി താമസിച്ചിരുന്നത്. സംഭവത്തെ തുടർന്ന് 70 ശതമാനത്തിലേറെ പൊള്ളലേറ്റ പ്രവീണ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് സൂചന. ഇക്കാര്യത്തില്‍ വ്യക്തത ഇല്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലിസ് അറിയിച്ചു.

Read More

പ്രേംനസീറിന്റെ മകള്‍ ലൈലാബീഗം അന്തരിച്ചു

കോഴിക്കോട്: നടൻ പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം(76) അന്തരിച്ചു. കോഴിക്കോട് പറയഞ്ചേരിയിലെ വസതിയിലായിരുന്നു അന്ത്യം ചിറയിൻകീഴ് കൊടിക്കകം ഗവണ്‍മെൻ്റ എല്‍.പി. സ്കൂള്‍, മദ്രാസ് പ്രസിഡൻസി സ്‌കൂള്‍, തിരുവനന്തപുരം സെൻ്റ് റോക്സ് കോണ്‍വെന്റ്, കുന്തല്ലൂർ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു ലൈലാബീഗത്തിന്റെ വിദ്യാഭ്യാസം. പ്രേംനസീറിനെക്കുറിച്ച്‌ ‘ഇതിലെ പോയത് വസന്തം’ എന്ന പേരില്‍ പുസ്തകം രചിച്ചിട്ടുണ്ട്. മൂത്തമകളുടെ പേരാണ് പ്രേംനസീർ ചിറയിൻകീഴിലെ വീടിനും നല്‍കിയിരുന്നത്. ലൈല കോട്ടേജ് എന്നാണ് ചിറയിൻകീഴിലെ പ്രേംനസീറിന്റെ അറുപതുവർഷം പഴക്കമുള്ള വീടിന്റെ പേര്.ഭർത്താവ് : പരേതനായ റിട്ട:…

Read More

കാമുകനൊപ്പം പോയ ഭാര്യയെ കൂട്ടബലാത്സംഗം ചെയ്യിപ്പിച്ച് ഭർത്താവ്; രണ്ട് സ്ത്രീകളടക്കം ഒൻപതുപേർ അറസ്റ്റിൽ

സൂറത്ത്: കാമുകനൊപ്പം ഇറങ്ങിപ്പോയ ഭാര്യയെ ശുദ്ധീകരിക്കാൻ കൂട്ടബലാത്സംഗം ചെയ്യിപ്പിച്ച് ഭർത്താവ്. ഗുജറാത്തിലെ സുരേന്ദ്ര നഗർ ജില്ലയിലായിരുന്നു സംഭവം. സംഭവത്തിൽ അതിക്രമത്തിന് ഇരയായ യുവതിയുടെ ഭർത്താവ് ഉൾപ്പെടെ ഒൻപത് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയ്ക്ക് കാമുകനുണ്ടെന്ന് മനസിലാക്കിയതിനെത്തുടർന്ന് ഭർത്താവും ഭർതൃ വീട്ടുകാരും യുവതിയെ പൂട്ടിയിട്ടിരുന്നു, എന്നാൽ യുവതി ഇവിടെ നിന്നും രക്ഷപെട്ട കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു. ഇവരുടെ നീക്കം അറിഞ്ഞ യുവതിയുടെ ഭർത്താവും നാട്ടുകാരും ചേർന്ന് ഇരുവരെയും പിടികൂടി തിരികെ ഗ്രാമത്തിലെത്തിക്കുകയും. ഗ്രാമത്തിലെത്തിച്ച യുവതിയെ മരത്തിൽ കെട്ടിയിട്ട ശേഷം…

Read More

കാസർകോട് മിന്നലേറ്റ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കാസർകോട്: കാസർകോട് മിന്നലേറ്റ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. പാണ്ടി ബളവന്തടുക്ക ചള്ളത്തുങ്കാലിൽ ആയിരുന്നു സംഭവം. കുണ്ടാർ ഉയിത്തടുക്കയിലെ അറബിയുടെ മകൻ നൗഫൽ (32) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് നൗഫലിന്റെ മരണത്തിനിടയാക്കിയ അപകടമുണ്ടായത്. ഭാര്യവീട്ടിൽ പോയി തിരികെ സ്വന്തം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് നൗഫലിന് മിന്നലേറ്റത്. നാട്ടുകാർ ചേർന്ന് ഉടൻ തന്നെ ഇയാളെ മുള്ളേരിയ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തിരുവനന്തപുരത്തെ ജ്യൂസ് കടയിൽ ജീവനക്കാരനാണ്‌ നൗഫൽ. മാതാവ്: നബീസ. ഭാര്യ: സുഹ്റ. രണ്ട്‌…

Read More

ക്ഷേമപെൻഷൻ അർഹതാ മാനദണ്ഡങ്ങളിൽ ഇളവ്: എയർകണ്ടീഷണറും ചെറിയ വാഹനങ്ങളും ഇനി തടസ്സമാകില്ല

തിരുവനന്തപുരം: ക്ഷേമപെൻഷൻ അർഹതാ മാനദണ്ഡങ്ങളിൽ ഇളവുകൾ വരുത്താൻ തദ്ദേശ സ്വയംഭരണ വകുപ്പ് തീരുമാനിച്ചു. ഇനി മുതൽ വീട്ടിൽ എയർകണ്ടീഷണർ (AC) ഉണ്ടെന്നതുകൊണ്ടോ, 1000 CC-യിൽ താഴെയുള്ള ചെറിയ വാഹനങ്ങൾ ഉണ്ടെന്നതുകൊണ്ടോ ക്ഷേമപെൻഷൻ നിഷേധിക്കപ്പെടില്ല.ഗുണഭോക്താക്കൾക്ക് കൂടുതൽ ആശ്വാസമേകുന്ന രണ്ട് പ്രധാന തീരുമാനങ്ങളാണ് വകുപ്പ് കൈക്കൊണ്ടിരിക്കുന്നത്: 1 : എയർകണ്ടീഷണർ മാനദണ്ഡത്തിൽ ഒഴിവാക്കി: അസുഖ ബാധിതരായ വയോജനങ്ങൾക്കോ രോഗികൾക്കോ വേണ്ടി വീട്ടിൽ എയർകണ്ടീഷണർ ഘടിപ്പിച്ചിട്ടുണ്ടെങ്കിൽ ഇനി മുതൽ പെൻഷൻ അർഹതയെ ബാധിക്കില്ല. 2 :  1000 CC-യിൽ താഴെയുള്ള വാഹനങ്ങൾ:…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial